കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊണ്ണത്തടിയില്‍ മുന്നില്‍ നില്‍ക്കുന്നത് സ്ത്രീകള്‍,മൂന്നിൽ ഒരു സ്ത്രീ പൊണ്ണത്തടിച്ചി,കാരണങ്ങള്‍...

  • By Neethu
Google Oneindia Malayalam News

മുംബൈ: പൊണ്ണത്തടി എന്നും ചര്‍ച്ചാവിഷയം തന്നെയാണ്. സ്ത്രീകളും പുരുഷന്‍ന്മാരും ഒരുപോലെ അഭിമുഖീകരിക്കുന്ന പ്രശ്‌നമാണിതെങ്കില്‍ പോലും നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ മടി കാണിക്കുന്നത് സ്ത്രീകളാണ് കൂടുതല്‍ എന്നും പറയാം. പക്ഷെ പൊണ്ണത്തടി മൂലം സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ നാണക്കേട് അനുഭവിക്കുന്നവരും ഇക്കൂട്ടര്‍ തന്നെ.

മുംബൈയിലെ സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം പൊണ്ണത്തടിയാണ്. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം മൂന്നില്‍ ഒരു സ്ത്രീ പൊണ്ണത്തടിച്ചിയാണ് എന്നാണ് പറയുന്നത്. 15 നും 49 നും ഇടയ്ക്കുള്ള സ്ത്രീകളാണ് ഇതില്‍ കൂടുതല്‍.

പൊണ്ണതടിച്ചികള്‍

പൊണ്ണതടിച്ചികള്‍


മുംബൈയിലെ സിറ്റിയില്‍ ജീവിക്കുന്ന സ്ത്രീകള്‍ക്കാണ് അമിത ഭാരത്തിന്റെ പ്രശ്‌നം. ഒരു പതിറ്റാണ്ട് മുന്‍പ് വരെ നാലില്‍ ഒരു സ്്ത്രീ എന്ന കണക്കില്‍ ശരാശരി ഭാരത്തിലും കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ നേരെ വിപരീതമായ അവസ്ഥയാണ്.

പുരുഷന്മാരും കുറവല്ല

പുരുഷന്മാരും കുറവല്ല


പുരുഷന്മാരുടെ എണ്ണത്തിലും അമിതഭാരക്കാര്‍ കുറവല്ല, 2005ല്‍ 18% പൊണ്ണതടിയന്‍ന്മാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 35% മായി കണക്ക് വര്‍ധിച്ചിരിക്കുകയാണ്. പുരുഷന്മാരിലും 15 നും 49നും ഇടയില്‍ പ്രായമുള്ളവരാണ് കൂടുതല്‍.

സര്‍വ്വേ റിപ്പോര്‍ട്ട്

സര്‍വ്വേ റിപ്പോര്‍ട്ട്


ജില്ലാതലത്തില്‍ നടത്തിയ സര്‍വ്വേ പ്രകാരമാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് സര്‍വ്വേ ഓരോ വീടുകളിലെയും ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിന് വേണ്ടിയാണ് സര്‍വ്വേ നടത്തിയത്.

ഫാസ്റ്റ് ഫുഡ്

ഫാസ്റ്റ് ഫുഡ്


സര്‍വ്വേ പ്രകാരം ലഭിച്ച ഡാറ്റയുടെ അടിസ്ഥാനത്തില്‍ മുംബൈയിലെ ആളുകള്‍ക്കിടയിലാണ് ഏറ്റവും കൂടുതല്‍ പൊണ്ണതടിയുള്ളവര്‍. വെസ്റ്റേണ്‍ ഫുഡിന് അടിമകളായവരും ഇവരാണ്.

 സിറ്റിയിലെ ജീവിതം

സിറ്റിയിലെ ജീവിതം


സിറ്റിയില്‍ ജീവിക്കുന്ന 80% സ്ത്രീകളും വിദ്യാഭ്യാസമില്ലാത്തവരാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇതില്‍ 14.6% മാത്രമാണ് ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍. സിറ്റിയില്‍ താമസിക്കുന്ന സ്ത്രീകളിലാണ് കൂടുതലും ഫാസ്റ്റ് ഫുഡ് ടെന്റന്‍സി കൂടുതലായി കാണപ്പെടുന്നത്.

ആരോഗ്യപ്രശ്‌നം

ആരോഗ്യപ്രശ്‌നം


പൊണ്ണതടിക്കൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങളും ഇക്കൂട്ടര്‍ അനുഭവിക്കുന്നു. ഹൈപര്‍ടെന്‍ഷന്‍, ഹൃദയാഘാതം എന്നിങ്ങനെയുള്ള രോഗത്തിനും ഇവര്‍ അടിമകളാണ്.

English summary
Weight, unfortunately, seems to be the biggest gain Mumbai's women have made in the last decade. Every third woman (34%) living in the city now is either overweight or obese, shows the initial findings of the National Family Health Survey 4 (NFHS-4) for the city.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X