ജീവനെടുത്ത് സൂര്യന്‍; കനത്ത ചൂടില്‍ തെലങ്കാനയിലും ആന്ധ്രപ്രദേശിലുമായി 48 മരണം,ജാഗ്രതാ നിര്‍ദേശം...

  • By: Afeef
Subscribe to Oneindia Malayalam

ഹൈദരാബാദ്: തെലങ്കാനയിലും ആന്ധ്രപ്രദേശിലും കനത്ത ചൂട് തുടരുന്നു. സൂര്യാഘാതമേറ്റ് തെലങ്കാനയില്‍ 28 പേരും, ആന്ധ്രപ്രദേശില്‍ 20 പേരുമാണ് ഇതുവരെ മരണപ്പെട്ടത്. 45 ഡിഗ്രി സെല്‍ഷ്യസാണ് തെലങ്കാനയിലെ ഏറ്റവും ഉയര്‍ന്ന താപനില. കനത്ത ചൂട് തുടരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചരിത്രത്തില്‍ ഇതുവരെ അനുഭവപ്പെടാത്തത്ര ചൂടാണ് ഈ വര്‍ഷമുണ്ടായതെന്നാണ് കാലാവസ്ഥ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. ചൂട് കൂടിയ സമയങ്ങളില്‍ കഴിവതും പുറത്തിറങ്ങാതിരിക്കണമെന്നും, സൂര്യാഘാതമേല്‍ക്കാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതരും നിര്‍ദേശം നല്‍കിയിട്ടുണ്ട.

heat

ചൂട് വര്‍ദ്ധിക്കുന്നതിനാല്‍ തെലങ്കാനയിലെ സ്‌കൂളുകള്‍ വേനലവധിയ്ക്കായി ഇത്തവണ നേരത്തെ അടയ്ക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മുന്‍ നിശ്ചയിച്ചതില്‍ നിന്നും അഞ്ചു ദിവസം മുന്‍പ് തന്നെ സ്‌കൂളുകള്‍ അടയ്ക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. പൊള്ളുന്ന വെയിലിനൊപ്പം ജലക്ഷാമം രൂക്ഷമായതും ജനങ്ങളെ വലയ്ക്കുന്നുണ്ട്.

English summary
28 die due to sun stroke in Telangana, 20 in AP.
Please Wait while comments are loading...