കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഡീഷയില്‍14 മാവോയിസ്റ്റുകളെ വധിച്ചു

  • By Soorya Chandran
Google Oneindia Malayalam News

ഭുവനേശ്വര്‍: ഒഡീഷയിലെ മാല്‍ക്കാങ്കരി ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റമുട്ടലില്‍ 14 മാവോയിസ്റ്റുകള്‍ മരിച്ചു. ഇതില്‍ ഒരു വനിത പ്രവര്‍ത്തകയും ഉള്‍പ്പെടും.

പോദിയയിലെ വനമ്പ്രദേശത്ത് വച്ചാണ് ഏറ്റമുട്ടല്‍ നടന്നത്. 2013 സെപ്റ്റംബര്‍ 14 ന് പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍. ഛത്തീസ്ഗഢില്‍ നിന്ന് മാവോവാദികള്‍ ഒഡീഷയിലേക്ക് കടക്കുന്നുണ്ടെന്ന് രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മാവോവാദികളെ കണ്ടെത്തിയത്.

Odisha Map

മാല്‍ക്കാങ്കരി പോലീസും പ്രത്യേക ദൗത്യ സേനയും സന്നദ്ധ സേനയും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും തന്നെ പരിക്കേറ്റിട്ടില്ലെന്ന് പോലീസ് പറഞ്ഞു. എത്ര മാവോവാദികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന കാര്യം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.

ദണ്ഡകാരണ്യ സ്‌പെഷ്യല്‍ സോണിലെ മാവോയിസ്റ്റുകളുടെ പ്രാദേശിക സ്‌ക്വാഡില്‍ ഉള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ വിശ്വാസം. 2013 മെയ് 25 ന് കോണ്‍ഗ്രസ് നേതാവ് വി സി ശുക്ല അടക്കമുള്ളവരെ ആക്രമിച്ച സംഘത്തില്‍ പെട്ടവരും കൊല്ലപ്പെട്ട മാവോവാദികളില്‍ ഉണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

എകെ 47 അടക്കമുള്ള വന്‍ ആയുധ ശേഖരവും മാവോവാദികളില്‍ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയും വലി മാവോയിസ്റ്റ് വേട്ട നടക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.

English summary
At least 14 armed Maoists, including a woman cadre, were gunned down inside a forest near Podia in Odisha's Malkangiri district during an exchange between security personnel and extremists in the early hours of Saturday, police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X