കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15-13-13!! സത്യപ്രതിജ്ഞ സംഭവമാക്കാന്‍ ത്രികക്ഷി സഖ്യം! കല്ലുകടിയായി ഈ വകുപ്പുകള്‍

Google Oneindia Malayalam News

മുംബൈ: ബിജെപി സര്‍ക്കാരിന്‍റെ പടിയിറക്കത്തോടെ മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാര്‍ അധികാരത്തിലേറുകയണ്. വ്യാഴാഴ്ചാച വൈകീട്ട് 6.40 ന് ശിവാജി പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്യും.പ്രത്യേക നിയമസഭ സമ്മേളനത്തില്‍ ഇന്ന് മഹാരാഷ്ട്രയില്‍ പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ തുടരുകയാണ്.

താക്കറെ കുടുംബത്തിലെ ആദ്യ മന്ത്രിയുടെ സത്യപ്രതിജ്ഞ 'മഹാ' സംഭവമാക്കാന്‍ ഒരുങ്ങുകയാണ് ശിവസേമന. വഴിമുട്ടിയ വകുപ്പ് വിഭജന ചര്‍ച്ചകളും പുരോഗമിക്കുകയാണ്. വിശദാംശങ്ങളിലേക്ക്

വകുപ്പുകളില്‍ അവ്യക്തത

വകുപ്പുകളില്‍ അവ്യക്തത

അധികാരത്തിലേറി നാല് ദിവസത്തുനുള്ളിലാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ദേവേന്ദ്ര ഫഡ്നാവിസ് നാണം കെട്ട് പടിയിറങ്ങിയത്. ഇതോടെ മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ നിര്‍ത്തിവെച്ച ചര്‍ച്ചകള്‍ ചൊവ്വാഴ്ച വൈകീട്ട് തന്നെ പുനരാരംഭിച്ചിരുന്നു. നേരത്തേ നിശ്ചയിച്ചത് പ്രകാരം ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിയാകുമെങ്കിലും പല വകുപ്പുകളിലും ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നുണ്ട്.

43 മന്ത്രി സ്ഥാനങ്ങള്‍

43 മന്ത്രി സ്ഥാനങ്ങള്‍

പൊതുമിനിമം പരിപാടിയില്‍ 43 മന്ത്രി സ്ഥാനങ്ങള്‍ രൂപീകരിക്കാനായിരുന്നു നേരത്തേ ധാരണ. നിലവിലെ ധാരണ പ്രകാരം ശിവസേനയും എന്‍സിപിയും 15 വീതവും കോണ്‍ഗ്രസിന് 13 മന്ത്രി സ്ഥാനങ്ങളും ലഭിക്കും. സ്പീക്കര്‍ പദവിയില്‍ നേരത്തേ കോണ്‍ഗ്രസ് ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും 13 മന്ത്രി സ്ഥാനങ്ങള്‍ നല്‍കാമെന്ന ധാരണയില്‍ കോണ്‍ഗ്രസ് ആവശ്യത്തില്‍ നിന്ന് പിന്‍വലിഞ്ഞു.

വകുപ്പുകളില്‍ അവ്യക്തത

വകുപ്പുകളില്‍ അവ്യക്തത

എന്‍സിപിക്കാകും സ്പീക്കര്‍ പദവിയെന്നാണ് വിവരം. അതേസമയം ആഭ്യന്തരം, ധനകാര്യം, റവന്യൂ വകുപ്പുകളില്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇത് സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളില്‍ തിരുമാനമാകുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബാലസാഹേബ് തോറത്ത് പറഞ്ഞു.

രണ്ട് ദിവസത്തിനുള്ളില്‍

രണ്ട് ദിവസത്തിനുള്ളില്‍

എത്ര കാബിനറ്റ് പദവികള്‍, എത്ര മന്ത്രി പദം എന്നത് സംബന്ധിച്ചും രണ്ട് ദിവസത്തിനുള്ളില്‍ ധാരണയില്‍. നേരത്തേ തോറത്ത് ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിന് തനിക്ക് അത്തരം ചര്‍ച്ചകളെ കുറിച്ചൊന്നും അറിയില്ലെന്നായിരുന്നു തോറത്തിന്‍റെ പ്രതികരണം.

