17-കാരനെ വിവാഹം ചെയ്തു, 3 മാസം ഗർഭിണി; തമിഴ്നാട്ടിൽ കോളജ് വിദ്യാർഥിനി അറസ്റ്റിൽ
തമിഴ്നാട്ടിൽ പ്രായപൂർത്തിയാകാത്ത സഹപാഠിയെ വിവാഹം ചെയ്ത 20 കാരി അറസ്റ്റിൽ. മേട്ടൂർ സ്വദേശിനിയായ വിദ്യാർത്ഥിനി മൂന്ന് മാസം ഗർഭിണിയാണ്. പെൺകുട്ടിക്കെതിരെ പോക്സോ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സേലം സ്വദേശിയാണ് ആൺകുട്ടി. സ്വകാര്യ കോളേജിൽ ഒന്നിച്ച് പഠിച്ചവരാണ് ഇരുവരും. കഴിഞ്ഞ ഏപ്രിലാണ് 17കാരനെ കാണാതായത്. കോളേജിലേക്ക് പോയ ആൺകുട്ടി പിന്നീട് തിരിച്ച് വന്നിട്ടില്ല.

ഇതോടെ മകനെ കാണാനില്ലന്ന് പറഞ്ഞ് മാതാപിതാക്കൾ പോലീസിനെ സമീപിക്കുകയായിരുന്നു. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ 17കാരനെ കണ്ടെത്താനായില്ല. തുടർന്ന കുടുംബം ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകി.
തുടർന്നുണ്ടായ അന്വേഷണത്തിലാണ് പോലീസ് 17കാരനെയും യുവതിയേയും കണ്ടെത്തിയത്. കൃഷ്ണഗിരിയിൽ നിന്നാണ് ഇരുവരെയും പോലീസ് സംഘം കണ്ടെത്തിയത്. പെൺകുട്ടിയെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.
സംസ്ഥാനത്ത് നടന്ന മറ്റൊരു സംഭവത്തിൽ 16 വയസുള്ള പെൺകുട്ടിയെ വിവാഹം കഴിച്ച 17 കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. നേരത്തെ ഇരുവരും ബസ്റ്റോപ്പിൽ വച്ചാണ് പരസ്പരം മാല ചാർത്തിയത്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും വൈറലായിരുന്നു. ഇതിന് പിന്നാലയാണ് പോലീസ് നടപടി.
സംഭവത്തിൽ പോക്സോ നിയമ പ്രകാരമാണ് 17 കാരനെതരെ പോലീസ് കേസെടുത്തിരിക്കുന്നത്. കുട്ടിയെ ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചു.
ആയുധങ്ങളുമായി ട്രെയിനിൽ അഭ്യാസ പ്രകടനം കോളേജ് വിദ്യാർത്ഥികൾ പിടിയിൽ
ആയുധങ്ങളുമായി ട്രെയിനിൽ അഭ്യാസ പ്രകടനം നടത്തിയ വിദ്യാർത്ഥികൾ അറസ്റ്റിൽ.മൂർച്ചയേറിയ ആയുധങ്ങളുമായായിരുന്നു മൂവർ സംഘത്തിന്റെ അഭ്യാസ പ്രകടനം.ഗുമ്മിഡിപൂണ്ടി സ്വദേശികളായ അൻബരസു, രവിചന്ദ്രൻ, പൊന്നേരി സ്വദേശി അരുൾ എന്നിവരാണ് പിടിയിലായത്.
അഭ്യാസം ക്യാമറയിൽ കുടുങ്ങിയതോടയാണ് മൂന്ന് പേരും പിടിയിലായത്. കോളേജ് വിദ്യാർത്ഥികളാണ് അറസ്റ്റിലായ വിദ്യാർത്ഥികൾ. ഓടുന്ന ട്രെയിനിന്റെ വാളുമായി തൂങ്ങി കിടന്നാരുന്നു അഭ്യാസ പ്രകടനം.ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.പിടിയിലായ വിദ്യാർത്ഥികളെല്ലാവരും പ്രസിഡൻസി കോളേജിലെ വിദ്യാർത്ഥികളാണെന്ന് ഡിആർഎം അറിയിച്ചു.












Click it and Unblock the Notifications