കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിയല്ല... അടുത്ത തവണ കൂടി മോദി തന്നെ; 2024 ലും മോദി പ്രധാനമന്ത്രിയാകുമെന്ന് അമിത് ഷാ

Google Oneindia Malayalam News

അഹമ്മദാബാദ്: 2024 ലും നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്തിടെ സമാപിച്ച ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്തിന് മാത്രമല്ല, രാജ്യത്തിനാകെ സുപ്രധാനമാണ് എന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. നരേന്ദ്ര മോദിയെ ഒരിക്കല്‍ കൂടി പ്രധാനമന്ത്രിയാക്കാന്‍ രാജ്യം മുഴുവന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ ജനങ്ങള്‍ സംസ്ഥാനത്ത് റെക്കോര്‍ഡ് സീറ്റുകളോടെ അധികാരം നിലനിര്‍ത്താന്‍ ബി ജെ പിയെ സഹായിച്ചു. സംസ്ഥാനത്തെയും പ്രധാനമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് ഗുജറാത്ത് ജനത വോട്ടെടുപ്പിലൂടെ മറുപടി നല്‍കി എന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഗുജറാത്തിലെ ജനങ്ങള്‍ ജാതീയതയുടെ വിഷം അവസാനിപ്പിക്കാന്‍ വേണ്ടി ഒന്നിച്ച് പ്രവര്‍ത്തിച്ചു.

1

പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്നവര്‍ക്ക് തക്ക മറുപടി നല്‍കി. ഗുജറാത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അമിത് ഷാ. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ സന്ദേശം കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും ദ്വാരക മുതല്‍ കാമാഖ്യ വരെയും എത്തി എന്നും അമിത് ഷാ പറഞ്ഞു. നരേന്ദ്ര മോദിക്ക് മൂന്നാമതും അവസരം നല്‍കാന്‍ ജനങ്ങള്‍ തയ്യാറാണ് എന്നതിന്റെ സൂചനയാണ് ഇത്.

ബിജെപി സര്‍ക്കാരുകള്‍ ഒരു മാധ്യമത്തേയും വിലക്കിയിട്ടില്ല; അവകാശ വാദവുമായി രാജ്‌നാഥ് സിംഗ്ബിജെപി സര്‍ക്കാരുകള്‍ ഒരു മാധ്യമത്തേയും വിലക്കിയിട്ടില്ല; അവകാശ വാദവുമായി രാജ്‌നാഥ് സിംഗ്

2

സംസ്ഥാനത്തിന്റെ വികസനത്തിനായി ബി ജെ പി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കേണ്ട ആവശ്യമില്ലെന്നും തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയ സീറ്റിന്റെ എണ്ണം അതാണ് വെളിവാക്കുന്നത് എന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. 27 വര്‍ഷമായി ഒരു പാര്‍ട്ടി തന്നെ യാതൊരു തടസവുല്ലാതെ ഭരിക്കുന്ന ഒരു സംസ്ഥാനവും രാജ്യത്ത് വേറെയില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഷിഖ് അബുവില്‍ നിന്ന് എന്ത് പഠിക്കാനാണ്..? എന്നെ വിമര്‍ശിക്കുന്നത് പ്രശസ്തിക്ക് വേണ്ടി; അടൂര്‍ ഗോപാലകൃഷ്ണന്‍ആഷിഖ് അബുവില്‍ നിന്ന് എന്ത് പഠിക്കാനാണ്..? എന്നെ വിമര്‍ശിക്കുന്നത് പ്രശസ്തിക്ക് വേണ്ടി; അടൂര്‍ ഗോപാലകൃഷ്ണന്‍

3

ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇത്തവണ തങ്ങള്‍ വിജയിക്കും എന്നായിരുന്നു കോണ്‍ഗ്രസിന്റെ അവകാശവാദം. പലതും സൗജന്യമായി നല്‍കാമെന്ന വാഗ്ദാനവുമായാണ് ഡല്‍ഹിയില്‍ നിന്നുള്ളവര്‍ ( ആം ആദ്മി) ഇവിടെയെത്തിയത്. എന്നാല്‍ ഫലം വന്നപ്പോള്‍ ആകെയുള്ള 182 ല്‍ 156 സീറ്റിലും ബി ജെ പി വിജയിച്ചു എന്നും അമിത് ഷാ പറഞ്ഞു. ഗുജറാത്തിലെ ബി ജെ പിയുടെ ഓരോ പ്രവര്‍ത്തകനും ജനങ്ങളുടെ പിന്തുണക്ക് കടപ്പെട്ടിരിക്കുന്നു.

ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ സിനിമാ നിര്‍മാതാവില്‍ നിന്നും കൈക്കൂലി വാങ്ങി; അഭിഭാഷകനെതിരെ അന്വേഷണംജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ സിനിമാ നിര്‍മാതാവില്‍ നിന്നും കൈക്കൂലി വാങ്ങി; അഭിഭാഷകനെതിരെ അന്വേഷണം

4

സംസ്ഥാനത്തെ പട്ടികവര്‍ഗ, പട്ടികജാതി സ്ഥാനാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്ത 40 സീറ്റുകളില്‍ 34ലും ബി ജെ പിയാണ് ജയിച്ചത്. മോദി ഗ്രാമതലത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് മാത്രമല്ല, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി നിര്‍മ്മിച്ച് ഗുജറാത്തിനെ ലോകത്തിലെ ഒന്നാം നമ്പര്‍ ആക്കാനും നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്തു.

5

അതേസമയം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി തന്നെയാണ് എന്ന വ്യക്തമായ സൂചനയാണ് അമിത് ഷാ നല്‍കിയിരിക്കുന്നത്. നേരത്തെ അടുത്ത പ്രധാനമന്ത്രിയായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബി ജെ പി ഉയര്‍ത്തി കാട്ടിയേക്കും എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഈ നിരീക്ഷണങ്ങളെ തള്ളുകയാണ് യഥാര്‍ത്ഥത്തില്‍ അമിത് ഷാ ചെയ്തിരിക്കുന്നത്.

English summary
2024 Loksabha election: Narendra Modi will be BJP's PM candidate in 2024 says Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X