ഉപമുഖ്യമന്ത്രി പദം

ഉപമുഖ്യമന്ത്രി പദം

എന്‍സിപിയിലും ഉപമുഖ്യമന്ത്രി പദം സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നുണ്ട്. നേരത്തേ അജിത് പവാറിനെയായിരുന്നു ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. അജിതിന്‍റെ രാഷ്ട്രീയ ഭാവി ചോദ്യചിഹ്നമായിരിക്കെ ഇനി അജിതിനെ പരിഗണിക്കുമോയെന്ന സംശയം നിലനില്‍ക്കുന്നുണ്ട്.

പ്രതികരണം ഇങ്ങനെ

പ്രതികരണം ഇങ്ങനെ

അജിത് അല്ലേങ്കില്‍ നിലവിലെ എന്‍സിപി നിയമസഭ കക്ഷി നേതാവായ ജയന്ത് പാട്ടീലീനെ പാര്‍ട്ടി പരിഗണിക്കും. അജിത് പവാറിനെ ഇനി പാര്‍ട്ടിയിലെ സ്ഥാനം എന്താകും എന്നതാണ് ഇനി ഉറ്റു നോക്കുന്നത്. പാര്‍ട്ടിയിലേക്ക് തിരിച്ച് വരുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് താന്‍ എന്‍സിപി വിട്ടിട്ടില്ലല്ലോയെന്നായിരുന്നു അജിതിന്‍റെ പ്രതികരണം.

ഫഡ്നാവിസിനൊപ്പം

ഫഡ്നാവിസിനൊപ്പം

തന്നെ എന്‍സിപിയില്‍ നിന്ന് ആരും പുറത്താക്കിയിട്ടില്ല. താനും രാജിവെച്ചിട്ടില്ല. അതുകൊണ്ട് തന്നെ അത്തരം ചര്‍ച്ചകളുടെ ആവശ്യമില്ലെന്നായിരുന്നു അജിത് പവാറിന്‍റെ പ്രതികരണം. അതേസമയം നിയമസഭയ്ക്ക് പുറത്ത് എന്‍സിപി നേതാക്കള്‍ക്കൊപ്പമിരുന്ന അജിത് പവാര്‍ നിയമസഭയില്‍ ഫഡ്നാവിസിനൊപ്പമായിരുന്നു ഇരുന്നിരുന്നത്.

അഞ്ച് ശിവസേന മന്ത്രിമാര്‍

അഞ്ച് ശിവസേന മന്ത്രിമാര്‍

നാളെ നടക്കുന്ന സത്യപ്രതിജ്ഞയില്‍ അഞ്ച് ശിവസേന മന്ത്രിമാര്‍ കൂടി ഉദ്ധവിനൊപ്പം സത്യപ്രതിജ്ഞ ചെയ്യും എന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് കക്ഷികളുടേയും അടിയന്തര യോഗം ചേര്‍ന്ന ശേഷം സത്യപ്രതിജ്ഞ സംബന്ധിച്ച് അന്തിമ തിരുമാനം കൈക്കൊള്ളും.

ആരാണ് 'പ്രതിഭ തായ്'? ബിജെപി മോഹം തകര്‍ത്ത് അജിതിനെ മടക്കിയെത്തിച്ച ബ്രഹ്മാസ്ത്രംആരാണ് 'പ്രതിഭ തായ്'? ബിജെപി മോഹം തകര്‍ത്ത് അജിതിനെ മടക്കിയെത്തിച്ച ബ്രഹ്മാസ്ത്രം

 അജിത് പവാർ രാഷ്ട്രീയം ഉപേക്ഷിക്കുന്നു? മനസ്സിൽ മറ്റ് ചില പദ്ധതികൾ, മന്ത്രിയാക്കണമെന്ന് നേതാക്കൾ അജിത് പവാർ രാഷ്ട്രീയം ഉപേക്ഷിക്കുന്നു? മനസ്സിൽ മറ്റ് ചില പദ്ധതികൾ, മന്ത്രിയാക്കണമെന്ന് നേതാക്കൾ

മഹാരാഷ്ട്രയില്‍ എല്ലാം പിഴച്ചു; മുഖം രക്ഷിക്കാന്‍ ബിജെപി! ഗവര്‍ണറെ മാറ്റുംമഹാരാഷ്ട്രയില്‍ എല്ലാം പിഴച്ചു; മുഖം രക്ഷിക്കാന്‍ ബിജെപി! ഗവര്‍ണറെ മാറ്റും

English summary
15 ministers, 2 Deputy CMs likely to take oath with Uddhav Thackeray
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X