ബംഗാളിൽ മമതയ്ക്ക് ഷോക്ക് കൊടുത്ത് ബിജെപി, ഡാര്‍ജലിംഗ് മുന്‍സിപ്പാലിറ്റി ഭരണം പിടിച്ചെടുത്തു
കൊല്‍ക്കത്ത: മമത ബാനര്‍ജി സര്‍ക്കാരിനെ താഴെയിറക്കി 2021ല്‍ ബംഗാളില്‍ സര്‍ക്കാരുണ്ടാക്കും എന്നാണ് ബിജെപി പ്രഖ്യാപനം. അതിനുളള ചുവടുകള്‍ ബിജെപി പടിപടിയായി വെച്ച് തുടങ്ങിയിട്ടുമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് കൊണ്ടാണ് 18 സീറ്റുകള്‍ ബിജെപി പിടിച്ചെടുത്തത്. ഇതിനകം മൂന്ന് എംഎല്‍എമാര്‍ അടക്കം നിരവിധി നേതാക്കള്‍ തൃണമൂല്‍ വിട്ട് ബിജെപി പാളയത്തില്‍ എത്തിക്കഴിഞ്ഞു.
അന്‍പതില്‍ അധികം തൃണമൂല്‍ കൗണ്‍സിലര്‍മാരും അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. തൃണമൂലില്‍ നിന്നും ബംഗാളിലെ മറ്റ് പ്രാദേശിക പാര്‍ട്ടികളില്‍ നിന്നും ബിജെപിയിലേക്ക് ഒഴുക്ക് തുടരുകയാണ്. ഏറ്റവും ഒടുവില്‍ കൗണ്‍സിലര്‍മാരെ കൂട്ടത്തോടെ മറുകണ്ടം ചാടിച്ച് ഡാര്‍ജലിംഗ് മുന്‍സിപ്പാലിറ്റി ഭരണവും ബിജെപി പിടിച്ചിരിക്കുന്നു.

തൃണമൂല്‍ കോണ്‍ഗ്രസും ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചയും ചേര്‍ന്നാണ് ഡാര്‍ജലിംഗ് മുന്‍സിപ്പാലിറ്റി ഭരിച്ചിരുന്നത്. 32 അംഗ മുന്‍സിപ്പാലിറ്റി ഭരണ സമിതിയിലെ 17 അംഗങ്ങളാണ് ബിജെപിയില്‍ ചേര്‍നന്നത്. ഇവര്‍ ഗൂര്‍ഖ മുക്തി മോര്‍ച്ച അംഗങ്ങളാണ്. ഇതോടെയാണ് ഭരണസമിതിയില്‍ ഭൂരിപക്ഷം നേടിയ ബിജെപി മുന്‍സിപ്പാലിറ്റി ഭരണം സ്വന്തമാക്കിയത്. മുന്‍ തൃണമൂല്‍ നേതാവ് മുകുള്‍ റോയിയാണ് നേതാക്കളെ മറുകണ്ടം ചാടിക്കാനുളള നീക്കത്തിന് പിന്നില്‍.
ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് വെച്ച് ജിജെഎം കൗണ്‍സിലര്‍മാര്‍ ഔദ്യോഗികമായി ബിജെപി അംഗത്വമെടുത്തു. ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവാര്‍ഗിയ, മുകുള്‍ റോയ്, ഡാര്‍ജലിംഗ് എംപി രാജു ബിസ്ത എന്നിവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു പരിപാടി. ജനാധിപത്യം സംരക്ഷിക്കാനുളള പോരാട്ടം ബംഗാളില്‍ ബിജെപി തുടരുമെന്ന് മുകുള്‍ റോയി വ്യക്തമാക്കി. മോദി സര്‍ക്കാര്‍ അധികാരത്തില്‍ രണ്ടാമതും വന്നതിന് ശേഷം ഇത് അഞ്ചാമത്തെ മുന്‍സിപ്പാലിറ്റിയിലാണ് ഭരണം പിടിച്ചെടുക്കുന്നത്.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications