കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ കള്ളക്കടത്ത് സ്വര്‍ണത്തിന്‍റെ കണക്ക്

  • By Meera Balan
Google Oneindia Malayalam News

Gold
ചെന്നൈ: ഒരു മാസം രാജ്യത്ത് എത്രത്തോളം സ്വര്‍ണം കള്ളക്കടത്തിലൂടെ എത്തുന്നുണ്ടെന്ന് അറിയാമോ. ഒന്നു മുതല്‍ മൂന്ന് ടണ്‍ വരെ സ്വര്‍ണമാണ് ഇന്ത്യയിലേക്ക് കള്ളക്കടത്ത് ചെയ്യുന്നത്. ധനമന്ത്രി പി ചിദംബരമാണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളാണ് കള്ളക്കടത്തിനുള്ള വേദിയാകുന്നത്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഉദ്യോഗസ്ഥര്‍ പോലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നു.

കേരളത്തിലേയ്ക്കും വന്‍തോതിലാണ് കള്ളക്കടത്ത് സ്വര്‍ണം എത്തിയത്. ചെന്നൈയില്‍ ഇന്ന (ജനവരി 28) 21 കിലോ കള്ളക്കടത്ത് സ്വര്‍ണമാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഹോങ്കോങില്‍ നിന്ന് രാജ്യത്തേയ്ക്ക് കടത്താന്‍ ശ്രമിച്ച സ്വര്‍ണമായിരുന്നു. ചരക്ക് വിമാനത്തിലാണ് സ്വര്‍ണം കടത്തിയത്.

ചൈനീസ് മൊബൈലുകളുടെ പെട്ടിയ്ക്കുള്ളില്‍ സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. സ്വര്‍ണത്തിന്റെ ഉടമസ്ഥനെ തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം സര്‍ക്കാര്‍ ഉയര്‍ത്തിയതിന് ശേഷം വന്‍തോതിലാണ് സ്വര്‍ണക്കള്ളക്കടത്ത്.

English summary
Finance Minister P Chidambaram had said that about 1-3 tonnes (1000-3000kgs) of gold is smuggled into the country every month following the restrictions imposed on shipment last year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X