കശ്മീരിലെ ത്രാലില്‍ ഏറ്റുമുട്ടല്‍; രണ്ടു തീവ്രവാദികളെ സൈന്യം വധിച്ചു

Subscribe to Oneindia Malayalam

ദില്ലി: കശ്മീരിരിലെ ത്രാലില്‍ തീവ്രവാദികളും സൈന്യവും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 2 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിന്റെ തെക്കു ഭാഗത്തുള്ള പുല്‍വാമ ജില്ലയില്‍ പെട്ട ത്രാലിലാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നത്.

തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ത്രാലിലെ സത്തോരയില്‍ നടത്തിയ സൈന്യം പ്രദേശ് വളഞ്ഞി തിരച്ചില്‍ നടത്തിയിരുന്നു. തീവ്രവാദികള്‍ സൈന്യത്തിനെതിരെ വെടിയുതിര്‍ക്കാന്‍ തുടങ്ങിയതോടെയാണ് ഏറ്റുമുമുട്ടല്‍ ആരംഭിച്ചത്. ഇപ്പോഴും ഏറ്റമുട്ടല്‍ തുടരുകയാണ്. കൂടുതല്‍ തീവ്രവാദികള്‍ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടെന്നാണ് സൈന്യം നല്‍കുന്ന വിവരം. ഇവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്.

പോലീസിനോടോ കളി; ദിലീപിനെ മെരുക്കാൻ മറു തന്ത്രം ഒരുക്കുന്നു, 'ലക്ഷ്യ'യിലെ ദൃശ്യം വഴിതിരിവാകും!!

jammukashm-

സുനിലിനെ തന്നെ കൃത്യമേല്‍പ്പിക്കാന്‍ കാരണമുണ്ട്...ദിലീപിനെ 'ആകര്‍ഷിച്ചത്' ഇതാണ് !!

ജൂലൈ 9 ന് ത്രാലിലെ അരിബാല്‍ നഗരത്തില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും കശ്മീര്‍ പോലീസും ഈ വര്‍ഷം മാത്രം 102 തീവ്രവാദികളെയാണ് വധിച്ചത്. ഏഴു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നമ്പറാണിത്. ജനുവരി മുതല്‍ ജൂലൈ വരെയുള്ള കണക്കു മാത്രമാണിത്.

ഭൂരിഭാഗം ഏറ്റുമുട്ടലുകളും നടന്നത് തെക്കന്‍ കശ്മീരിലെ പുല്‍വാമ, അനന്ത്‌നാഗ് ജില്ലകളിലും വടക്കന്‍ കശ്മീരിലെ ബന്ദിപ്പോര, കുപ്‌വാര ജില്ലകളിലും മദ്ധ്യകശ്മീരിലെ ബുദ്ഗാമിലുമാണ്.

English summary
Two terrorists were killed in an encounter with security forces in Tral in south Kashmir's Pulwama district on Saturday.
Please Wait while comments are loading...