കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ യാതൊരു സഖ്യത്തിനുമില്ലെന്ന് കോണ്‍ഗ്രസ്; ലക്ഷ്യം മറ്റൊന്ന്; നീക്കങ്ങള്‍

Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാഗാന്ധി ചുമതലയേറ്റതോടെയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന് വലിയ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഉത്തര്‍പ്രദേശില്‍ പ്രിയങ്കയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് വലിയ പ്രതിരോധം തീര്‍ക്കാന്‍ സാധിച്ചിട്ടുണ്ട്. 2022 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പ്രിയങ്കാഗാന്ധിയുടെ സജീവ പ്രവര്‍ത്തനം ഉത്തര്‍പ്രദേശില്‍ വേണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. എന്നാല്‍ ഇത് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയും പ്രിയങ്കാ ഹാന്ധിയും സ്വയം എടുക്കേണ്ട തീരുമാനമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര പ്രസാദ് പറഞ്ഞു.

പ്രിയങ്കാഗാന്ധി

പ്രിയങ്കാഗാന്ധി

ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിന്റെ തലപ്പത്ത് പ്രിയങ്കാഗാന്ധി വരണമെന്നത് പ്രവര്‍ത്തകരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ്. എന്നാല്‍ ഇത് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയും പ്രിയങ്കാജിയുമാണ് തീരുമാനിക്കേണ്ടതെന്ന ജിതേന്ദ്ര പ്രസാദ പറഞ്ഞു. 2022 തെരഞ്ഞെടുപ്പിലെ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സഖ്യസാധ്യതകളേയും അദ്ദേഹം തള്ളി.

പാര്‍ട്ടി നടപടികള്‍

പാര്‍ട്ടി നടപടികള്‍

സംഘടനയെ ശക്തിപ്പെടുത്താന്‍ പാര്‍ട്ടി മികച്ച ശ്രമങ്ങള്‍ സംസ്ഥനത്ത് നടത്തിവരുന്നുണ്ടെന്ന് ജിതേന്ദ്ര പ്രസാദ അവകാശപ്പെടുന്നു. ബൂത്ത് ലെവലില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്നതാണ് പ്രാഥമിക കാര്യം. പാര്‍ട്ടി ഇതിനകം തന്നെ വെര്‍ച്ച്വല്‍ യോഗങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അത് പതിവായി നടന്നുവരികയാണ്.

 സര്‍ക്കാര്‍ ലക്ഷ്യം

സര്‍ക്കാര്‍ ലക്ഷ്യം

പാര്‍ട്ടി ജനങ്ങളുമായി നിരന്തരം സംവദിക്കുന്നുണ്ട്. നിലവിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി അവരില്‍ നിന്നും അഭിപ്രായങ്ങള്‍ തേടുന്നുണ്ടെന്നും ജിത്രന്ദ്ര പ്രസാദ പറഞ്ഞു. സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങളൊന്നും യഥാര്‍ത്ഥ പ്രശ്‌നങ്ങളല്ല. തലക്കെട്ടുകള്‍ സൃഷ്ടിക്കുക മാത്രമാണ് യുപി സര്‍ക്കാര്‍ ചെയ്യുന്നത്. ബ്രാഹ്മിണ്‍ വധത്തെക്കുറിച്ചാണ് ഞാന്‍ പറയുന്നത്.

Recommended Video

cmsvideo
Congress MLA alleges Vasundhara Raje link to arrested horse trading ‘agent’ | Oneindia Malayalam
 വികാസ് ദുബെ

വികാസ് ദുബെ

എന്തുകൊണ്ടാണ് ബ്രാഹ്മിണര്‍ മാത്രം കൊല്ലപ്പെടുന്നത്. സര്‍ക്കാരിന് പ്രത്യേകിച്ച് എന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോയെന്നും ജിതേന്ദ്ര പ്രസാദ ചോദിക്കുന്നു. ഗുണ്ടാതലവന്‍ വികാസ് ദുബെ കൊല്ലപ്പെട്ടത് ഒരു വ്യാജ ഏറ്റുമുട്ടിലിലൂടെയാണ്. സര്‍ക്കാരിന്റെ ലക്ഷ്യം മറ്റൊന്നാണ്. വികാസ് ദുബെ ഇത്ര വലിയൊരു ക്രിമിനലാകാന്‍ ആരാണ് അനുവദിച്ചതെന്നും ജിതേന്ദ്ര പ്രസാദ ചോദിച്ചു.

സഖ്യം വേണ്ട

സഖ്യം വേണ്ട

സഖ്യം രൂപീകരിക്കാന്‍ പാര്‍ട്ടി താല്‍പര്യപ്പെടുന്നില്ലായെന്ന് പറയുമ്പോള്‍ 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ച് പോരാടി പാര്‍ട്ടി നില ഭദ്രമാക്കുകയെന്നതാണ് കോണ്‍ഗ്രസിന്റെ തന്ത്രം. അടുത്ത തവണ അധികാരത്തില്‍ എത്തുകയെന്നത് കോണ്‍ഗ്രസിന്റെ ലക്ഷ്യമല്ല. മറിച്ച് ഒറ്റയ്ക്ക് പോരാടി പാര്‍ട്ടിയുടെ സംഘടനാ സംവിധാനം ശക്തമാക്കുകയെന്നതിനാണ് പ്രത്യേക മുന്‍തൂക്കം നല്‍കുന്നത്.

ഗാന്ധി കുടുംബത്തില്‍ നിന്നും

ഗാന്ധി കുടുംബത്തില്‍ നിന്നും

പ്രിയങ്ക കൂടി കളത്തില്‍ ഇറങ്ങുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുട ഊര്‍ജ്ജം വര്‍ധിപ്പിക്കുമെന്നതാണ് കണക്ക് കൂട്ടല്‍. പ്രിയങ്കയല്ലാതെ അവര്‍ക്ക് മുന്നില്‍ നിര്‍ത്താന്‍ മറ്റൊരു നേതാവില്ല. ഉത്തര്‍പ്പദേശിലെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കണമെങ്കില്‍ നെഹ്‌റു- ഗാന്ധി കുടുംബത്തില്‍ നിന്ന് തന്നെയുള്ള ഒരും അഗം ആവശ്യമാണെന്ന് പാര്‍ട്ടി നേതൃത്വവും കരുതിയിരിക്കണം.

അജയ് കുമാര്‍ ലല്ലു

അജയ് കുമാര്‍ ലല്ലു

2019 യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക സംസ്ഥാനത്ത് തന്നെ താമസിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ക്ക് നേതൃത്വം നല്‍കണമെന്നാണ് പിസിസി അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിന്റെയും അഭിപ്രായം.

English summary
2020 UP election: Congress has no Alliance With any Party said jithendra Prasada
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X