Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്പിയും ബിഎസ്പിയും ഒന്നിക്കുമ്പോള്‍ സംഭവിക്കുന്ന മാറ്റം; 25 വര്‍ഷത്തിന് ശേഷം യുപിയില്‍ നടക്കുന്നത്

ലഖ്‌നൗ: 1993ലാണ് എസ്പിയും ബിഎസ്പിയും ഏറ്റവും ഒടുവില്‍ ഒന്നിച്ചത്. അന്നത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റം തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു സഖ്യരൂപീകരണം. അയോധ്യാ വിഷയം മുന്‍നിര്‍ത്തി ബിജെപി നടത്തിയ രാഷ്ട്രീയ നീക്കങ്ങള്‍ പ്രതിരോധിക്കാനായിരുന്നു അന്നത്തെ സഖ്യം.

എന്നാല്‍ 25 വര്‍ഷത്തിന് ശേഷം എസ്പിയും ബിഎസ്പിയും ഉത്തര്‍ പ്രദേശില്‍ വീണ്ടും ഒന്നിച്ചിരിക്കുന്നു. കാരണം പഴയതു തന്നെ. ബിജെപിയുടെ മുന്നേറ്റം തടയുക. കഴിഞ്ഞ വര്‍ഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഈ സഖ്യം വിജയിച്ചത് ഇരുപാര്‍ട്ടികള്‍ക്കും ആവേശം നല്‍കുന്നു. സഖ്യത്തിന് മുന്നില്‍ ബിജെപിക്ക് അടിപതറുമെന്നാണ് സൂചനകള്‍....

 1993ന് ശേഷം

1993ന് ശേഷം

1993ല്‍ എസ്പി നേതാവ് മുലായം സിങ് യാദവും ബിഎസ്പി സ്ഥാപകന്‍ കാന്‍ഷി റാമും നടത്തിയ നീക്കമാണ് സഖ്യരൂപീകരണത്തിലേക്ക് നയിച്ചത്. അയോധ്യാ വിഷയം മുന്‍ നിര്‍ത്തി ബിജെപി നടത്തിയ രാഷ്ട്രീയ നീക്കങ്ങള്‍ പ്രതിരോധിക്കുകയായിരുന്നു ലക്ഷ്യം. പിന്നീട് ഇരുകക്ഷികളും സഖ്യമുണ്ടാക്കിയിട്ടില്ലെന്ന് മാത്രമല്ല വിരുദ്ധ ചേരിയില്‍ പരസ്പരം ആക്രമണങ്ങള്‍ നടത്തുകയും ചെയ്തു.

 2014ലും 2017ലും നടന്നത്

2014ലും 2017ലും നടന്നത്

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റത്തില്‍ എസ്പിയും ബിഎസ്പിയും പാടേ തകര്‍ന്നു. 2017ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും അതുതന്നെ സംഭവിച്ചു. ബിഎസ്പിയുമായി സഖ്യമുണ്ടാക്കാന്‍ വൈമനസ്യം കാണിച്ച എസ്പി നേതാവ് അഖിലേഷ് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി. പക്ഷേ പരാജയമായിരുന്നു ഫലം.

2018ലെ മാറ്റം

2018ലെ മാറ്റം

2018ല്‍ ഉത്തര്‍ പ്രദേശില്‍ നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ എസ്പി-ബിഎസ്പി സഖ്യത്തിനായിരുന്നു വിജയം. ഈ വിജയമാണ് ഇരു പാര്‍ട്ടികളെയും മാറ്റി ചിന്തിപ്പിച്ചത്. ഇവര്‍ സഖ്യം ചേര്‍ന്നാല്‍ ബിജെപിക്ക് ഉത്തര്‍ പ്രദേശില്‍ പകുതി ലോക്‌സഭാ സീറ്റുകളും നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍.

കോണ്‍ഗ്രസ് ഉണ്ടായിരുന്നെങ്കില്‍

കോണ്‍ഗ്രസ് ഉണ്ടായിരുന്നെങ്കില്‍

എന്നാല്‍ കോണ്‍ഗ്രസിനെ കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ സഖ്യം കൂടുതല്‍ ശക്തിയാര്‍ജിക്കുമായിരുന്നു. 80 ലോക്‌സഭാ സീറ്റില്‍ മൂന്നില്‍ രണ്ടും ഈ സഖ്യത്തിന് നേടാമായിരുന്നു. പക്ഷേ, എന്തുകൊണ്ടോ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയാണ് എസ്പിയും ബിഎസ്പിയും സഖ്യമുണ്ടാക്കിയിരിക്കുന്നത്.

 വോട്ട് ശതമാനം ഇങ്ങനെ

വോട്ട് ശതമാനം ഇങ്ങനെ

2014ല്‍ ബിജെപി-അപ്‌നാദള്‍ സഖ്യം നേടിയത് 43 ശതമാനം വോട്ടാണ്. എസ്പിയുടെയും ബിഎസ്പിയുടെയും വോട്ടുകള്‍ ചേര്‍ത്താല്‍ 42 ശതമാനം വോട്ട് ആകും. ഉത്തര്‍ പ്രദേശിലെ 41 സീറ്റുകള്‍ ഒരു പക്ഷേ ബിജെപിക്ക് നഷ്ടമാകാന്‍ സാധ്യതയുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ആര്‍എല്‍ഡി കൂടി സഖ്യത്തിലുള്ളതിനാല്‍ സഖ്യത്തിന് 42 സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+