കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാര്‍ 2 വര്‍ഷം തികച്ചു; നേട്ടങ്ങളും കോട്ടങ്ങളും, ഇതാ പ്രോഗ്രസ് കാര്‍ഡ്!

  • By Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്ന കോണ്‍ഗ്രസ് ഇതര പാര്‍ട്ടി എന്ന റെക്കോര്‍ഡോടെ ഭരണത്തിലെത്തിയ ബി ജെ പി സര്‍ക്കാര്‍ രണ്ട് വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കി. 2014 മെയ് 26 നായിരുന്നു നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയത്. നേട്ടങ്ങളും കോട്ടങ്ങളുമായി മെയ് 26, 2016 ന് മോദി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ്.

വ്യത്യസ്തമായ പ്രവര്‍ത്തനശൈലിയാണ് നരേന്ദ്ര മോദി തന്റെ രണ്ടുവര്‍ഷങ്ങള്‍ കൊണ്ട് കാഴ്ചവെച്ചത്. വിദേശയാത്രകളിലൂടെ ആദ്യ വര്‍ഷം വാര്‍ത്തകള്‍ സൃഷ്ടിച്ച നരേന്ദ്ര മോദി സമീപകാലത്തെ ഏറ്റവും കരുത്തനായ പ്രധാനമന്ത്രി എന്ന സല്‍പ്പേരും സ്വന്തമാക്കി. ഏകാധിപത്യ സ്വഭാവമുണ്ടെന്ന് ആരോപിക്കപ്പെടുമ്പോഴും എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാന്‍ മോദിക്ക് സാധിച്ചു.

narendramodi

രണ്ടാമത്തെ വര്‍ഷം കൃഷി, ഗ്രാമീണ മേഖല തുടങ്ങിയ ആഭ്യന്തര കാര്യങ്ങളിലായിരുന്നു മോദി സര്‍ക്കാര്‍ ശ്രദ്ധ പുലര്‍ത്തിയത്. ബാങ്കിംഗ്, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളിലെ പരിഷ്‌കാരങ്ങളും മോദിക്ക് കയ്യടി നേടിക്കൊടുത്തു. മുദ്രാ ബാങ്ക്, അടല്‍ പെന്‍ഷന്‍ യോജന, ജീവന്‍ ഭീമ ജ്യോതി യോജന എന്നിവ കയ്യടി നേടി. പാചക വാതക സബ്‌സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കിയും, സബ്‌സിഡി തിരിച്ചുവാങ്ങിയും ലാഭമുണ്ടാക്കിയ മോദി സര്‍ക്കാര്‍ ഇതുവഴി അനേകം കുടുംബങ്ങള്‍ക്ക് സൗജന്യ എല്‍ പി ജി കണക്ഷനും നല്‍കി.

പാകിസ്താനുമായുള്ള ബന്ധത്തില്‍ കാര്യമായ പുരോഗതി ഉണ്ടാക്കാന്‍ മോദിക്ക് കഴിഞ്ഞില്ല. പത്താന്‍കോട് ഭീകരാക്രമണവും മോദിയുടെ അധീശത്വം ചോദ്യപ്പെട്ട സംഭവമായി കരുതപ്പെട്ടു. പ്രധാനപ്പെട്ട ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കിയെടുക്കാന്‍ പറ്റിയില്ല. ഹൈദരാബാദ്, ജെ എന്‍ യു വിഷയങ്ങള്‍ മോദിക്ക് തിരിച്ചടിയായി. വിദേശ നയങ്ങളിലും വകുപ്പിന്റെ പ്രകടനത്തിലും സമ്മിശ്രപ്രതികരണമാണ് രാജ്യത്ത് ഉണ്ടായത്. 62 ശതമാനം ജനങ്ങളും രണ്ട് വര്‍ഷത്തെ ഭരണത്തില്‍ മോദിക്കൊപ്പമുണ്ടെന്നാണ് സര്‍വ്വേകള്‍ പറയുന്നത്.

English summary
Various people have varied takes on the functioning of the Modi government. However, the majority still believe that the Modi government has done a good job. Although that is lower by 5% last year, there are people who still believe that the government has kept most of its promises.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X