ദേവനാഷിന് വേണ്ടി കൈകോര്‍ക്കാം; ചികിത്സയ്ക്ക് വേണ്ടത് ലക്ഷങ്ങള്‍, ഉദാരമതികളുടെ സഹായം തേടുന്നു
ഉദാരമതികളുടെ കനിവ് തേടി ദേവനാഷ് എന്ന രണ്ടു വയസുകാരന്‍. ജന്മനാ നെഞ്ച് സംബന്ധമായ ഗുരുതര രോഗം നേരിടുന്ന ദേവനഷിന് വലിയൊരു തുകയാണ് ചികിത്സയ്ക്കായി ആവശ്യമുള്ളത്. ആന്ധ്രാപ്രദേശിലെ ആനന്ദപൂര്‍ ജില്ലയിലെ ഗുട്ടിമണ്ഡല്‍ എന്നപ്രദേശത്ത് നാഗരാജന്റെയും രാജേശ്വരിയുടെയും മകനായി 2019ലാണ് ദേവ്‌നഷ് ജനിച്ചത്. ജനിച്ച് അഞ്ച് മാസമായപ്പോള്‍ തന്നെ രക്തം കെട്ടിക്കിടക്കുന്നതും കഫത്തിന്റെയും പ്രശ്‌നങ്ങള്‍ ദേവ്‌നഷിനെ അലട്ടിയിരുന്നു.
തുടര്‍ന്ന് അനന്ത്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് നെഞ്ചിലുണ്ടായ തടസം കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ മനസ്സിലാക്കി. കുഞ്ഞിനെ ചെന്നൈയിലേക്ക് എഗ്മോറിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചു. അവിടെ കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും പിന്നീട് കൂടുതല്‍ വിലയിരുത്തലിനും ചികിത്സയ്ക്കുമായി MIOT ആശുപത്രിയിലേക്ക് കൊണ്ടു പോയി. അവിടെയുള്ള ഡോക്ടര്‍മാര്‍ ദേവ്‌നഷിനെ പരിശോധിച്ചപ്പോള്‍ ഒരു സര്‍ജറി ആവശ്യമാണെന്ന് കണ്ടെത്തി.

Scimitar syndrome എന്ന രോഗമാണ് ദേവ്‌നഷിന് പിടിപെട്ടിട്ടുള്ളത്. ( Devansh is diagnosed to have Scimitar syndrome, PAPVC of Right middle and lower pulmonary veins, Two systemic collaterals from abdominal Aorta to R Lower lobe ) ഈ രോഗത്തിന്റെ ചികിത്സ, സര്‍ജറി, ഐസിയു, ആശുപത്രിയില്‍ കഴിയാന്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി മൂന്ന് ലക്ഷം രൂപയാണ് ചെലവ് വരുന്നത്. ഡ്രൈവര്‍ ജോലി ചെയ്ത് കുടുംബം നോക്കുന്ന ദേവനാഷിന്റെ പിതാവ് നാഗരാജിന് ഈ തുക സ്വപ്‌നം കാണുന്നതിലും അപ്പുറത്താണ്. ജോലി ചെയ്താല്‍ കിട്ടുന്ന പണം സ്വരുക്കൂട്ടിവച്ച് മകന്റെ ഓപ്പറേഷന്‍ നടത്താം എന്ന് കരുതിയെങ്കിലും കൊവിഡും ലോക്ക് ഡൗണും എല്ലാം തളം തെറ്റിച്ചു. ഇതിനോടകം തന്നെ വലിയൊരു തുക ഈ കുടുംബത്തിന് ചെലവായിട്ടുണ്ട്.
Recommended Video
ഈ സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് അവര്‍ ഉദാരമതികളുടെ മുന്നിലേക്ക് കൈ നീട്ടുന്നത്. ആര്‍ക്കെങ്കിലും ഈ കുട്ടിയെ സഹായിക്കാന്‍ കഴിയുമെങ്കില്‍ താഴെ കാണുന്ന മേല്‍വിലാസത്തില്‍ പണം നിക്ഷേപിക്കാം. ചെറുതും വലുതുമായ ഏത് തുകയും ദേവനാഷിൻറെ ചികിത്സയ്ക്കായി സംഭാവന ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സംഭാവനകള്‍ നല്‍കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.












Click it and Unblock the Notifications