2ജി സ്പെക്ട്രം അഴിമതി കേസ് മന:പൂര്‍വ്വം അട്ടിമറിച്ചതാണോ? സിബിഐക്കെതിരെ ആംആദ്മി പാര്‍ട്ടി

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: 2ജി സ്പെക്ട്രം അഴിമതി കേസ് സിബിഐയെ ചോദ്യം ചെയ്ത് ആംആദ്മി പാര്‍ട്ടി. 2ജി കേസിലെ പ്രതികളെ വെറുതെ വിട്ട നടപടി സിബിഐ മന:പൂര്‍വ്വം അട്ടിമറിച്ചതാണോ എന്ന് ആംആദ്മി പാര്‍ട്ടി തലവന്‍ അരവിന്ദ് കെജ്രിവാള്‍ ചോദിച്ചു. ട്വിറ്ററിലൂടെയാണ് കെജ്രിവാള്‍ പ്രതികരിച്ചത്. മുന്‍ കേന്ദ്ര ടെലിക്കോം മന്ത്രി എ രാജയും ഡിഎംകെ നേതാവ് കനിമൊഴിയടക്കം 19 ഓളം പ്രതികളെയാണ് കഴിഞ്ഞ ദിവസം സിബിഐ പ്രത്യേക കോടതി വെറുതെ വിട്ടത്.

കേസില്‍ പ്രതികള്‍ക്കെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ സിബിഐയ്ക്ക് കഴിഞ്ഞില്ലെന്നാണ് എഎപിയുടെ ആരോപണം. 'രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ടുജി സ്‌പെക്ട്രം അഴിമതി. യുപിഎ സര്‍ക്കാരിനെ താഴെയിറക്കാന്‍ കാരണമായ കേസാണിത് എന്നാല്‍ ഇപ്പോള്‍ എല്ലാവരും കുറ്റവിമുക്തരും, സിബിഐ മനഃപൂര്‍വ്വം കേസ് ഒതുക്കിയതാണോ, ജനങ്ങള്‍ക്ക് ഉത്തരം അറിയണമെന്നും കെജ്രിവാള്‍ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

cbi

2010 ലാണ് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി കേസ് പുറത്ത് വരുന്നത്. സിഎജിയുടെ കംപ്‌ട്രോള്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായിയാണ് 2സ്പെക്ട്രം സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് പുറത്ത് വിടുന്നത്. ആംആദ്മി പാര്‍ട്ടിയടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ അന്ന് ഭരണത്തിലുണ്ടായിരുന്ന യുപിഎ സര്‍ക്കാരിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Aam Aadmi Party questioned special cbi court verdict on 2g spectrum case. Aap head Arwind Kejriwal Tweeted that 2G scam is one of the biggest scams. It rocked the country n was one of the reasons for UPA's downfall. Today everyone goes scot free. Did CBI mess up the case? Intentionally? People need answers Says Kejriwal.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്