Get Updates
Get notified of breaking news, exclusive insights, and must-see stories!

13കാരിയുടെ വയറ്റില്‍ രണ്ടരക്കിലോ മുടി!

ഇന്‍ഡോര്‍: പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ 2.40 കിലോഗ്രാം തലമുടി നീക്കം ചെയ്തു. ഇന്‍ഡോറിലെ മഹാരാജ യശ്വന്തറാവു ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയയിലൂടെ പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്നും മുടി പുറത്തെടുത്തത്. ഇന്‍ഡോര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് തുടര്‍ച്ചയായ മുടി തീറ്റ കാരണം ഓപ്പറേഷന്‍ തീയറ്ററിലെത്തിയത്.

പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്നും പുറത്തെടുത്ത കൂട്ടത്തില്‍ ഒന്നര അടി നീളമുള്ള മുടി വരെ ഉണ്ടായിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പെണ്‍കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ ഭക്ഷണം കഴിക്കാന്‍ മാത്രം പറ്റുന്നുണ്ടായിരുന്നില്ല. പത്ത് ദിവസങ്ങളോളം ഭക്ഷണം കഴിക്കാനാവാതെ വന്നതോടെയാണ് പെണ്‍കുട്ടിയുമായി മാതാപിതാക്കള്‍ ആശുപത്രിയിലെത്തിയത്.

madhya-pradesh

വയറ്റില്‍ മുഴയാണ് എന്നാണ് സ്‌കാന്‍ ചെയ്ത ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞത്. വിദഗ്ധ ചികിത്സയ്ക്കായി ഇന്‍ഡോറിലെ മഹാരാജ യശ്വന്തറാവു ആശുപത്രിയിലെത്തുകയായിരുന്നു. അടിവയര്‍ വേദനയും ഛര്‍ദ്ദിയും ഉണ്ട് എന്ന് പെണ്‍കുട്ടി ഡോക്ടര്‍മാരോട് പറഞ്ഞു. അനസ്‌തേഷ്യ നല്‍കിയ ശേഷം എന്‍ഡോസ്‌കോപി നടത്തിയപ്പോഴാണ് പെണ്‍കുട്ടിയുടെ വയറ്റില്‍ മുടിയുടെ ഉണ്ട കണ്ടെത്തിയത്.

പെണ്‍കുട്ടി ശാരീരികമായി തളര്‍ന്നിരുന്നെങ്കിലും ശസ്ത്രക്രിയയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. ചൊവ്വാഴ്ചയാണ് ശസ്ത്രക്രിയ നടത്തിയത്. പെണ്‍കുട്ടി സുഖംപ്രാപിച്ചുവരുന്നതായി മഹാരാജ യശ്വന്തറാവു ആശുപത്രിയിലെ സീനിയര്‍ സര്‍ജന്‍ പി എസ് ലുബാന പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+