Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴക്കെടുതി രൂക്ഷം; തൊടുപുഴയില്‍ കാര്‍ ഒഴുക്കില്‍പെട്ട് രണ്ട് പേര്‍ മരിച്ചു; മഴ ശക്തമായി തുടരുന്നു

ഇടുക്കി: കേരളത്തെ ഏറ്റവും കൂടുതല്‍ ഭീതിയിലാഴ്ത്തിയ പ്രളയമായിരുന്നു 2018ല്‍ സംഭവിച്ചത് അന്ന് ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചതും ഇടുക്കിയില്‍ തന്നെയായിരുന്നു. ചെറുതോണി പാലം ഉള്‍പ്പെടെ ശക്തമായ വെള്ളത്തില്‍ ഒഴുകിപോകുന്ന ദൃശ്യം കണ്ട് നടുങ്ങാത്തവരായി ആരുമുണ്ടാകില്ല. അത്രയും ഭീകരമായിരുന്നു ഇടു്കിയില്‍ താണ്ഡവമാടിയ 2018ലെ പ്രളയം. അതിന് സമാനമായി തന്നെയാണ് ഇന്ന് ഇടുക്കിയില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത്. കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ തകര്‍ത്ത് പെയ്ത് കൊണ്ടിരിക്കുന്ന മഴ ഇടുക്കിയിലും നല്ല രീതിയില്‍ തന്നെ ബാധിച്ചിട്ടുണ്ട്. നിലവില്‍ രണ്ട് പേര്‍ മരിക്കുകയും ചെയ്തു. ശക്തമായ മലവെള്ളപാച്ചിലില്‍ ഒഴുക്കില്‍പെട്ടാണ് കാറിലുണ്ടായിരുന്ന രണ്ട് പേര്‍ മരണപ്പെട്ടത്. യുവതിയുടെ മൃതദേഹം നേരത്തെ തന്നെ കണ്ടെടുത്തിരുന്നു. കൂത്താട്ടുകുളം സ്വദേശിയായ യുവാവിന്റെ മൃതദേഹമാണ് ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ കണ്ടെത്തിയത.്‌

9

തൊടുപുഴ രജിസ്‌ട്രേഷനിലുള്ള വെള്ള സ്വിഫ്റ്റ് കാറായിരുന്നു ഒഴുക്കില്‍പെട്ടത്. തൊടുപുഴ കാഞ്ഞാറിലായിരുന്നു സംഭവം. ശക്തമായ മഴയില്‍ തടുപുഴ ടൗണില്‍ വെള്ളം കയറി കാര്‍ ഒഴുക്കില്‍പെട്ട് പോകുകയായിരുന്നു എന്നാണ് ലഭിച്ച വിവരം. കാറില്‍ എഥ്രപേരുണ്ടായിരുന്നു എന്നത് സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയാണ്. തൊടുപുഴയിലും സമീപ പ്രദേശങ്ങളിലും മഴ ശക്തമായി തന്നെ തുടരുകയാണ്.ഇടുക്കിയില്‍ ആഴ്ചകള്‍ക്കു മുമ്പ് പെയ്യാന്‍ തുടങ്ങിയ മഴ കാരണം കലക്ടര്‍ ഇടുക്കിയിലേക്ക് രാത്രി യാത്രാ നിരോധനം നടപ്പാക്കിയിരുന്നു. അത് 21 വരെ നീട്ടിയിരിക്കുകയാണ്. കൂടാതെ ഇന്നുച്ഛയോടെ തന്നെ ഇടുക്കിയിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ മുഴുവന്‍ അടച്ചിരുന്നു. കയാക്കിംഗ്, ബോട്ടിംഗ് ഉള്‍പ്പടെയുള്ളവ നിര്ഡത്തിവെക്കുകയും ചെയ്തിരുന്നു.

ഇടുക്കിയില്‍ ഉരുള്‍പൊട്ടിയത്കാരണമാണ് വെള്ളപൊക്കം ശക്തമായത്. ഇന്ന് രാവിലെ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഉച്ചയാകുമ്പോഴേക്കും. ഇടുക്കിയുള്‍പ്പെടെയുള്ള അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയായിരുന്നു. മലങ്കര ഡാമിന്റെയും, കല്ലാര്‍ ഡാമിന്റെയും ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. ഇടുക്കിയില്‍ ഏറെ ആശങ്കയിയര്‍ത്തി നിന്നത്. ഇടുക്കി ഡാമിലെ വെള്ളകെട്ടായിരുന്നു. ഇന്ന് ഉച്ചവരെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2391.36 അടിയായി ഉയര്‍ന്നിരുന്നു. ഇന്നലെ ഇടുക്കി ഡാമില്‍ ബ്ലു ആലര്‍ട്ടുള്‍പ്പെടെ പ്രഖ്യാപിച്ചിരുന്നു. ഡാമിലെ വെള്ളത്തെ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് റവന്യു മന്ത്രി പറഞ്ഞു. ഡാമില്‍ അധകം ജലമില്ലെന്നും 2018ലെ ആശങ്ക വേണ്ടെന്നും മന്ത്രി കൂട്ടിചേര്‍ത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സന്നധ സേന സജ്ജാമാകാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇടുക്കിയിലെ വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടു.

ഈരാറ്റുപേട്ട വാഗമണ്‍ റോഡിലും, ഇടുക്കി ശാന്തിഗ്രാം റോഡിലും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ജില്ലയില്‍ ഇപ്പോഴും മഴ ശക്തമായി തന്നെ പെയ്യുകയാണ്. ഇടുക്കി കടുവാപ്പാറയില്‍ റിസോര്‍ട്ടിന് മേല്‍ മണ്ണിടിഞ്ഞുവീണു. പീരുമേട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എന്‍.ഡി.ആര്‍.എഫ് സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയില്‍ കണ്ട്രോള്‍ റൂമുകളും തുറന്നിട്ടുണ്ട്. അടിയന്തര സഹായത്തിനായി 112 എന്ന നമ്പറില്‍ വിളിക്കാം. മഴ ശക്തമായി തന്നെ തുടരുന്നതിനാല്‍ ജനങ്ങള്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ജലാശയങ്ങളിലോ മറ്റോ കുളിക്കുന്നത് ഒഴിവാക്കുക, പരമാവധി വീടിനുള്ളില്‍ തന്നെ ഇരിക്കുക തുടങ്ങിയ മുന്നറിയിപ്പുകളും അധികൃതര്‍ നല്‍കി. സംസ്ഥാനത്ത് മഴക്കെടുതികളെ കുറിച്ച് വിലയിരുത്താന്‍ മുഖ്യമന്ത്രി അടിയന്തര യോഗമ വിളിച്ചു. ജില്ലാ കലക്ടര്‍മാര്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനത്തെ ംഎല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്‌സ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, ബാക്കി ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+