നവീന്‍ പട്‌നായികിന്റെ മന്ത്രിസഭ; കൂട്ടരാജി, 10 മന്ത്രിമാരും രാജിവെച്ചു, കാരണം പഞ്ചായത്ത് തിരഞ്ഞെടുപ്

  • Posted By:
Subscribe to Oneindia Malayalam

ഭുവനേശ്വര്‍: ഒഡീഷ മന്ത്രിസഭയിലെ പകുതി പേര്‍ ഒന്നിച്ച് രാജിവെച്ചു. നവീന്‍ പട്‌നായ്കിന്റെ മന്ത്രിസഭയിലെ പത്ത് അംഗങ്ങളാണ് രാജി വെച്ചത്. മന്ത്രിസഭ പുനസംഘടനയ്ക്ക് മൂന്നോടിയായാണ് കൂട്ടരാജി. ധനമന്ത്രിയടക്കമുള്ളവരുടെ രാജി മുഖ്യമന്ത്രി നവീന്‍ പട്‌നായ്ക് സ്വീകരിച്ചു.

ഞായറാഴ്ച പുതിയ മന്ത്രിമാരെ തീരുമാനിക്കും. സഞ്ജയ് ദസ്ഭര്‍മ്മ, അരുണ്‍ കുമാര്‍ സഹൂ, പുഷ്‌പേന്ദ്ര സിംഗേതോ, പ്രണബ് പ്രകാശ് ദാസ്, പ്രദീപ് പണിഗ്രഹി, ദേബി പ്രസാദ് മിഷ്ര എന്നിവരാണ് രാജി വെച്ചത്.

 naveen-patnaik

രാജി വെച്ച മന്ത്രിമാരെ ജില്ലകളിലെ പാര്‍ട്ടി നിരീക്ഷകരായി നിയമിച്ചു. സഞ്ജയ് ദസ്ബര്‍മ്മയെ ജനറല്‍ സെക്രട്ടറിയായും അരുണ്‍ സഹുവിനെ വിദ്യാര്‍ത്ഥി കാര്യ ജനറല്‍ സെക്രട്ടറിയായും നിയമിച്ചു.

അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മികച്ച വിജയത്തിന് പിന്നാലെയാണ് മന്ത്രിസഭയിലെ കൂട്ടരാജി. ഏറ്റവും മികച്ച വിജയമാണ് ബിജെപി കാഴ്ചവെച്ചത്.

English summary
10 ministers resign ahead of Naveen Patnaik ministry reshuffle.
Please Wait while comments are loading...