ചെന്നൈ മോഡല്‍ കഴുത്തറത്തുള്ള കൊലപാതകം ദില്ലിയിലും, പ്രണയം തന്നെ വില്ലന്‍!!
ദില്ലി: ചെന്നൈ മോഡല്‍ കഴുത്തറത്തുള്ള കൊലപാതകം ദില്ലിയിലും. പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതും സൗഹൃദം വേണ്ടെന്ന് വെച്ചതുമാണ് ആക്രമണത്തിന് കാരണമായത്. ദില്ലിയിലെ പാന്‍ഡവ് നഗറില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചാണ് സംഭവം നടന്നത്.
READ ALSO: തിരുവനന്തപുരത്ത് നിന്നു പുറപ്പെട്ട ഇത്തിഹാദ് വിമാനത്തിന്റെ എഞ്ചിന് അന്തരീക്ഷത്തില്‍ നിശ്ചലമായി
ഞായറാഴ്ച വൈകീട്ട് 4.20ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടില്‍ നിന്നും പുറത്തു പോയ സമയത്താണ് അപകടം നടന്നത്. അയ്യല്‍വാസികളായ യുവാവിന് 20 ഉം പെണ്‍കുട്ടിയ്ക്ക് 17 വയസ്സുമാണ് പ്രായം. യുവാവ് പ്രണയാഭ്യാര്‍ത്ഥ നടത്തിയതോടെ പെണ്‍കുട്ടി സൗഹൃദം അവസാനിപ്പിച്ചിരുന്നു. ശല്യം ചെയ്താല്‍ പോലീസില്‍ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി.
മാതാപിതാക്കള്‍ വീട്ടില്‍ നിന്നും പുറത്ത് പോയത് അറിഞ്ഞാണ് യുവാവ് വീട്ടില്‍ എത്തിയത്. ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയും ബലം പ്രയോഗിക്കുകയും ചെയ്തു, പെണ്‍കുട്ടി എതിര്‍ക്കുകയും ഒച്ച വെയ്ക്കുകയും ചെയ്തപ്പോഴാണ് ബ്ലേഡ് എടുത്ത് കഴുത്ത് മുറിച്ചത്.
READ ALSO: നിങ്ങള്‍ ജോലിയ്ക്ക് കയറുമ്പോള്‍ കമ്പനി മേലുദ്യോഗസ്ഥരോട് പറയാന്‍ പാടില്ലാത്ത 5 കാര്യങ്ങള്‍
ആക്രമണത്തിന് ശേഷം വീട്ടില്‍ നിന്നും ഇറങ്ങിയോടിയ യുവാവിനെ നാട്ടുക്കാര്‍ പിടികൂടുകയായിരുന്നു. രക്തത്തില്‍ മുങ്ങി കിടന്ന പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ജൂണ്‍ 24 നാണ് ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന് യുവാവ് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കഴുത്തറത്ത് കൊലപ്പെടുത്തിയത്.