ഇതാണോ കേരള മോഡൽ?കേരളത്തിന് അപമാനം! രാജ്യത്ത് ഡെങ്കിപ്പനി ബാധിച്ചവരിൽ പകുതിയിലധികവും കേരളത്തിൽ

  • By: Afeef
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്ത് ഡെങ്കിപ്പനി ബാധിച്ചവരിൽ പകുതിയിലധികവും കേരളത്തിലാണെന്ന് റിപ്പോർട്ട്. ഈ വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.

ആ 'വമ്പൻ സ്രാവിന്റെ' പേര് വെളിപ്പെടുത്താതെ ആളൂർ! സുനിയെ നാരങ്ങവെള്ളം കുടിപ്പിച്ച് എല്ലാം മറച്ചു...

വിവാഹം കഴിഞ്ഞപ്പോൾ എല്ലാം അവസാനിച്ചെന്ന് വിശ്വസിച്ചു!കാവ്യാമാധവന്റെ വെണ്ണലയിലെ വീടിന് വാസ്തുദോഷം

രാജ്യത്ത് ഇതുവരെ 18,760 ഡെങ്കി കേസുകളാണ് റിപ്പോർട്ട് ചെയ്തതിരിക്കുന്നത്. ഇതിൽ 9,104 കേസുകളും കേരളത്തിൽ നിന്നാണ്. പകർച്ചവ്യാധികൾ തടയുന്നതിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ദില്ലിയിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നടന്ന യോഗത്തിലുയർന്ന വിമർശനം.

dengue

കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് ജൂലായ് രണ്ടു വരെയുള്ള കണക്കുകൾ പരിശോധിച്ചത്. കേന്ദ്ര സർക്കാർ നിർദേശ പ്രകാരം കേരള സന്ദർശിച്ച കേന്ദ്ര സംഘവും സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. പ്രാദേശികതലത്തിൽ പകർച്ചവ്യാധി നിയന്ത്രണ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിൽ കേരളം പരാജയപ്പെട്ടെന്നാണ് കേന്ദ്ര സംഘം റിപ്പോർട്ട് നൽകിയിരിക്കുന്നത്.

കൊതുക് നശീകരണത്തിന് കേരളം കാര്യമായ പരിപാടികളും ആസൂത്രണം ചെയ്തില്ല. ഇക്കൊല്ലം മഴ നേരത്തെ എത്തിയതും പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി. 150ലേറെ പനി മരണങ്ങളാണ് ഇതുവരെ കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോഴും കേരളം സഹായത്തിനായി സമീപിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി സികെ മിശ്ര യോഗത്തിൽ വ്യക്തമാക്കി.

ഇന്നച്ചൻ അത്ര പാവമല്ല! അമ്മ യോഗത്തിൽ രമ്യ നമ്പീശനോട് ചെയ്തത്...യോഗത്തിൽ സംഭവിച്ചത് കേട്ടാൽ ഞെട്ടും..

കേരളം ആവശ്യപ്പെട്ടാൽ എല്ലാവിധ സഹായവും നൽകാൻ തയ്യാറാണെന്ന് കേന്ദ്രം അറിയിച്ചു. അതേസമയം, മഴക്കാല രോഗങ്ങൾ തടയാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ ജനുവരിയിൽ തന്നെ നിർദേശം നൽകിയിട്ടും ഇതെല്ലാം അവഗണിച്ച സംസ്ഥാനങ്ങളോട് കേന്ദ്രം അതൃപ്തി അറിയിച്ചു. നിലവിൽ രോഗ പ്രതിരോധത്തിനാണ് കേന്ദ്രം ഊന്നൽ നൽകുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡ വ്യക്തമാക്കി. സംസ്ഥാനങ്ങളിൽ പരിശോധന നടത്തി നിശ്ചിത ഇടവേളകളിൽ കൃത്യമായ റിപ്പോർട്ട് നൽകാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

English summary
18,760 Dengue Cases Reported In Country, Highest In Kerala.
Please Wait while comments are loading...