Get Updates
Get notified of breaking news, exclusive insights, and must-see stories!

കാത്തിരിപ്പിന് വിരാമം; കാണാതായ അരുണാചല്‍ സ്വദേശിയെ ചൈന ഉടന്‍ കൈമാറുമെന്ന് റിജിജു

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍നിന്നും കാണാതായ 17കാരനെ ഉടന്‍ ചൈനീസ് സൈന്യം ഇന്ത്യയ്ക്ക് കൈമാറുമെന്ന് കേന്ദ്ര നിയമ-നീതി മന്ത്രി കിരണ്‍ റിജിജു ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി എല്‍ എ) കുട്ടിയെ ഉടന്‍ റിജിജു പറഞ്ഞു. തീയതിയും സമയവും ഉടന്‍ അറിയിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ പൗരനെ കൈമാറുന്ന കാര്യം സൂചിപ്പിച്ചുകൊണ്ട് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അനുകൂലമായി പ്രതികരിക്കുകയും റിലീസ് ചെയ്യാനുള്ള സ്ഥലം നിര്‍ദ്ദേശിക്കുകയും ചെയ്തു. അവര്‍ തീയതിയും സമയവും ഉടന്‍ അറിയിക്കാന്‍ സാധ്യതയുണ്ട്. അവരുടെ ഭാഗത്തെ മോശം കാലാവസ്ഥയാണ് കാലതാമസത്തിന് കാരണമെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.

MIRAM

അപ്പര്‍ സിയാങ് ജില്ലയിലെ ജിഡോ വില്ലേജിലെ മിറാം തരോണിനെ (17) ജനുവരി 18 ന് ബിഷിംഗ് ഏരിയയിലെ ഷിയുങ് ലായില്‍ കാണാതാവുകയായിരുന്നു. നിയന്ത്രണ രേഖയ്ക്ക് (എല്‍ എ സി) സമീപമുള്ള പ്രദേശത്ത് നിന്ന് കാണാതായതിനാല്‍, ജനുവരി 19 ന് ഇന്ത്യന്‍ സൈന്യം ഉടന്‍ തന്നെ ചൈനയെ സമീപിച്ച് കുട്ടിയെ കണ്ടെത്തുന്നതിനും തിരികെയെത്തിക്കുന്നതിനും സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.

പ്രോട്ടോക്കോള്‍ അനുസരിച്ച് വ്യക്തിയെ തിരഞ്ഞ് തിരിച്ചയക്കുമെന്ന് ചൈനീസ് സേനയും ഇന്ത്യയ്ക്ക് ഉറപ്പുനല്‍കി. പിന്നീട് ജനുവരി 20-നാണ് ചൈനീസ് സേന തങ്ങളുടെ ഭാഗത്ത് ഒരു ആണ്‍കുട്ടിയെ കണ്ടെത്തിയതായി അറിയിച്ചത്. കുട്ടിയെ തിരിച്ചറിയുന്നതിനായി കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു.

അപ്പര്‍ സിയാങ് ജില്ലയില്‍നിന്ന് ഈ മാസം 18ന് ബാലനെ തട്ടിക്കൊണ്ടുപോയെന്നാണ് അരുണാചല്‍ പ്രദേശിലെ എം പി തപീര്‍ ഗാവോ ആരോപിച്ചത്. ഇന്ത്യന്‍ അധികൃതര്‍ ചൈനയുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് കുട്ടി പി എല്‍ എയുടെ കസ്റ്റഡിയിലുണ്ടെന്ന വിവരം ലഭിച്ചു. അതേസമയം, അതിര്‍ത്തിയില്‍ കുട്ടി പിടിയിലായ വിവരം അറിയില്ലെന്നായിരുന്നു ജനുവരി 20ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. മിറം തരണിന്റെ സുഹൃത്ത് ജോണി യൈയിങ് ആണ് മിറമിനെ തട്ടിക്കൊണ്ടുപോയ വിവരം ആദ്യം അധികൃതരെ അറിയിച്ചത്.

സാങ്‌പൊ നദി അരുണാചലിലേക്ക് പ്രവേശിക്കുന്ന ലുങ്ത ജോര്‍ മേഖലയില്‍നിന്നാണ് കുട്ടിയെ പിടിച്ചുകൊണ്ടുപോയതായാണ് പറയുന്നത്. അരുണാചലില്‍ സിയാങ് എന്നും അസമില്‍ ബ്രഹ്മപുത്ര എന്നുമാണ് സാങ്‌പൊ നദി അറിയപ്പെടുന്നത്. 2020 സെപ്റ്റംബറില്‍, അരുണാചല്‍ പ്രദേശിലെ അപ്പര്‍ സുബന്‍സിരി ജില്ലയില്‍ നിന്ന് അഞ്ച് ആണ്‍കുട്ടികളെ ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി തട്ടിക്കൊണ്ടുപോയി ഒരാഴ്ചയ്ക്ക് ശേഷം വിട്ടയച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+