കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത് 108 സൈനികര്‍

  • By Aiswarya
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത് 108 സൈനിക ഉദ്യോഗസ്ഥര്‍. പ്രതിരോധ മന്ത്രി മനോഹര്‍ പരീഖറാണ് രാജ്യ സഭയെ ഇക്കാര്യം അറിയിച്ചത്. കടുത്ത മാനസിക സമ്മര്‍ദ്ദം, സാമ്പത്തിക ബാധ്യതകള്‍,അവധി നിഷേധിക്കപ്പെടുക, കുടുംബ കലഹം തുടങ്ങിയവയാണ് സൈനികരെ സ്വയം ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്.

വ്യോമ സേനയിലെ 24 പേരും കരസേനയിലെ 84 പേരുമാണ് കഴിഞ്ഞ വര്‍ഷം വിവിധ കാരണങ്ങളാല്‍ സ്വയം ജീവനൊടുക്കിയത്. നാവിക സേനയില്‍ ഇത്തരം കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പരീക്കര്‍ രാജ്യസഭയെ അറിയിച്ചു.

soldiers-patrol-along-the-india-pakistan-border.jpg

സൈനികര്‍ക്കിടയിലെ ആത്മഹത്യ തടയുന്നതിനായി സര്‍ക്കാര്‍ വിവിധ മാര്‍ഗങ്ങള്‍ സ്വീകരിച്ചതായും പ്രതിരോധ മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചെപ്പെടുത്തുക, കുടുംബങ്ങളോടൊപ്പം താമസിക്കാന്‍ അനുമതി നല്‍കുക, അവധി അനുവദിക്കുന്നതില്‍ ഉദാര സമീപനം, സൈക്കോളജിക്കല്‍ കൗണ്‍സെലിങ് തുടങ്ങിയ മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.

സൈനികര്‍ക്കിടയിലെ മാനസിക പിരിമുറുക്കം പരിഹരിക്കുന്നതിനായി യോഗ പരിശീലനവും നടത്തുന്നുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
A total of 108 personnel from Army and Air Force committed suicide in the last one year and the reasons range from long deployment, domestic problems and inability to withstand stress, the Rajya Sabha was informed on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X