Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയും മകളും കൂട്ടബലാത്സംഗത്തിനിരയായ സംഭവം; 15 പേര്‍ പിടിയില്‍

നോയിഡ: അമ്മയും മകളും കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ 15 പേരെ പോലീസ് പിടികൂടി. ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയില്‍വെച്ച് വെള്ളിയാഴ്ച രാത്രിയായിരുന്നു അമ്മയും മകളും കൂട്ട ബലാത്സംഗത്തിനിരയായത്. യാത്രയ്ക്കിടെ കാര്‍ തടഞ്ഞുനിര്‍ത്തിയ കവര്‍ച്ചക്കാര്‍ പുരുഷന്മാരെ ബന്ദിയാക്കിയശേഷം അമ്മയേയും പ്രായപൂര്‍ത്തിയാകാത്ത മകളെയും കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

സംഭവത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഡിജിപിയാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. രാജ്യമാകെ ഞെട്ടിച്ച സംഭവമായതുകൊണ്ടുതന്നെ പ്രതികള്‍ക്കുവേണ്ടി പോലീസ് നടത്തിയ ദ്രുതഗതിയിലുള്ള നീക്കമാണ് അറസ്റ്റില്‍ കലാശിച്ചത്.

rape-victim

നോയിഡയില്‍ താമസിക്കുന്ന അഞ്ചംഗ കുടുംബം ഷാജഹാന്‍പൂരിലേക്കുള്ള യാത്രാമധ്യേയാണ് ആക്രമിക്കപ്പെട്ടത്. ഗാസിയാബാദ് അലിഗഡ് ഹൈവേയില്‍ അര്‍ധരാത്രി വാഹനത്തിനുനേരെ വലിയ ഇരുമ്പുകഷ്ണം വലിച്ചെറിയുകയായിരുന്നു. ശബ്ദം കേട്ട് ഡ്രൈവര്‍ വാഹനം നിര്‍ത്തി പരിശോധിക്കുന്നതിനിടെ റോഡരുകില്‍ ഒളിച്ചിരുന്ന കവര്‍ച്ചക്കാര്‍ ഇവര്‍ക്കുനേരെ ചാടിവീണു.

പിന്നീട് വാഹനത്തിലുണ്ടായിരുന്നവരെയെല്ലാം സമീപത്തുള്ള കൃഷിസ്ഥലത്തേക്ക് വലിച്ചിഴച്ചു. തുടര്‍ന്ന് പുരുഷന്മാരെ ബന്ദികളാക്കുകയും സ്ത്രീകളെ രണ്ടു മണിക്കൂര്‍നേരം കൂട്ട ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. വിലപിടിപ്പുള്ളതെല്ലാം കവര്‍ന്ന് അക്രമികള്‍ രക്ഷപ്പെട്ടതോടെ പിറ്റേദിവസമാണ് ഇവര്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. അക്രമത്തിനിരയായിവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+