കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയം തെളിയിക്കാൻ 15കാരി കണ്ടെത്തിയ വഴി! കാമുകന്റെ എച്ച്ഐവി രക്തം സ്വയം കുത്തിവച്ചു

Google Oneindia Malayalam News

ദില്ലി:പ്രണയം തെളിയിക്കാൻ ബുദ്ധിശൂന്യമായ പല പ്രവൃത്തിക്കളും സിനിമയിലും യഥാർത്ഥ ജീവിതത്തിലും നമ്മൾ കണ്ടിട്ടുണ്ട്. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് അസമിൽ നടന്ന സംഭവം. തന്റെ പ്രണയം പ്രകടിപ്പിക്കാൻ എച്ച്ഐവി പോസിറ്റീവ് ആയ കാമുകന്റെ രക്തം ശരീരത്തിൽ കുത്തിവെച്ചിരിക്കുകയാണ് പെൺകുട്ടി.

'പ്രായം കൂടുന്തോറും പൊളിയാകുന്ന ഫാഫയെന്ന നസ്രിയ..കൗതുകം ഒളിപ്പിച്ച് തൊപ്പിയും';വൈറലായി പിറന്നാൾ ചിത്രങ്ങൾ

1


അസമിലെ സുൽകുച്ചി ജില്ലയിലാണ് സംഭവം. 15 വയസുകാരിയാണ് തന്റെ പ്രണയം കാമുകന് മുന്നിൽ തെളിയിക്കാൻ കടുംകൈ ചെയത്. ഹാജോയിലെ സത്തോളിയിൽ നിന്നുള്ള യുവാവിനെ മൂന്ന് വർഷം മുൻപാണ് പെൺകുട്ടി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. ഇരുവരും പിരിയാൻ കഴിയാത്ത വിധം അടുത്തത്രേ. പലപ്പോഴായി പെൺകുട്ടി യുവാവിനൊപ്പം ഇറങ്ങി പോയിട്ടുണ്ട്. എന്നാൽ വീട്ടുകാർ ഇടപെട്ട് കുട്ടിയെ തിരികെ കൊണ്ടുവന്നു.

2


എന്നാൽ ഇത്തവണ പെൺകുട്ടിയുടെ പ്രവൃത്തി കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് കുടുംബം. സിറിഞ്ച് ഉപയോഗിച്ചാണ് ശരീരത്തിലേക്ക് പെൺകുട്ടി സ്വയം രക്തം കുത്തിവെച്ചത്.ഇപ്പോൾ പെൺകുട്ടി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. സംഭവത്തിൽ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. യുവാവിനെതിരെ നിയമനപടിയുമായി മുന്നോട്ട് പോകുമെന്ന് പെൺകുട്ടിയുടെ കുടുംബം പറഞ്ഞു.

3

അതേസമയം ഈ അസാധാരണ സംഭവത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ച സജീവമായിരിക്കുകയാണ്. അന്തരഫലത്തെ കുറിച്ച് ആലോചിക്കാതെ കുട്ടികൾ ഇത്തരത്തിൽ എടുത്തത് ചാടുന്നത് ആശങ്കപ്പെടുത്തുന്നവെന്നാണ് പലരും പ്രതികരിച്ചത്. കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല, അവളുടെ രക്ഷിതാക്കൾ ഇതൊന്നും അറിയുന്നില്ലേയെന്നായിരുന്നു ഒരാളുടെ കമന്റ്. പ്രണയം അന്ധമാണ് എന്ന് വെറുതയല്ല പറയുന്നത് എന്ന് മറ്റൊരാൾ കുറിച്ചു. 'ഈ ലോകത്ത് എന്താണ് നടക്കുന്നത്?', 'നമ്മുടെ ചിന്തകൾക്കും അപ്പുറമാണ് ചില കാര്യങ്ങൾ' എന്നിങ്ങനെ പോകുന്നു കമന്റുകൾ.

4


ലോകത്താകമാനം പ്രതിദിനം 4,000 ലധികം പേരെ എച്ച്ഐവി ബാധിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തെ 17 ലക്ഷത്തിലേറെ പേർക്ക് എച്ച്‌ഐവി ബാധിച്ചിട്ടുണ്ടെന്ന് നാഷണൽ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷൻ റിപ്പോർട്ടിൽ പറയുന്നു.2011-2021 കാലയളവിൽ രക്തം വഴി എച്ച്‌ഐവി ബാധിച്ചവർ 15,782 പേരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

Recommended Video

cmsvideo
എന്തിനാടി ചെറിയ ഉടുപ്പ്, ജെറിയെ പഞ്ഞിക്കിട്ട് ഹനാൻ | Hanan Hameed Interview | *Interview

 'ദിലീപിനെ പൂട്ടണം'; അനൂപും ഷോൺ ജോർജും പ്രതികൾ,വാട്സ് ആപ്പ് ഗ്രൂപ്പിന് പിന്നിലുള്ളവരെ പൂട്ടാൻ ക്രൈംബ്രാഞ്ച്</a><a class=" title=" 'ദിലീപിനെ പൂട്ടണം'; അനൂപും ഷോൺ ജോർജും പ്രതികൾ,വാട്സ് ആപ്പ് ഗ്രൂപ്പിന് പിന്നിലുള്ളവരെ പൂട്ടാൻ ക്രൈംബ്രാഞ്ച്" /> 'ദിലീപിനെ പൂട്ടണം'; അനൂപും ഷോൺ ജോർജും പ്രതികൾ,വാട്സ് ആപ്പ് ഗ്രൂപ്പിന് പിന്നിലുള്ളവരെ പൂട്ടാൻ ക്രൈംബ്രാഞ്ച്

English summary
15-year-old injects herself with boyfriend's HIV blood to prove love
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X