Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിലുള്ളത് മുഖസ്തുതിക്കാര്‍ മാത്രം, 15 നേതാക്കള്‍ പാര്‍ട്ടി വിടുമെന്ന് അല്‍പേഷ് താക്കൂര്‍

അഹമ്മദാബാദ്: കോണ്‍ഗ്രസ് എംഎല്‍എ സ്ഥാനം രാജിവെച്ച് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പുതിയ ആരോപണങ്ങളുമായി അല്‍പേഷ് താക്കൂര്‍. കോണ്‍ഗ്രസ് ദുര്‍ബലമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ഭരണത്തില്‍ അഴിമതി ഉണ്ടെന്ന് പറയുന്ന കോണ്‍ഗ്രസിന് അത്തരമൊരു കാര്യം കണ്ടെത്താന്‍ കഴിയുന്നില്ലെന്നും അല്‍പേഷ് ആരോപിച്ചു. കോണ്‍ഗ്രസില്‍ നല്ല നേതാക്കളില്ല. ആകെയുള്ളത് കുറച്ച് മുഖസ്തുതിക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

1

ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് തിരിച്ചറിയുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. അവര്‍ തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരുന്നത്, അഴിമതി നടന്നു എന്ന് മാത്രമാണ്. എന്നാല്‍ അഴിമതി എവിടെയുമില്ല. കോണ്‍ഗ്രസ് നേതാക്കളുടെ മനസ്സിലാണ് അഴിമതിയുള്ളത്. അതുകൊണ്ടാണ് അവര്‍അഴിമതി എന്ന് ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതെന്നും അല്‍പേഷ് തൂക്കൂര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അല്‍പേഷിന്റെ താക്കൂര്‍ സേന കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധങ്ങളും ഒഴിവാക്കിയിരുന്നു.

അതേസമയം താന്‍ ബിജെപിയില്‍ ചേരില്ലെന്ന് അല്‍പേഷ് വ്യക്തമാക്കി. എന്നാല്‍ ബിജെപിയെ പല പ്രമുഖ നേതാക്കളും മന്ത്രിമാരും തന്നെ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഇത്ര വലിയ തോല്‍വി വഴങ്ങിയത് സംഘടനാ മികവില്ലാത്തത് കൊണ്ടാണ്. അവര്‍ക്ക് ആകെ അറിയുന്നത് വാര്‍ത്താസമ്മേളനം നടത്താന്‍ മാത്രമാണ്. 500ലധികം ബൂത്തുകളില്‍ കോണ്‍ഗ്രസിന് ബൂത്ത് ഏജന്റുമാര്‍ പോലുമില്ലെന്നും അല്‍പേഷ് പറഞ്ഞു.

ജനങ്ങളുമായുള്ള ബന്ധം കോണ്‍ഗ്രസിന് നഷ്ടമായിരിക്കുകയാണ്. പ്രാദേശിക തലത്തില്‍ അവര്‍ ദുര്‍ബലമാണ്. അവരുടെ നേതാക്കള്‍ പാര്‍ട്ടിയില്‍ ഓഫീസുകളില്‍ ഇരിക്കുകയോ, അതല്ലെങ്കില്‍ വാര്‍ത്താസമ്മേളനം നടത്തുകയോ ചെയ്യുകയാണ് പതിവ്. അവര്‍ ഗ്രാമങ്ങളിലേക്കിറങ്ങി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാവണം. ബൂത്ത് മാനേജ്‌മെന്റോ ജനങ്ങളുടെ പിന്തുണയോ, എന്തിനേറെ പറയുന്നു വെറും നേതാക്കള്‍ മാത്രമുള്ള പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും അല്‍പേഷ് താക്കൂര്‍ കുറ്റപ്പെടുത്തി. അതേസമയം 15ലധികം എംഎല്‍എമാര്‍ പാര്‍ട്ടി വിടുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+