കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് ജയിലില്‍ കഴിയുന്ന 161 ഇന്ത്യക്കാരെ നാട് കടത്തും; 2 മലയാളികളും

Google Oneindia Malayalam News

വാഷിംഗ്ടണ്‍:യുഎസ് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാരെ തിരിച്ചക്കാനൊരുങ്ങുന്നു. 161 ഇന്ത്യന്‍ പൗരന്മാരെയാണ് തിരിച്ചയക്കുന്നത്. യുഎസിന്റെ തെക്കന്‍ അതിര്‍ത്തിയായ മെക്‌സികോ അതിര്‍ത്തി വഴി അനധികൃതമായി കടക്കാന്‍ ശ്രമിച്ച ഇവരെ ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റാണ് അറസറ്റ് ചെയ്തത്.

ഇവരെ ഈയാഴ്ച്ച പഞ്ചാബിലെ അമൃത്സറിലുള്ള പ്രത്യേക വിമാനത്തിലാണ് തിരിച്ചയക്കുന്നത്. തിരിച്ചുവരുന്നവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഹരിയാനയില്‍ നിന്നുള്ളവരാണ്.

flight

കൂടാതെ പഞ്ചാബില്‍ നിന്നും 56 പേരും ഗുജറാത്തില്‍ നിന്നും 12 പേരും, ഉത്തര്‍പ്രദേശില്‍ നിന്നും അഞ്ച് പേരും മഹാരാഷ്ട്രയില്‍ നിന്നും നാല് പേരും കേരളം, തെലുങ്കാന, തമിഴ്‌നാട്, എന്നിവിടങ്ങളില്‍ നിന്നും രണ്ട് പേര്‍ വീതവും ആന്ധ്രപ്രദേശ്, ഗോവ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പേര്‍ വീതവുമാണ് രാജ്യത്തേക്ക് തിരിച്ചെത്തുന്നത്.

യുഎസിലുടനീളം 95 ജയിലുകളില്‍ കഴിയുന്ന 1739 ഇന്ത്യക്കാരില്‍ നിന്നുള്ളവരാണ് ഇപ്പോള്‍ രാജ്യത്തെത്തുന്ന 161 പേര്‍ എന്ന് നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സത്‌നം സിംഗ് ചഹാല്‍ വ്യക്തമാക്കി.ഇതില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. ഏറ്റവും പ്രായം കുറഞ്ഞത് ഹരിയാനയില്‍ നിന്നുള്ള് 19 വയസുള്ള രണ്ട് കുട്ടികളാണ്.

ഇനിയും യുഎസ് ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാരുടെ ഗതി എന്താണെന്ന് അറിയില്ലെന്നും സത്‌നം സിംഗ് ചഹാല്‍ പറഞ്ഞു.
അവര്‍ ഏത് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണെന്ന് വ്യക്തമല്ലെന്നും അവരില്‍ ഭൂരിഭാഗവും ഉത്തരേന്ത്യയില്‍ നിന്നുള്ളവരാണെന്നാണ് കരുതുന്നത്.

ഐസിഇ റിപ്പോര്‍ട്ട് പ്രകാരം 2018 ല്‍ 611 ഇന്ത്യന്‍ പൗരന്മാരേയും 2019 ല്‍ 1616 ഇന്ത്യക്കാരേയും നാട് കടത്തിയിരുന്നു. വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിക്കുന്ന സത്‌നം സിംഗ് ആരോപിക്കുന്നത് പ്രകാരം രാജ്യത്ത് യുവാക്കളെ വീട് വിട്ട് പോരാനും അനധികൃതമായി അമേരിക്കയിലേക്ക് കടക്കാന്‍ പ്രേരിപ്പിക്കുന്നതിനുമായി ചില ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ പ്രധാനമായും പഞ്ചാബ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരക്കാര്‍ ഓരോ വ്യക്തിയെ നാട് കടത്തുന്നതിനുമായി 35-50 ലക്ഷം രൂപ വരെ ലഭിക്കുന്നുണ്ടെന്നും സത്‌നം സിംഗ് വ്യക്തമാക്കി.

ഇത്തരം അധികൃത ഏജന്റുമാര്‍ക്കെതിരെ പഞ്ചാബ് സര്‍ക്കാരും കേന്ദ്രസര്‍ക്കാരും നടപടി എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉംപുന്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു: ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതഉംപുന്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു: ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

ബിജെപി ഔട്ട്‌സൈഡര്‍ ക്യാമ്പാവുന്നു, അമിത് ഷായുടെ കൂറുമാറ്റ രാഷ്ട്രീയത്തില്‍ വിള്ളല്‍, ഒരൊറ്റ നേട്ടം!ബിജെപി ഔട്ട്‌സൈഡര്‍ ക്യാമ്പാവുന്നു, അമിത് ഷായുടെ കൂറുമാറ്റ രാഷ്ട്രീയത്തില്‍ വിള്ളല്‍, ഒരൊറ്റ നേട്ടം!

English summary
The United States this Week Will Deport 161 Indians Who Entering Illegally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X