കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടകരയും വയനാടും ഇല്ലാതെ വീണ്ടും കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക, അനിശ്ചിതത്വം തുടരുന്നു

Google Oneindia Malayalam News

Newest First Oldest First
7:36 PM, 29 Mar

ഹർദിക് പട്ടേലിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. പട്ടേൽ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ ഹർദികിന്റെ ഹർജി തള്ളി. ശിക്ഷാ വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് ഗുജറാത്ത് കോടതി തളളിയത്
7:08 PM, 29 Mar

ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന ആവശ്യം ന്യായമെന്ന് രാഹുല്‍ ഗാന്ധി.ദക്ഷിണേന്ത്യയില്‍ മോദി ധ്രുവീകരണത്തിന് ശ്രമിച്ചെന്ന് രാഹുല്‍
5:54 PM, 29 Mar

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് വീണ്ടും പ്രിയങ്ക ഗാന്ധി. പാകിസ്താന്‍ പോയി ബിരിയാണി കഴിച്ചയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും പ്രിയങ്ക വിമര്‍ശിച്ചു
3:28 PM, 29 Mar

പത്തനംതിട്ടയില്‍ ഇത്തവണ മൂന്ന് മുന്നണികള്‍ക്കും വേണ്ടി ദേശീയ നേതാക്കള്‍ പ്രചരണത്തിനിറങ്ങും. ബിജെപിക്കായി നരേന്ദ്ര മോദി തന്നെ രംഗത്തെത്തുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിനായി പ്രിയങ്ക ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ രംഗത്തിറങ്ങിയേക്കും. വീണാ ജോര്‍ജ്ജിനായ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെയാകും മത്സരത്തിന് എത്തുക. ഏപ്രില്‍ ഒന്ന് മുതല്‍ 16 വരെ സിപിഎം നേതാക്കള്‍ വീണയ്ക്കായി പത്തനംതിട്ടയില്‍ ഇറങ്ങും.
3:27 PM, 29 Mar

ത്രിപുരയില്‍ രാജാകുടുംബാംഗമായ പ്രഗ്യ ദേബ് ബര്‍മ്മനെ കിഴക്കന്‍ തൃപുരയില്‍ നിന്ന് കോണ്‍ഗ്രസ് മത്സരിപ്പിക്കും. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും രാജകുടുംബാംഗവുമായ പ്രദ്യോത് ബിക്രം മണിക്യ ദേബര്‍മ്മയുടെ സഹോദരിയാണ് പ്രഗ്യ.ലോക്സഭാ തിര‍ഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേയായിരുന്നു മുതിര്‍ന്ന നേതാവും മന്ത്രിയുമായ ബിരജിത്ത് സിന്‍ഹയുടെ കൈയ്യില്‍ നിന്ന് പാര്‍ട്ടിയുടെ അമരത്വം പ്രദ്യോതിന് കോണ്‍ഗ്രസ് നല്‍കുന്നത്.
1:56 PM, 29 Mar

വയനാട്ടിൽ ആര് സ്ഥാനാർത്ഥിയായാലും സിപിഐ മത്സരിക്കുമെന്ന് ദേശീയ സെക്രട്ടറി ഡി രാജ
1:55 PM, 29 Mar

ബിജെപി തനിക്ക് സീറ്റ് നൽകിയിരുന്നെങ്കിലും താനത് നിരസിക്കുകയായിരുന്നുവെന്ന് ടോം വടക്കൻ
1:08 PM, 29 Mar

ഉത്തർപ്രദേശിൽ ബിജെപി എംപി കോൺഗ്രസിൽ ചേർന്നു. മുൻ യുപി എംപിയും ഇറ്റാവയിലെ ബിജെപി എംപിയുമായ അശോക് കുമാർ ദൊഹ്റയാണ് ബിജെപിയിൽ ചേർന്നത്.
1:06 PM, 29 Mar

ശരദ് യാദവ് മധേപൂരിൽ നിന്നും ആർജെഡി ടിക്കറ്റിൽ മത്സരിക്കും
1:04 PM, 29 Mar

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിന് തടയിടാന്‍ ദില്ലിയില്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിക്കുന്നത്. രാഹുലിന്‍റെ വരവ് തടയാന്‍ ഒരു പാര്‍ട്ടി ദില്ലിയില്‍ അന്തര്‍ നാടകങ്ങള്‍ കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
11:17 AM, 29 Mar

