ഉപ്പു ഫാക്ടറിയുടെ മതിൽ ഇടിഞ്ഞു വീണു; 12 പേർക്ക് ദാരുണാന്ത്യം; മരണസംഖ്യ ഉയർന്നേക്കും
മോർബി: ഉപ്പു ഫാക്ടറിയുടെ മതിൽ ഇടിഞ്ഞു വീണ് 12 പേർ മരിച്ചു. ഗുജറാത്തിലെ മോർബി ജില്ലയിലെ ഹൽവാദിലാണ് സംഭവം. ഭിത്തി ഇടിഞ്ഞുവീണ് നിരവധി തൊഴിലാളികൾ ചതഞ്ഞരഞ്ഞതായും റിപ്പോർട്ട്. ജി ഐ ഡി സിയിലെ ഉപ്പ് ഫാക്ടറിയുടെ മതിൽ തകർന്നു വീണ് അപകടം നടന്നത്.
പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം, 10 തൊഴിലാളികളുടെ മൃതദേഹങ്ങൾ നിലവിൽ പുറത്തെടുത്തിട്ടുണ്ട്. ജെ സി ബി യന്ത്രത്തിന്റെ സഹായത്തോടെയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മുപ്പതിലധികം തൊഴിലാളികൾ ചതഞ്ഞരഞ്ഞതിനാൽ ഇനിയും മരണസംഖ്യ ഉയരാൻ ഇടയുണ്ട്.

അപകടത്തിൽ 20 - 30 പേർക്ക് പരിക്കേറ്റതായാണ് വിവരം. തൊഴിലാളികളുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തുകയും പി എം എൻ ആർ എഫ് ഫണ്ടിൽ നിന്നും മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം, മരിച്ചവരുടെ കുടുംബങ്ങൾക്ക് ഗുജറാത്ത് സർക്കാർ നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചുണ്ട്.
ഫാക്ടറി തൊഴിലാളികൾ ചാക്കിൽ ഉപ്പ് നിറയ്ക്കുന്ന പ്രവർത്തികൾ ചെയ്യുന്നതിനിടെയാണ് സംഭവം നടന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. 'ഫാക്ടറിയും മതിൽ പെട്ടെന്ന് തകർന്നു, 20 മുതൽ 30 വരെ തൊഴിലാളികൾ മണ്ണിനടിയിലാണെന്ന് സംശയം നിലനിൽക്കുന്നു. സംഭത്തിൽ 12 മരണവും സ്ഥിരീകരിച്ചുണ്ട്.'- കളക്ടർ വ്യക്തമാക്കി.












Click it and Unblock the Notifications