ട്രെയിന്‍ അപകടങ്ങളില്‍ ഐഎസ്‌ഐയെ മാത്രം പഴിക്കണ്ട, ഈ കണക്ക് കേള്‍ക്കൂ...ചിലത് വ്യക്തമാകും
ട്രെയിന്‍ അപകടങ്ങള്‍ക്ക് കാരണം ഉദ്യോഗസ്ഥരുടെ ഉദാസീനത. റെയില്‍വേയില്‍ ഒഴിഞ്ഞു കിടക്കുന്നത് 1.42 ലക്ഷം സേഫ്റ്റി ഓഫീസര്‍മാരുടെ പോസ്റ്റ്.
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ നിരവധി തീവണ്ടി അപകടങ്ങള്‍ക്കാണ് രാജ്യം സാക്ഷിയായത്. തീവണ്ടി അപകടങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഹിരാഖണ്ഡ് തീവണ്ടി അപകടം. ഈ അപകടത്തിനും ആഴ്ചകള്‍ക്ക് മുമ്പാണ് വിഹിര്‍ഗോണ്‍ സ്‌റ്റേഷനില്‍ ചരക്ക് തീവണ്ടി പാളം തെറ്റിയത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 20ന് 150 പേരുടെ മരണത്തിന് ഇടയാക്കിയ ഇന്‍ഡോര്‍ - പാറ്റ്‌ന തീവണ്ടി അപകടത്തില്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ ബന്ധവും വ്യക്തമായിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയിലെ ട്രെയിന്‍ അപകടങ്ങളുടെ ഉത്തരവാദിത്വം ഐഎസ്‌ഐയുടെയും പാകിസ്ഥാന്റെയും തലയില്‍ ചാരാന്‍ കഴിയില്ലെന്നാണ് ചില കണക്കുകള്‍ വ്യക്തമാക്കുന്നത്.

അപകടങ്ങള്‍ക്ക് റെയില്‍വെയും ഉത്തരവാദികളാണെന്ന് റെയില്‍വെയിലെ ഒഴിവിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. റെയില്‍വെയിലെ സേഫ്റ്റി സ്റ്റാഫിന്റെ പോസ്റ്റിലേക്ക് 1.42 ലക്ഷം ഒഴിവുകളുണ്ടെന്നാണ് കണക്കുകള്‍. ഇത് അവഗണനയും ഉദാസീനതയുമാണെന്നാണ് ആക്ഷേപം.
കഴിഞ്ഞ ദിവസം ഹിരാഖണ്ഡ് എക്‌സ്പ്രസ് പാളം തെറ്റി അപകടമുണ്ടായ ഈസ്റ്റ് കോസ്റ്റ് റെയില്‍വെ സെക്ടറില്‍ 24 ശതമാനം സേഫ്റ്റി ഓഫീസര്‍മാരുടെ ഒഴിവുണ്ടെന്നാണ് കണക്ക്. ഇന്ത്യയില്‍ മുഴുവനായി 1.42 ലക്ഷം ഒഴിവുകളുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. റെയില്‍വെ ഉദ്യോഗസ്ഥരുടെ കടുത്ത അനാസ്ഥ കാരണമാണ് ഇത് സംഭവിക്കുന്നതെന്നും വിദഗ്ധര്‍ പറയുന്നു.
സേഫ്റ്റി ഓഫീസര്‍മാരുടെ ഒഴിവ് വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണെന്ന് റെയില്‍വെയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നുണ്ട്. ഒഴിവുള്ള പോസ്റ്റുകള്‍ വളരെ വേഗം നികത്തേണ്ടത് അത്യാവശ്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
6398 എന്‍ജിനായറിങ് സ്റ്റാഫിന്റെ ഒഴിവാണ് റെയില്‍വെയില്‍ ഉള്ളത്. ഇതില്‍ 4827 എണ്ണം മാത്രമാണ് നികത്തിയിട്ടുള്ളതെന്നാണ് വിവരം. 1571 എണ്ണം ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉള്ളപ്പോഴാണ് റെയില്‍വെയില്‍ ഇത്തരത്തില്‍ പോസ്റ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നതും.












Click it and Unblock the Notifications