വാറണ്ടുമായി വന്ന പോലീസുകാരന്‍ വീട്ടമ്മയെ പ്രണയിച്ചു; മകളെ പീഡിപ്പിച്ചു, എല്ലാം അവരുടെ അറിവോടെ

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

ഭോപ്പാല്‍: ഭര്‍ത്താവിന് വാറണ്ടുമായി വന്ന പോലീസ് കോണ്‍സ്റ്റബില്‍ ചെയ്തത് കേട്ടാല്‍ ഞെട്ടും. ഭര്‍ത്താവ് വീട്ടില്‍ ഇല്ലെന്ന് പറഞ്ഞെങ്കിലും ആദ്യം ഭാര്യയെ വിരട്ടിയ പോലീസുകാരന്‍ പിന്നീട് അനുനയ വാക്കുകള്‍ പറഞ്ഞ് ഭാര്യയുമായി അടുപ്പത്തിലായി. പക്ഷേ അയാളുടെ ലക്ഷ്യം ഭാര്യ ആയിരുന്നില്ല. അവരുടെ പത്തുവയസുകാരി മകളായിരുന്നു.

മധ്യപ്രദേശിലെ ജബല്‍പൂരിലാണ് ആരെയും നടുക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. പത്ത് വയസുകാരിയെ ഒടുവില്‍ പോലീസുകാരന്‍ പീഡിപ്പിച്ചു. എല്ലാത്തിനും അമ്മ കൂട്ടുനിന്നു. പത്ത് വയസുകാരി സഹികെട്ട് എല്ലാം തുറന്നു പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

അച്ഛന്‍ ജോലി ആവശ്യാര്‍ഥം യാത്രയില്‍

പെണ്‍കുട്ടിയുടെ അച്ഛന്‍ ജോലി ആവശ്യാര്‍ഥം മിക്ക സമയവും വീട്ടിലുണ്ടായിരുന്നില്ല. ഈ സമയമാണ് പോലീസുകാരന്‍ വീട്ടില്‍ ആദ്യമായി വന്നതും അമ്മയെ പരിചയപ്പെടുന്നതും. പിന്നീട് അമ്മയിലൂടെ വളര്‍ന്ന ബന്ധം മകളെ തേടിയെത്തുകയായിരുന്നു.

കാര്യം മുത്തശ്ശിയോട് പറഞ്ഞു

പെണ്‍കുട്ടി താന്‍ പീഡിപ്പിക്കപ്പെട്ട കാര്യം മുത്തശ്ശിയോട് പറഞ്ഞു. ഏറെ നാള്‍ക്ക് ശേഷമാണ് പെണ്‍കുട്ടി തനിക്കേറ്റ ദുരന്തം തുറന്നുപറയാന്‍ തയ്യാറായത്. മുത്തശ്ശിയുടെ നിര്‍ദേശ പ്രകാരം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഒടുവില്‍ പോലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റിലായി.

വണ്ടി ചെക്ക് കേസില്‍ വാറണ്ട്

പെണ്‍കുട്ടിയുടെ അച്ഛന്‍ ഒന്നര വര്‍ഷം മുമ്പ് ഒരു ടിവിയും ബൈക്കും വാങ്ങിയിരുന്നു. തവണ വ്യവസ്ഥയില്‍ വാങ്ങുമ്പോള്‍ നല്‍കിയ ചെക്ക് സമയപരിധി കഴിഞ്ഞിട്ടും പണമില്ലാത്തതിനാല്‍ മടങ്ങി. ഇതോടെയാണ് വിഷയം കേസായത്.

കോണ്‍സ്റ്റബിളിന്റെ നീക്കങ്ങള്‍

തുടര്‍ന്ന് വാറണ്ടായി. ഇക്കാര്യം അറിയിക്കാന്‍ അവരുടെ വീട്ടിലെത്തിയതായിരുന്നു പോലീസ് കോണ്‍സ്റ്റബില്‍. പെണ്‍കുട്ടിയുടെ അമ്മയുമായി പോലീസുകാരന്‍ ബന്ധം സ്ഥാപിച്ചു. തുടര്‍ച്ചയായി വീട്ടില്‍ വന്നു.

ബലാല്‍സംഗം ചെയ്തു

പിന്നീടാണ് പത്ത് വയസുകാരി മകളെ ഇയാള്‍ നോട്ടമിട്ടത്. എന്നാല്‍ യാതൊരു എതിര്‍പ്പും പറയാന്‍ സാധിക്കാത്ത വിധം പെണ്‍കുട്ടിയുടെ അമ്മയും പോലീസുകാരനും അടുത്തിരുന്നു. ഒടുവില്‍ പത്ത് വയസുകാരിയെ കോണ്‍സ്റ്റബിള്‍ ബലാല്‍സംഗം ചെയ്തു. എല്ലാം അമ്മയുടെ സമ്മതത്തോടെ.

ഒരു വര്‍ഷത്തോളം പീഡനം

പീഡനം ചെറുത്തതോടെ പെണ്‍കുട്ടിയ പോലീസുകാരന്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഒരു വര്‍ഷത്തോളം ഈ പീഡനം തുടര്‍ന്നു. കുട്ടി നേരിടുന്ന പീഡനം സംബന്ധിച്ച് മുത്തശ്ശി ശിശു ക്ഷേമ സമിതിയെ അറിയിച്ചു. തുടര്‍ന്നാണ് കേസ് പോലീസിന് കൈമാറിയത്.

വൈദ്യപരിശോധനാ ഫലം കിട്ടിയില്ല

പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇതിന്റെ ഫലം വന്നിട്ടില്ല. ക്രൂരമായി പീഡനത്തെ തുടര്‍ന്ന് കുട്ടി ഏറെ നാള്‍ അബോധാവസ്ഥയിലായിരുന്നു. പെണ്‍കുട്ടി തങ്ങളോട് എല്ലാം തുറന്നുപറഞ്ഞെന്ന് ജബല്‍പൂര്‍ ശിശുക്ഷേമ സമിതി ഓഫീസര്‍ അഖിലേഷ് മിശ്ര പറഞ്ഞു.

English summary
A police constable of Madhya Pradesh was on Saturday arrested for allegedly raping a 10-year-old- girl by taking her mother's consent.
Please Wait while comments are loading...