2016ല്‍ കൊല്ലപ്പെട്ടത് 122 മാധ്യമ പ്രവര്‍ത്തകര്‍
ദില്ലി: 2016ല്‍ ലോകത്താകമാനം 122 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. Federation of Journalists (IFJ) ന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതില്‍ 93 പേരെ നേരിട്ട് കൊലപ്പെടുത്തിയപ്പോള്‍ മറ്റുള്ളവര്‍ പ്രകൃതി ദുരന്തങ്ങള്‍ മൂലവും അപകടങ്ങള്‍ മൂലവും മറ്റും മരിച്ചവരാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ഇറാഖ് ആണ് പട്ടികയില്‍ ഒന്നാമത്. ഇന്ത്യ എട്ടാം സ്ഥാനത്താണ്. കൊലപാതകങ്ങള്‍, ബോംബ് ആക്രമണങ്ങള്‍, വെടിവെയ്പ് തുടങ്ങിയവയിലൂടെയാണ് ഭൂരിഭാഗംപേരും കൊല്ലപ്പെട്ടതെന്നുകാണാം. 2015ല്‍ 112 പേരെ കൊലപ്പെടുത്തിയപ്പോള്‍ 2016ല്‍ അത് 93 ആയി കുറഞ്ഞു.

2016ല്‍ ഇറാഖില്‍ 15 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്‍ (13), മെക്‌സിക്കോ(11), യെമന്‍(8), ഗ്വാട്ടിമാല(6), സിറിയ(6), ഇന്ത്യ(5), പാക്കിസ്ഥാന്‍(5) എന്നിങ്ങനെയാണ് ലിസ്റ്റില്‍ മുന്‍നിരയിലുള്ളവര്‍. നേരിട്ടല്ലാത്ത മരണത്തില്‍ ബ്രസീലില്‍ 20 സ്‌പോര്‍ട് ലേഖകര്‍ വിമാന അപകടത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പേ മരിച്ചിരുന്നു. റഷ്യയില്‍ 9 മാധ്യമ പ്രവര്‍ത്തകരും മിലിട്ടറി വിമാനം തകര്‍ന്ന് മരിച്ചു.
മാധ്യമപ്രവര്‍ത്തകരെ നേരിട്ട് ലക്ഷ്യംവെച്ചുകൊണ്ടുള്ള കൊലപാതകത്തില്‍ കാര്യമായ മാറ്റം വന്നത് റിപ്പോര്‍ട്ടില്‍ എടുത്തുകാണിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയുള്ള കൈയ്യേറ്റങ്ങള്‍ക്കെതിരെ ലോകവ്യാപകമായ പ്രതിഷേധം ഉയരുന്നതിനാലാണ് നേരിട്ടുള്ള കൊലപാതകത്തില്‍ ഇടിവു വന്നതെന്നാണ് അനുമാനം.












Click it and Unblock the Notifications