ഇടുക്കിയില്‍ അഞ്ച് പഞ്ചായത്തുകളില്‍ കൂടി പന്നിപ്പനി; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം
ഇടുക്കി: ജില്ലയില്‍ അഞ്ച് പഞ്ചായത്തുകളില്‍ കൂടി ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളിലെ 140ല്‍ അധികം പന്നികളെ കൊന്നു. ഇടുക്കി ജില്ലയിലെ പെരുവന്താനം, വണ്ടന്മേട്, വാഴത്തോപ്പ്, കൊന്നത്തടി, കഞ്ഞിക്കുഴി എന്നീ പഞ്ചായത്തുകളിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇവിടങ്ങളിലെ ചില ഫാമുകളില്‍ കഴിഞ്ഞ ദിവസം പന്നികള്‍ കൂട്ടത്തോടെ ചത്തിരുന്നു. തുടര്‍ന്ന് സാമ്പിള്‍ പരിശോധനക്ക് അയക്കുകയായിരുന്നു.
ആഫ്രിക്കന്‍ പന്നിപ്പനി ഇടുക്കി ജില്ലയില്‍ വ്യാപിക്കുന്നുവെന്ന് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്കി ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് പുതിയ ഫാമുകളിലും രോഗബാധ കണ്ടെത്തിയത്. നേരത്തെ കരിമണ്ണൂര്‍, വണ്ണപ്പുറം, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ പന്നികളെ കൊന്നൊടുക്കിയിരുന്നു. രോഗം ബാധിച്ച പന്നികളെ വില്ക്കുകയോ കൊല്ലുകയോ ചെയ്യരുതെന്നും മൃഗസംരക്ഷണ വകുപ്പ് കര്‍ഷകര്‍ക്ക് നല്കിയ നിര്‍ദ്ദേശം.രോഗം സ്ഥിരീകരിച്ച ഫാമുകളുടെ പത്തു കിലോമീറ്റര്‍ ചുറ്റളവ് ജില്ല ഭരണകൂടം നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. രോഗബാധയുള്ള മറ്റു ഫാമുകളിലെ പന്നികളെയും കൊല്ലുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
'ഇതൊരു പാഠമാണ്, പറയുന്നത് സുഹൃത്ത് എന്ന നിലയിൽ'; ദിൽഷ വിവാദത്തിൽ റോബിൻ രാധാകൃഷ്ണൻ
ജില്ലയില്‍ വിവിധയിടങ്ങളില്‍ ആഫ്രിക്കന്‍ പന്നിപ്പനി പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിന് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.
ഇത് സംബന്ധിച്ച് എന്തെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ തോന്നിയാല്‍ മൃഗ സംരക്ഷണ വകുപ്പിനെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും അറിയിക്കണം. പന്നിപ്പനിക്കെതിരെ ആവശ്യമായ ബോധവത്കരണവും മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നതായും ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു.
യുകെ സ്വപ്നത്തിന് മേല്‍ കരിനിഴല്‍; കടുത്ത തീരുമാനവുമായി ഋഷി സുനക്, ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
ആഫ്രിക്കന്‍ പന്നിപ്പനി നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജനറല്‍ നോഡല്‍ ഓഫീസറായി ഇടുക്കി സബ് കളക്ടര്‍ ഡോ. അരുണ്‍ എസ്. നായരെയും, വെറ്ററിനറി നോഡല്‍ ഓഫീസറായി ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ . കുര്യന് കെ. ജേക്കബിനേയും ( 9447105222 ) നിയമിച്ചതായും ജനറല്‍ നോഡല്‍ ഓഫീസര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് ഇടുക്കി, പീരുമേട്, ഉടുമ്പന്‍ചോല തഹസില്‍ദാര്‍മാരെയും ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാരെയും ചുമതലപ്പെടുത്തിയതായും ജില്ലാ കളക്ടര്‍ പറഞ്ഞു .
അതേസമയം, ആഫിക്കന്‍ പന്നിപ്പനി മനുഷ്യനെ ബാധിക്കുന്ന അസുഖമല്ല. എന്നാല്‍ പന്നികളെ സംബന്ധിച്ച് ഇത് മാരകമായ രോഗമാണ്. കൂട്ടത്തോടെ പന്നികള്‍ മരിക്കാനുള്ള സാധ്യതയുണ്ട്.