കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖനിത്തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം 12ാം ദിവസത്തിലേക്ക്.... കുടുങ്ങി കിടക്കുന്നത് 15 പേര്‍!!

Google Oneindia Malayalam News

ഷില്ലോംഗ്: മേഘാലയില്‍ 15 ഖനിത്തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം 12ാം ദിവസത്തേക്ക്. മേഘാലയിലെ കസാന്‍ മേഖലയിലെ ലുംതാരി ഗ്രാമത്തിലെ 370 അടി താഴ്ച്ചയുള്ള കല്‍ക്കരി ഖനിയിലാണ് ഇവര്‍ കുടുങ്ങി കിടക്കുന്നത്. രക്ഷാപ്രവര്‍ത്തനം ഇതുവരെ ഫലം കണ്ടിട്ടില്ല. ഇവര്‍ക്ക് വേണ്ടി എല്ലാ ശ്രമങ്ങളും അധികൃതര്‍ നടത്തുന്നുണ്ട്. അതേസമയം കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കൂടുതല്‍ ശക്തമായ പമ്പുകള്‍ രക്ഷാപ്രവര്‍ത്തിന് ആവശ്യമാണ്. അതുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. കല്‍ക്കരി ഖനിയില്‍ വെള്ളം നിറഞ്ഞിരിക്കുന്നതിനാല്‍ അത് മാറ്റാനുള്ള ശ്രമത്തിലായിരുന്നു അധികൃതര്‍. എന്നാല്‍ ഇത് വേണ്ടത്ര ഫലം കണ്ടിട്ടില്ല.

1

വെസ്റ്റ് ഗാരോ ഹില്‍സിലെ അമാനില്‍ നിന്നുള്ളവരാണ് കുടുങ്ങി കിടക്കുന്നവരില്‍ ഏഴു പേര്‍. ലൈതെന്‍ നദിയില്‍ നിന്നുള്ള വെള്ളം ഖനിയിലേക്ക് ഇറങ്ങിയതിനെ തുടര്‍ന്നാണ് ഇവര്‍ കുടുങ്ങിയത്. ഖനി അനധികൃതമായി പ്രവര്‍ത്തിക്കുന്നതാണ്. 20 പേര്‍ ഖനിയിലുണ്ടായിരുന്നു. ഇതില്‍ അഞ്ചുപേര്‍ രക്ഷപ്പെട്ടു. ബാക്കിയുള്ളവര്‍ ഖനിയിലെ മാന്‍ഹോളില്‍ കയറിയിരിക്കുകയാണ്. ഓരോ മാന്‍ഹോളില്‍ ഒരാള്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. നിലവിലുള്ള ജലനിരപ്പ് ഉയര്‍ന്നാല്‍ ഇവരെ രക്ഷിക്കുന്ന കാര്യം അസാധ്യമാകും. ജലനിരപ്പ് 30 അടിയായി കുറയ്ക്കാനാണ് ശ്രമിക്കുന്നത്. നിലവില്‍ ഇത് 70 അടിയാണ്. ദേശീയ ദുരന്ത നിവാരണ സേനയടക്കം സ്ഥലത്തുണ്ട്.

ജിഎസ്ടി 2.0 മുതല്‍ പെട്രോള്‍ ഡീസല്‍ നിരക്ക് വരെ... കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ഇങ്ങനെജിഎസ്ടി 2.0 മുതല്‍ പെട്രോള്‍ ഡീസല്‍ നിരക്ക് വരെ... കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ഇങ്ങനെ

അമിത് ഷാ കേന്ദ്ര മന്ത്രിമാരെ കാണുന്നു.... പ്രചാരണത്തിനിറങ്ങാന്‍ നിര്‍ദേശം... തള്ളി നേതാക്കള്‍!!അമിത് ഷാ കേന്ദ്ര മന്ത്രിമാരെ കാണുന്നു.... പ്രചാരണത്തിനിറങ്ങാന്‍ നിര്‍ദേശം... തള്ളി നേതാക്കള്‍!!

English summary
15 people trapped in 370 foot deep mine in meghalaya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X