വണ്ടിപ്പെരിയാർ: ആറ് വയസുകാരിയുടെ മരണം കൊലപാതകം; അയൽവാസി അറസ്റ്റിൽ
പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്നു പൊലീസ് പറഞ്ഞു
വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയാറ്റിൽ ആറു വയസുകാരിയുടെ മരണം കൊലപാതകം. കഴിഞ്ഞാഴ്ചയാണ് ചുരക്കുള്ളം എസ്റ്റേറ്റിൽ താമസിക്കുന്ന ആറു വയസുകാരിയെ കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്നും കൊലപാതകമാണെന്നും തെളിഞ്ഞു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അയൽവാസി 22 വയസുള്ള അർജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്. അറസ്റ്റിലായ ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും.

പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്നു പൊലീസ് പറഞ്ഞു. ഏറെ നാളായി യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. മാതാപിതാക്കള്‍ പണിക്കുപോവുന്ന സമയം മുതലെടുത്താണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നും പൊലിസ് പറയുന്നു.
Recommended Video
ബുധനാഴ്ച പുറത്തുപോയി തിരിച്ചുവന്ന സഹോദരനാണ് വീടിനുള്ളിൽ പെൺകുട്ടിയുടെ മൃതദേഹം ആദ്യം കണ്ടത്. വീടിനുള്ളിൽ കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി മരിച്ചതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ വിശദമായ അന്വേഷണത്തിൽ പീഡനത്തിനിടെ ബോധരഹിതയായ കുട്ടിയെ യുവാവ് കെട്ടിതൂക്കുകയായിരുന്നുവെന്ന് തെളിഞ്ഞു.












Click it and Unblock the Notifications