പച്ചക്കറികളുടെ സംഭരണവില വർദ്ധിപ്പിക്കണം!! മധ്യപ്രദേശിൽ പ്രക്ഷോഭം!! കർഷകർക്ക് നേരെ വെടിയുതിർത്തു!!!

  • Posted By:
Subscribe to Oneindia Malayalam

മധ്യപ്രദേശ്: മധ്യപ്രദേശിൽ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് നേരെ വെടിവെയ്പ്പ്. രണ്ടു പേർ മരിക്കുകയും നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

പഴങ്ങളുടേയും പച്ചക്കറികളുടേയും സംഭരണവില വർദ്ധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷകർ സമരം നടത്തിയിരുന്നുത്. എന്നാൽ തിങ്കളാഴ്ച രാത്രിയോടെസമരം അക്രമാസക്തമാകുകയായിരുന്നു.
കർഷകർ മൻസോറിലെ ഒരു തുണികടക്ക് നേരെ തീവെയ്ക്കുകയും പ്രദേശത്തെ കച്ചവടസ്ഥാപനങ്ങൽ കൊള്ളയടിക്കുകയും ചെയ്തു. കൂടാതെ റെയിൽവെ ട്രാക്കുകളും പ്രക്ഷോഭകാരികൾ തകർത്തു.

madhyapradesh

പ്രശനത്തിന് ഉടനടി നടപടി സ്വീകരിക്കണമെന്നു മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു.കാർഷിക ഉത്പന്നങ്ങൾക്ക വില സ്ഥിരത ഫണ്ട് രൂപീകരിക്കുമെന്ന് ചൗഹാൻ അറിയിച്ചു. ആക്രമത്തിന്റെ പശ്ചാത്തലത്തിൽ ഇൻഡോർ, ഉജ്ജയിൻ, ദേവാസ് എന്നിവിടങ്ങളിൽ ഇന്റർനെറ്റ് സർവീസ് താൽകാലികമായി നിർത്തിവെച്ചു.

English summary
Two farmers were killed and three others were injured in a firing by security forces in Madhya Pradesh’s Mandsaur district on Tuesday, as they intensified their agitation demanding fair price and loan waiver.
Please Wait while comments are loading...