ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138.05 അടിയായി, രണ്ടാം മുന്നറിയിപ്പ് നല്‍കി, ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം

Google Oneindia Malayalam News

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.05 അടിയായി.ഈ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം മുല്ലപ്പെരിയറില്‍ രണ്ടാമത്തെ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ വൈകിട്ടോടെ കനത്ത മഴയാണ് ലഭിച്ചത്. ഇതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഡാമില്‍ 127 അടി ജലമാണ് ഇണ്ടായിരുന്നത്.

Recommended Video

cmsvideo
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.05 അടിയായി; രണ്ടാം മുന്നറിയിപ്പ് നൽകി ജില്ലാ ഭരണകൂടം
kerala

അതേസമയം , മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഒക്ടാബോര്‍ 31 വെര നിശ്ചയിച്ചിട്ടുള്ളത് 138 അടിയാണ്. ഇതില്‍ വ്യത്യാസം വരുത്തേണണ്ടതില്ലെന്ന മേല്‍ നോട്ട സമിതിയുടെ തീരുമാനം. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. സമിതിയില്‍ കേരളം എതിര്‍പ്പ് അറിയിച്ചതായും കേന്ദ്ര സര്‍ക്കാരിന്റഎ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചിരുന്നു.

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ക്രമികരിക്കുന്നതിന്റെ ഭാഗമായി 29/10/2021 ന് രാവിലെ 7 മണി മുതല്‍ ഡാമിന്റെ സ്പില്‍ വേയിലൂടെ ജലം പുറത്തേക്ക് ഒഴുക്കാന്‍ സാധ്യത ഉള്ളതാണെന്ന് തമിഴ്‌നാട് ജല വിഭവ വകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ല ഭാരണകൂടം അറിയിച്ചു.

ആ തള്ള പറയുന്നതില്‍ എന്തൊക്കെയോ സ്‌പെല്ലിംഗ് മിസ്റ്റേക്കുണ്ട്; അനുപമക്കെതിരെ പി സി ജോർജ്ആ തള്ള പറയുന്നതില്‍ എന്തൊക്കെയോ സ്‌പെല്ലിംഗ് മിസ്റ്റേക്കുണ്ട്; അനുപമക്കെതിരെ പി സി ജോർജ്

എല്ലാവിധ മുന്‍കരുതലുകളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. ജല ബഹിര്‍ഗമന പാതയുടെ ഭാഗമായ പെരിയാറിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാരുടെയോ ചുമതലപ്പെട്ട മറ്റ് ഉദ്യോഗസ്ഥരുടെയോ നിര്‍ദ്ദേശാനുസരണം നാളെ (28.10.2021) രാവിലെ 7 മണി മുതല്‍ സജ്ജമാക്കിയിട്ടുള്ള ക്യാമ്പുകളിലേക്ക് മാറി താമസിക്കേണ്ടതാണെന്നും ജില്ല ഭരണകൂടം വ്യക്തമാക്കി .

പുതുപുത്തന്‍ ലുക്കില്‍ സീരിയല്‍ താരം ഗൗരി; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍

കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ക്യാമ്പുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ ക്യാമ്പിലും ചാര്‍ജ് ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. മെഡിക്കല്‍ ആവശ്യത്തിനായി എല്ലായിടത്തും ടീമിനെ സജ്ജികരിച്ചിട്ടുണ്ട്. ക്യാമ്പിലേക്ക് മാറുന്നവരുടെ വീടുകളില്‍ പോലീസ് നൈറ്റ് പട്രോളിംഗ് ഏര്‍പ്പാടാക്കിയിട്ടുണ്ട്.

അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ച് ചിലര്‍ സമൂഹമാധ്യമങ്ങളില്‍ തെറ്റായതും അനാവശ്യ ഭീതിപരത്തുന്നതുമായ പോസ്റ്റുകളിടുന്നുണ്ടെന്നും ഇവര്‍ക്കെതിരെ ഐടി ആക്ടിലെയും കേരള പോലീസിലെ റെലവന്റ് ആക്ട് അനുസരിച്ചും നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Idukki
English summary
Water level in Mullaperiyar Dam rises to 138.05 feet, second warning issued
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X