ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയാനന്തര പുനര്‍ നിര്‍മാണത്തിന് ഇടുക്കിയില്‍ നടപടി ആരംഭിച്ചു!!! ആദ്യഘട്ടത്തില്‍ വീടുകളുടെ നിര്‍മ്മാണം ....

  • By Desk
Google Oneindia Malayalam News

ഇടുക്കി: പ്രളയാനന്തര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നടപടി ആരംഭിച്ചു.ആദ്യഘട്ടമായി, ജില്ലയില്‍ പ്രളയക്കെടുതിയില്‍ പൂര്‍ണമായി തകര്‍ന്നതും വാസയോഗ്യമല്ലാത്തതുമായ വീടുകളുടെ പുനര്‍നിര്‍മ്മാണമാണ് ലക്ഷ്യമിടുന്നത്. വീട് നഷ്ടപ്പെട്ട ദുരന്ത ബാധിതരില്‍ വീട് വയ്ക്കുന്നതിന് അനുയോജ്യമായ ഭൂമിയുള്ളവരും സ്വന്തമായി വീട് വയ്ക്കാന്‍ സന്നദ്ധരായിട്ടുള്ളവര്‍ക്കുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസ ധനസഹായ തുകയായ നാല് ലക്ഷം രൂപ അനുവദിക്കുക.

<strong>മോഹൻലാലിന് മുന്നിൽ നാവനങ്ങില്ല, നടിമാരെ കയ്യിൽ കിട്ടിയാൽ രക്തം തിളയ്ക്കും! കുറിപ്പ് വൈറൽ</strong>മോഹൻലാലിന് മുന്നിൽ നാവനങ്ങില്ല, നടിമാരെ കയ്യിൽ കിട്ടിയാൽ രക്തം തിളയ്ക്കും! കുറിപ്പ് വൈറൽ

ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മാണത്തിന് നാല് ലക്ഷത്തിന് ഉപരിയായ തുക ചെലവാകുന്ന പക്ഷം അധിക തുക ഗുണഭോക്താവ് തന്നെ വഹിക്കേണ്ടതാണ്. ഇപ്രകാരം വീട് വയ്ക്കാന്‍ താത്പര്യമുള്ള ഗുണഭോക്താക്കള്‍ നിശ്ചിത മാത്യകയിലുള്ള അപേക്ഷഫോറം, അനുബന്ധ രേഖകള്‍, സമ്മതപത്രം എന്നിവ ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ മുഖേന സമര്‍പ്പിക്കണം.

idukkiflood-

സര്‍ക്കാര്‍ പ്രഖ്യാപിച്ച നാലു ലക്ഷം രൂപയില്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള തുക, ഗുണഭോക്താക്കളില്‍ നിന്നുള്ള നിശ്ചിത അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് വീട് നിര്‍മ്മാണത്തിന് അനുവദിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള തുകയുടെ 50 ശതമാനം വീട് നിര്‍മ്മാണം 25 ശതമാനം പൂര്‍ത്തീകരിക്കുമ്പോഴും ശേഷിക്കുന്ന 50 ശതമാനം നിര്‍മ്മാണം 75 ശതമാനം പൂര്‍ത്തീകരിച്ചശേഷവും അനുവദിക്കുന്നതാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

Idukki
English summary
reconstruction of houses satrs in idukki after flood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X