കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാകേഷ് തികായത്തിനെ ആക്രമിച്ച സംഭവം, 14 പേര്‍ അറസ്റ്റില്‍, പിന്നിൽ എബിവിപിയെന്ന് തികായത്

Google Oneindia Malayalam News

ദില്ലി: കര്‍ഷക സമര നേതാവ് രാകേഷ് തികായത്തിനെ ആക്രമിച്ച സംഭവത്തില്‍ 14 പേര്‍ അറസ്റ്റില്‍. വെളളിയാഴ്ച ആള്‍വാര്‍ ജില്ലയിലെ തത്തര്‍പൂരില്‍ വെച്ചാണ് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികായത്തിന്റെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടത്. എബിവിപി നേതാവ് കുല്‍ദീപ് യാദവ് അടക്കമുളളവരാണ് അറസ്റ്റിലായിരിക്കുന്നത്. ഹര്‍സോറയിലെ ബാന്‍സുറില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിയില്‍ വെച്ചായിരുന്നു ആക്രമണം.

33 പേരോളം വരുന്ന സംഘം വാഹനം തടയുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. അക്രമികള്‍ കാറിന്റെ ചില്ല് വടി ഉപയോഗിച്ച് അടിച്ച് തകര്‍ക്കുകയും ദേഹത്ത് കറുത്ത മഷി ഒഴിക്കുകയും ചെയ്തതായാണ് പരാതി. കേന്ദ്ര സര്‍ക്കാരും ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയുമായ എബിവിപിയുമാണ് ആക്രമണത്തിന് പിന്നിലെന്ന് രാകേഷ് തികായത്ത് ആരോപിച്ചു.

farmers

അക്രമികള്‍ കല്ലെറിഞ്ഞതായും ലാത്തികള്‍ ഉപയോഗിച്ച് ആക്രമിച്ചതായും രാകേഷ് തികായത്ത് ആരോപിച്ചു. എന്തിനാണ് അവര്‍ തങ്ങളോട് ഏറ്റുമുട്ടുന്നത് എന്നും തങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടിക്കാരല്ല മറിച്ച് കര്‍ഷകര്‍ ആണെന്നും തികായത്ത് പ്രതികരിച്ചു. രാകേഷ് തികായത്തിന് നേര്‍ക്ക് നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ ദേശീയ പാത 9 തടഞ്ഞ് പ്രതിഷേധിച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അക്രമത്തെ അപലപിച്ച് രംഗത്ത് വന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചരണം, ചിത്രങ്ങള്‍ കാണാം

ട്വിറ്ററിലാണ് ഗെഹ്ലോട്ടിന്റെ പ്രതികരണം. അക്രമികള്‍ക്കെതിരെ നടപടി എടുക്കുമെന്നും തുടക്കം മുതല്‍ക്കേ വളരെ ലജ്ജാകരമായ തരത്തിലാണ് ബിജെപി കര്‍ഷക സമരം കൈകാര്യം ചെയ്തത് എന്ന് രാകേഷ് തികായത്ത് പ്രതികരിച്ചു. അതേസമയം അക്രമത്തില്‍ പങ്കില്ലെന്നാണ് ബിജെപിയുടെ പ്രതികരണം. സംഭവം നടക്കുമ്പോള്‍ രാജസ്ഥാന്‍ പോലീസ് സ്ഥലത്ത് ഉണ്ടായിട്ടും ഇടപെട്ടില്ലെന്നും അതെന്ത് കൊണ്ടാണെന്നും ബിജെപി ചോദിക്കുന്നു.

സാരിയിൽ തിളങ്ങി ഹംസനന്ദിനി, ചിത്രങ്ങൾ കാണാം

English summary
14 people arrested in connection with attack on Rakesh Tikait's convoy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X