പുരുഷന്മാരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം; പുരുഷ ആയോഗ് വേണമെന്ന ആവശ്യവുമായി ബിജെപി എംപിമാർ
ദില്ലി: സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി വനിതാ കമ്മീഷനുകൾ ഉള്ളതുപോലെ പുരുഷന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും പരാതികൾ പരിഹരിക്കാനുമായി പുരുഷ ആയോഗ് വേണമെന്ന് ആവശ്യം. ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് ബിജെപി എംപിമാമാരാണ് പുരുഷ കമ്മീഷൻ വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഖോസിയിൽ നിന്നുള്ള എം പി ഹരിനാരായൺ രാജ്ബർ, ഹാർഡോയിൽനിന്നുള്ള ബിജെപി എംപി അൻഷുൽ വർമ എന്നിവരാണ് സ്ത്രീകളുടെ പീഡനങ്ങൾ നേരിടേണ്ടി വരുന്ന പുരുഷന്മാരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് ചൂണ്ടിക്കാട്ടിയത്.

ഭാര്യമാർ പീഡിപ്പിക്കുന്നു
ഭാര്യമാരിൽ നിന്നും പീഡനങ്ങൾ എൽക്കേണ്ടി വന്ന പുരുഷന്മാരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഇത്തരത്തിലുള്ള നിരവധി കേസുകളാണ് കോടതിയിൽ കെട്ടിക്കിടക്കുന്നത്. സ്ത്രീകളുടെ പരാതികൾ കേൾക്കാൻ നിരവധി പേരുണ്ട്. സംരക്ഷിക്കാൻ നിരവധി നിയമങ്ങളുമുണ്ട്, എന്നാൽ പുരുഷന്മാരുടെ പ്രശ്നങ്ങൾ കേൾക്കാൻ ആരുമില്ലെന്ന് ഹരിനാരായൺ രാജ്ബർ പറഞ്ഞു.

പാർലമെന്റിൽ
പുരുഷ ആയോഗ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബർ 23ാം തീയതി ഒരു യോഗം സംഘടിപ്പിച്ചിട്ടുണ്ടെന്ന് എം പിമാർ അറിയിച്ചു. ഇതേ വിഷയം പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ടെന്നും ഇവർ വ്യക്തമാക്കി. എല്ലാ പുരുഷന്മാരും എല്ലാ സ്ത്രീകളും തെറ്റുകാരല്ല. പക്ഷെ ഇരുവിഭാഗത്തിലും തെറ്റ് ചെയ്യുന്നവരുണ്ട്. അതുപോലെ തന്നെ പീഡിപ്പിക്കപ്പെടുന്നവരും ഉണ്ട്. അതാണ് ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നതെന്ന് രാജ്ബർ പറഞ്ഞു.

ഭേദഗതി വേണം
ഐപിസി സെക്ഷൻ 498A ഭേദഗതി ചെയ്യണമെന്ന് അൻഷുൽ വർമ ആവശ്യപ്പെട്ടു. ഗാർഹിക പീഡനത്തിന് ചുമത്തുന്ന വകുപ്പ് പലപ്പോഴും സ്ത്രീകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും വർമ ചൂണ്ടിക്കാട്ടി. 1998നും 2015നും ഇടയിൽ 27 ലക്ഷം പുരുഷന്മാരാണ് സ്ത്രീകൾക്ക് അനുകൂലമായ നിയമം മൂലം അറസ്റ്റിലായത്, ഇത്തരം കേസുകളിൽ പുരുഷന്മാർക്കും നിയമ പരിരക്ഷ കിട്ടിയേ തീരുവെന്ന് വർമ പറഞ്ഞു.

വനിതാ കമ്മീഷൻ
പുരുഷന്മാർക്കായി ഒരു കമ്മീഷൻ രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയില്ലെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ പറഞ്ഞു. ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കാൻ അവർക്ക് അവകാശമുണ്ടെന്നും രേഖാ ശർമ പറഞ്ഞു. സ്ത്രീകൾക്കെതിരെ പരാതി ഉന്നയിക്കുന്ന പുരുഷന്മാരുടെ എണ്ണത്തിൽ വർധനയുണ്ടായതായി കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധി മുൻപ് വ്യക്തമാക്കിയിരുന്നു. ഇത്തരം പരാതികൾ അറിയിക്കാനായി വനിതാ കമ്മീഷന്റെ ഓൺലൈൻ കംപ്ലെയിന്റ് സിസ്റ്റത്തിൽ സംവിധാനമുണ്ടാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications