കത്വ കൂട്ടബലാത്സംഗം: കൊലയാളികളെ പിന്തുണച്ച ബിജെപി മന്ത്രിമാര്‍ക്ക് പണികിട്ടി, കസേര തെറിച്ചു!!

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

ശ്രീനഗര്‍: കശ്മീരില്‍ എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ബിജെപി മന്ത്രിമാര്‍ രാജിവച്ചു. ചന്ദ്രപ്രകാശ് ഗംഗ, ലാല്‍ സിംഗ് എന്നിവരാണ് രാജിവച്ചത്. സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ പരസ്യമായ പിന്തുണച്ച വിഷയത്തിലാണ് ഇവര്‍ക്ക് രാജിവെക്കേണ്ടി വന്നത്. കൊലയാളികളെ വെറുതെവിടണമെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ഏകഥാ മഞ്ച് നടത്തിയ റാലിക്ക് ഇവര്‍ പിന്തുണയും നല്‍കിയിരുന്നു. ഹിന്ദുക്കളെ ദ്രോഹിക്കാന്‍ വേണ്ടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തവരാണ് ഇവരെന്നും മന്ത്രിമാര്‍ ആരോപിച്ചിരുന്നു. വിവാദ പ്രസ്താവനയില്‍ ജനരോഷം ശക്തമായതിനെ തുടര്‍ന്നാണ് ഇവര്‍ രാജിവെക്കേണ്ടി വന്നത്.

കത്വയിലെ കൂട്ടബലാത്സംഗം നേരത്തെ ആസൂത്രണം ചെയ്തത്, പ്രതികള്‍ മാസങ്ങളോളം ഇരയ്ക്കായി കാത്തിരുന്നു!!

1

മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഇവരെ പിന്തുണയ്ക്കുന്ന നിലാപാടായിരുന്നു നേരത്തെ എടുത്തത്. ഇവര്‍ ഹിന്ദു ഏകഥാ മഞ്ചിന്റെ റാലിയില്‍ അബദ്ധത്തില്‍പ്പെട്ട് പോയതാണെന്ന് മെഹബൂബ പറഞ്ഞിരുന്നു. മന്ത്രിമാരുടെ പ്രസ്താവനയെ തുടര്‍ന്ന് ബിജെപി കടുത്ത സമ്മര്‍ദത്തിലായിരുന്നു. ബലാത്സംഗത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോ മറ്റ് വനിതാ മന്ത്രിമാരോ ഇത് വരെ ഒന്നും പറഞ്ഞിട്ടില്ല. ഇതിന് പുറമേയാണ് അവരുടെ മന്ത്രിമാര്‍ ഇത്തരം പ്രസ്താവനകളുമായി രംഗത്തെത്തിയത്. ഇതോടെ ബിജെപിയുടെ ജനപ്രീതിയില്‍ വരെ ഇടിവുണ്ടായി എന്നാണ് സൂചന. അതേസമയം ജനരോഷം ശക്തമായതിനെ തുടര്‍ന്ന് ബിജെപിക്കെതിരെ കടുത്ത പരാമര്‍ശങ്ങളുമായി മെഹബൂബ മുഫ്തി രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയുമായി സഹകരിച്ച് പോവുന്ന കാര്യം ദുഷ്‌കരമായി വരികയാണെന്നും മെഹബുബ പറഞ്ഞു. പ്രശ്‌നങ്ങള്‍ ബിജെപി തന്നെ പരിഹരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2

മന്ത്രിമാര്‍ ബിജെപി അധ്യക്ഷ സത് ശര്‍മയ്ക്കാണ് രാജിക്കത്ത് കൈമാറിയത്. സംസ്ഥാനത്ത് രാജിക്കാര്യം ചര്‍ച്ച ചെയ്യാനായി എംഎല്‍എമാരുടെ യോഗം ചേരുമെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്. ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എത്തുമെന്നാണ് സൂചന. നേരത്തെ ബാലികയുടെ മരണത്തില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും എന്നാല്‍ നിരപരാധികളെ പ്രതിയാക്കാന്‍ അനുവദിക്കില്ലെന്നും രാജിവച്ച മന്ത്രിമാര്‍ പറഞ്ഞിരുന്നു. രാജിവച്ച ഉടനെ ചന്ദ്ര പ്രകാശ് ഗംഗ നിലപാട് മാറ്റിയിട്ടുണ്ട്. സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ക്രൈംബ്രാഞ്ചിന്റെ അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിറിയയില്‍ അമേരിക്ക - ഫ്രാൻസ് - ഇംഗ്ലണ്ട് സംയുക്തസേന വ്യോമാക്രമണം തുടങ്ങി.. വൻ സ്ഫോടനങ്ങൾ!!

വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കൊല്ലാന്‍ പദ്ധതി!! ദാവൂദുമായി ചേര്‍ന്ന് ഗൂഢാലോചന, സംഘാംഗങ്ങള്‍ പിടിയില്‍!!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
2 BJP Minister Who Backed Men Accused In Kathua Rape Case Resign

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്