നടി ഊർമിള മതോണ്ട്കർ മുംബൈ നോർത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകും
11:16 AM, 29 Mar

കണ്ണൂരിൽ സിപിഎം കള്ളവോട്ടിന് ശ്രമിക്കുന്നുവെന്ന് കെ സുധാകരൻ
11:15 AM, 29 Mar

മോദിയുടെ ബഹിരാകാശനേട്ട പ്രഖ്യാപനം പെരുമാറ്റച്ചട്ട ലംഘനമെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് തീര്‍പ്പ് കല്‍പ്പിക്കും
10:10 AM, 29 Mar

സിപിഐ സ്ഥാനാർത്ഥി കനയ്യ കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി ജിഗ്നേഷ് മേവാനി, പ്രചാരണത്തിനായി ജിഗ്നേഷ് ബെഗുസ്വാരായിലെത്തി. കനയ്യയെ എനിക്ക് പാർലമെന്റിൽ കാണണമെന്ന് മേവാനി മുൻപ് പറഞ്ഞിരുന്നു.
10:05 AM, 29 Mar

ബീഹാറിൽ എൻഡിഎയുടെ സീറ്റ് വിഭജനം പൂർത്തിയായി. 2014ലെ തിരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാനത്തെ 22 സീറ്റുകൾ നേടിയിരുന്നു. എൽജെപി ആറും ഒറ്റയ്ക്ക് മത്സരിച്ച ജെഡിയു രണ്ട് സീറ്റുകളും വീതമാണ് നേടിയത്.
10:03 AM, 29 Mar

മുൻ ജെഡിയു നേതാവ് ശരദ് യാദജവ് ആർജെഡി ചിഹ്നത്തിൽ മത്സരിക്കും. ലോക്താന്ത്രിക് ജനതാ ദൾ ആർ‌ജെഡിയിൽ ലയിപ്പിക്കാനും തീരുമാനം
10:01 AM, 29 Mar

പ്രിയങ്കാ ഗാന്ധി ഇന്ന് അയോധ്യയിലെത്തും.
8:55 AM, 29 Mar

തെലങ്കാനയിലെ നിസാമാബാദിൽ 189 സ്ഥാനാർത്ഥികൾ മത്സരംഗത്ത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കവിതയും മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ്. മണ്ഡലത്തിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ചേക്കും
8:55 AM, 29 Mar

മോദിയുടെ മണ്ഡലമായ വാരണാസിയിൽ മത്സരിച്ചേക്കുമെന്ന സൂചന നൽകി പ്രിയങ്കാ ഗാന്ധി. റായ്ബറേലിയിൽ മത്സരിക്കണമെന്ന കോൺഗ്രസ് പ്രവര്ത്തകരുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക.
8:55 AM, 29 Mar

പശ്ചിമ ബംഗാളിൽ മുൻ സിപിഎം നേതാവ് കോൺഗ്രസിൽ ചേർന്നു. നന്ദിഗ്രാം സംഘർഷവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യ പ്രതിയും മുൻ സിപിഎം എംപിയുമായ ലക്ഷ്മൺ സേതാണ് കോൺഗ്രസിൽ ചേർന്നത്.

തിരുവനന്തപുരം: കേരളം പോളിംഗ് ബൂത്തിലെത്താൻ ഇനി 24 ദിനങ്ങൾ കൂടു. സജീവ പ്രചാരണവുമായി രാഷ്ട്രീയ കക്ഷികൾ മുന്നോട്ട് പോവുകയാണ്. അതേ സമയം വടകരയിലെയും വയനാട്ടിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതെ കോൺഗ്രസിന്റെ 14ാംത്തെ സ്ഥാനാർത്ഥി പട്ടികയും പുറത്ത് വന്നു.

ഇതുവരെ 293 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. വയനാട്ടിൽ തീരുമാനം വൈകിയാൽ അത് തിരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നേതാക്കൾ രാഹുൽ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്.

election
English summary
189 candidates in fray in nizamabad, lok sabha election live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X