വിവാഹചടങ്ങിന് പാട്ട് പാടാനെന്ന് പറഞ്ഞ് വിളിപ്പിച്ച് ഗായികയെ കൂട്ടബലാത്സംഗം ചെയ്തു, മൂന്ന് പേര്‍ അറസ്റ്റില്‍
പാട്‌ന: ബിഹാറില്‍ ഗായികയെ കൂട്ടബലാത്സംഗം ചെയ്തു. പട്നയിലെ രാം കൃഷ്ണ നഗറില്‍ വെള്ളിയാഴ്ചയാണ് സംഭവം. വിവാഹം, ജന്മദിനം, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയില്‍ പാട്ട് പാടാന്‍ പോകുന്ന 28 കാരിയായ ഗായികയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ജഹനാബാദ് ജില്ല സ്വദേശിയാണ് യുവതി.
വെള്ളിയാഴ്ചയാണ് പിന്റു കുമാര്‍, സഞ്ജീവ് കുമാര്‍, കരു കുമാര്‍ എന്നീ മൂന്ന് യുവാക്കള്‍ ഗായികയെ ഒരു വിവാഹ ചടങ്ങില്‍ പാടാനുണ്ട് എന്ന് പറഞ്ഞ് ബന്ധപ്പെട്ടത്. ഇതില്‍ പിന്റു കുമാറിനെ യുവതിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. ഈ പരിചയത്തിന്റെ പേരിലാണ് പിന്റു കുമാര്‍ വിളിച്ചപ്പോള്‍ യുവതി പോയത്.

ഒരു ഹാളിലാണ് പരിപാടിയെന്നും ഇവിടേക്ക് വരണം എന്നുമായിരുന്നു പിന്റു കുമാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഹാളിലെത്തിയപ്പോള്‍ ആരെയും കണ്ടില്ല. കാര്യം തിരക്കിയപ്പോള്‍ പ്രതികളായ മൂന്ന് പേരും ചേര്‍ന്ന് യുവതിയെ തടഞ്ഞ് വെയ്ക്കുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.
കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ? വീണ്ടും ഞെട്ടിച്ച് ഭാവന, ചിത്രങ്ങള്‍ വൈറല്‍
തുടര്‍ന്ന് ഹാളിലെ ഒരു മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മൂന്ന് പേരും ചേര്‍ന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി എന്ന് യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
പ്രതികളില്‍ നിന്ന് കുതറിയോടിയ യുവതി ഹാളിലെ മറ്റൊരു മുറിയില്‍ കയറിയാണ് അഭയം പ്രാപിക്കുകയും തുടര്‍ന്ന് മുറി അകത്ത് നിന്ന് പൂട്ടുകയുമായിരുന്നു. പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി യുവതിയെ മോചിപ്പിച്ചു. പ്രതികളെ ഉടന്‍ തന്നെ പിടികൂടുകയും ചെയ്തു.
വൈദ്യ പരിശോധനയില്‍ യുവതി ബലാത്സംഗത്തിനിരയായെന്ന് വ്യക്തമായിട്ടുണ്ടെന്ന് രാംകൃഷ്ണ നഗര്‍ എസ് എച്ച് ഒ രവി രഞ്ജന്‍ വ്യക്തമാക്കി. പ്രതികളില്‍ നിന്ന് നാടന്‍ തോക്കും തിരകളും പൊലീസ് പിടിച്ചെടുത്തു. പിന്റു കുമാര്‍, സഞ്ജീവ് കുമാര്‍, കരു കുമാര്‍ എന്നിവര്‍ക്കെതിരെ ഐ പി സി 376 ഡി (കൂട്ടബലാത്സംഗം), ഐ പി സി 34 (ക്രിമിനല്‍ ഗൂഢാലോചന) ആയുധ നിയമം, ഐ പി സിയിലെ മറ്റ് പ്രസക്തമായ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് രവി രഞ്ജന്‍ പറഞ്ഞു.












Click it and Unblock the Notifications