12 കാരിയുടെ പ്രണയത്തെ വളർത്തമ്മ എതിർത്തു; പിന്നെ ഒന്നും നോക്കിയല്ല, വളർത്തമ്മയെ കൊലപ്പെടുത്തി!

  • Posted By: Desk
Subscribe to Oneindia Malayalam

ഫത്തേപ്പൂർ: പ്രണയത്തെ എതിർത്തതിനെ തുടർന്ന് 45കാരിയായ വളർത്തമ്മയെ 12കാരി കൊലപ്പെടുത്തി. കാമുകനായ 15കാരനെ കൂട്ടുപിടിച്ചാണ് വളർത്തമ്മയെ കൊലപ്പെടുത്തിയത്.  ഉത്തർപ്രദേശിലെ ഫത്തേപ്പൂരിലാണ് സംഭവം. രണ്ട് പേരെയും അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിലേക്ക് മാറ്റിയതായി പോലീസ് അറസ്റ്റ് ചെയ്തു. പ്രണയബന്ധത്തെ എതിര്‍ത്തത് തന്നോട് അമ്മയ്ക്ക് സ്‌നേഹമില്ലാത്തതിനാലാണെന്ന് തെറ്റിദ്ധരിച്ചാണ് പെണ്‍കുട്ടി അവരെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

മൂന്നുമാസം പ്രായമുള്ളപ്പോഴാണ് പെണ്‍കുട്ടിയെ വളര്‍ത്തമ്മ ദത്തെടുത്തത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി കൊലനടത്തിയതായി സമ്മതിച്ചു. തുടര്‍ന്ന് സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവദിവസം ആണ്‍കുട്ടി വീട്ടില്‍വന്നതിനെ വളര്‍ത്തമ്മ ചോദ്യം ചെയ്തിരുന്നു. അന്ന് രാത്രിയില്‍ ആണ്‍കുട്ടിയെ വീണ്ടും വിളിച്ചുവരുത്തിയശേഷം ഇരുവരും ചേര്‍ന്ന് ഉറങ്ങിക്കിടന്ന സ്ത്രീയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഫോൺ നശിപ്പിച്ചു

ഫോൺ നശിപ്പിച്ചു

കൊലപ്പെടുത്തിയതിന് ശേഷം വീടുവിട്ടുപോയ രണ്ട് പേരും പിറ്റേ ദിവസം രാവിലെയാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. അപ്പോഴേക്കും രണ്ട് പേരുടേയും ഫോണുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു.

അയൽവാസികളെ തെറ്റിധരിപ്പിച്ചു

അയൽവാസികളെ തെറ്റിധരിപ്പിച്ചു

അമ്മയ്ക്ക് സുഖമില്ലെന്നും വിളിച്ചിട്ട് മിണ്ടുന്നില്ലെന്നും പറഞ്ഞ് പെണ്‍കുട്ടി അയല്‍വീട്ടുകാരെ സമീപിക്കുകയായിരുന്നു. ദിവസങ്ങളായി അമ്മ അസുഖബാധിതയായിരുന്നെന്നും ആശുപത്രിയില്‍ പോവാത്തത് സ്ഥിതി വഷളാക്കിയെന്നും അയൽവാസികളെ പെൺകുട്ടി ധരിപ്പിക്കുകയും ചെയ്തു.

അയൽവാസിക്ക് സംശയം

അയൽവാസിക്ക് സംശയം

കുട്ടിയുടെ വാക്കുകള്‍ അയല്‍വാസികള്‍ വിശ്വസിച്ചു. തുടർ‌ന്ന് അയൽവാസികൾ മുംബൈയിലുള്ള വളർത്തച്ഛനെ വിവിരം അറിയിക്കുകയായിരുന്നു. എന്നാൽ സംസ്‌കാരസമയത്ത് അയല്‍വാസികളിലൊരാള്‍ സംശയം തോന്നി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

ദത്തെടുത്തത് മൂന്ന് മാസം പ്രായമുള്ളപ്പോൾ

ദത്തെടുത്തത് മൂന്ന് മാസം പ്രായമുള്ളപ്പോൾ

രണ്ടുപേരെയും അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്ക് മാറ്റിയതായി പോലീസ് സൂപ്രണ്ട് ശ്രീപര്‍ണ ഗാംഗുലി പറഞ്ഞു. മൂന്ന് മാസം പ്രായമുള്ളപ്പോഴായിരുന്നു പെൺകുട്ടിയെ വളർത്തച്ഛനും വളർത്തമ്മയും ദത്തെടുത്തത്. പ്രണയത്തെ എതിർത്തത് തന്നെ ഇഷ്ടമില്ലാഞ്ഞിട്ടാണെന്ന് പെൺകുട്ടി തെറ്റിദ്ധരിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Police have arrested a 12-year-old girl for allegedly murdering her adoptive mother with the help of her boyfriend in Fatehpur on Sunday. The woman was reportedly averse to the girl’s relationship with the Class 9 student, two years her senior in school.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്