ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മനുഷ്യക്കടത്ത് റാക്കറ്റിന്‍റെ പിടിയില്‍: വഴിത്തിരിവായത് പോലീസ് നീക്കം

  • Written By:
Subscribe to Oneindia Malayalam

ദില്ലി: പാരീസില്‍ വച്ച് 25 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കാണാതായ സംഭവത്തില്‍ സിബിഐ കേസെടുത്തു. പഞ്ചാബിലെ കപൂര്‍ത്തലയിലെ രണ്ട് സ്കൂളുകളില്‍ നിന്നുള്ള 25 പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെയാണ് പാരീസില്‍ വച്ച് കാണാതായത്. റഗ്ബി കോച്ചിംഗ് നല്‍കാമെന്ന വാഗ്ധാനം നല്‍കി ട്രാവല്‍ ഏജന്റുമാര്‍ ഇവരെ പാരീസിലെത്തിച്ചത്. 

മനുഷ്യക്കടത്ത് ശൃംഖലയാണ് സംഭവത്തിന് പിന്നിലെന്ന് നേരത്തെ ഇന്റര്‍പോളും സൂചന നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സിബിഐ കേസില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് ദില്ലി, ഫരീദാബാദ് എന്നിവിടങ്ങള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൂന്ന് ട്രാവല്‍ ഏജന്റുമാരുള്‍പ്പെട്ട ശൃംഖലയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. ലളിത് ഡീന്‍, സഞ്ജീവ് രാജ്, വരുണ്‍ ചൗഝരി എന്നിവരാണ് റഗ്ബി ക്യാമ്പിനെന്ന് രക്ഷിതാക്കളെ ധരിപ്പിച്ച് ഫ്രാന്‍സിലേയ്ക്ക് കൊണ്ടുപോയത്.

 പണം വാങ്ങി പാരീസിലെത്തിച്ചു!

പണം വാങ്ങി പാരീസിലെത്തിച്ചു!

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെ വിദേശത്തേയ്ക്ക് അയയ്ക്കുന്നതിനായി ഓരോ കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്ന് 25- 30 ലക്ഷം രൂപ വീതം വാങ്ങിയെന്നും രക്ഷിതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. റഗ്ബി പരിശീലന ക്യാമ്പില്‍ പങ്കെടുപ്പിക്കുന്നതിനായി പാരിസിലേയ്ക്ക് കൊണ്ടുപോകുന്നുവെന്നാണ് കുട്ടികളുടെ വിസാ അപേക്ഷയില്‍ സൂചിപ്പിച്ചിരുന്നത്. 13- 18നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് 25 പേരുടെ സംഘത്തിലുള്ളത്.

 പരിശീലന ക്യാമ്പില്‍ പങ്കെടുപ്പിച്ചു

പരിശീലന ക്യാമ്പില്‍ പങ്കെടുപ്പിച്ചു


ഫ്രഞ്ച് ഫെഡറേഷനില്‍ നിന്ന് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് രക്ഷിതാക്കളെ ധരിപ്പിച്ചാണ് പഞ്ചാബിലെ കപൂര്‍ത്തല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ട്രാവല്‍ ഏജന്റുമാര്‍ പാരീസിലെത്തിച്ചത്. സിബിഐ വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാരീസിലെത്തിയ 25 പേരും ഒരാഴ്ചത്തെ റഗ്ബി പരിശീലന ക്യാമ്പില്‍ പങ്കെടുക്കുകയും ചെയ്തുു. എന്നാല്‍ അതിന് ശേഷം തിരിച്ച് ഇന്ത്യയിലേയ്ക്കുള്ള ടിക്കറ്റ് റദ്ദാക്കിയ സംഘം കുട്ടികളെ റാക്കറ്റിന് കൈമാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

 ഫ്രഞ്ച് പോലീസിന്‍റെ നീക്കം

ഫ്രഞ്ച് പോലീസിന്‍റെ നീക്കം

കുറ്റവാളികളില്‍ ഒരാള്‍ ഫ്രഞ്ച് പോലീസിന്‍റെ പിടിയിലാതോടെയാണ് പോലീസ് ഇന്റര്‍പോളിനെ സമീപിക്കുന്നത്. ഇന്‍റര്‍പോളാണ് സിബിഐയെ വിവരമറിയിച്ചത്. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച സിബിഐ കാണാതായ കുട്ടികളുടെ രക്ഷിതാക്കളുടെ സമീപിച്ച് കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും.

ഇന്റര്‍പോള്‍ സഹായം !!

ഇന്റര്‍പോള്‍ സഹായം !!

2016 ഫെബ്രുവരിയിലാണ് സംഭവം. സംഭവത്തിന് പിന്നില്‍ കുട്ടികളെ കടത്തിക്കൊണ്ടുപോകുന്ന റാക്കറ്റാണെന്ന് സിബിഐയുടെ നിഗമനം. തട്ടിക്കൊണ്ടുപോയ ആണ്‍കുട്ടികളില്‍ പിടികൂടിയ ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ കൂടുതല്‍ നടപടികള്‍ക്കായി ഇന്‍റര്‍പോളിനെ സമീപിച്ചിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The CBI has registered an FIR after 22 minors from Punjab, Haryana and Delhi were illegally taken to France by three travel agents in 2016 in the garb of giving them rugby coaching and went missing, agency officials said in new Delhi on Friday.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്