കുട്ടിവഴക്ക്, 14കാരന്‍ അനിയത്തിയെ വെട്ടി കൊന്നശേഷം ആത്മഹത്യ ചെയ്തു
ഇന്‍ഡോര്‍: മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ 14കാരന്‍ 12കാരിയായ സഹോദരിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ഇരുവരും തമ്മിലുള്ള ചെറിയ പിണക്കവും അതിനെത്തുടര്‍ന്നുള്ള വഴക്കുമാണ് കൊലപാതകത്തിലും ആത്മഹത്യയിലും എത്തിച്ചത് . ഇന്‍ഡോറിലെ റോഷന്‍ നഗറിലാണ് സംഭവം .
എട്ടാം ക്ളാസുകാരനായ തന്‍വീര്‍ ആണ് ആറാം ക്ളാസുകാരിയായ അനിയത്തി ടാന്‍സിലയെ വെട്ടിക്കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. മാതാപിതാക്കള്‍ സംഭവ സമയം വീട്ടില്‍ ഇല്ലായിരുന്നു. കളിയ്ക്കുന്നതിനിടെ ഇരുവരും വഴക്കിട്ടു . വഴക്ക് കാര്യമായതോടെ തന്‍വീര്‍ ടാന്‍സിലയെ വെട്ടിക്കൊലപ്പെടുത്തി . സഹോദരി മരിച്ചതോടെ തന്‍വീറും ആത്മഹത്യ ചെയ്തുവെന്ന് പൊലീസ് പറയുന്നു .

കുട്ടികളുടെ അമ്മ അധ്യാപികയും അച്ഛന്‍ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനുമാണ്. ഇരുവരും സംഭവ സമയം വീട്ടില്‍ ഉണ്ടായിരുന്നില്ല. അമ്മ്മയാണ് മകളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. പെണ്‍കുട്ടിയുടെ മൃതേദഹത്തല്‍ നിന്ന് ചെവികള്‍ വെട്ടി മാറ്റിയിരുന്നു. കണ്ണിലും ആഴത്തില്‍ വെട്ടേറ്റു. കുട്ടികള്‍ ഇടയ്ക്ക് വഴക്കിടാറുണ്ടായിരുന്നെങ്കിലും പെട്ടന്ന് ഇണങ്ങുമായിരുന്നെന്നും അയല്‍ക്കാര്‍ പറയുന്നു. കുട്ടിവഴക്ക് കൊലപാതകത്തില്‍ എത്തിയതിന്റെ ഞെട്ടലിലാണ് റോഷന്‍ നഗറിലെ നാട്ടുകാര്‍ .












Click it and Unblock the Notifications