മംഗളൂരുവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; വ്യാപക അറസ്റ്റ്, വിദ്യാര്‍ഥിക്ക് കുത്തേറ്റു

  • Written By:
Subscribe to Oneindia Malayalam

മംഗളൂരു: ബിസി റോഡില്‍ കഴിഞ്ഞ ദിവസം കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശരത് (28) മരിച്ചു. ജൂലൈ നാലിന് ബൈക്കിലെത്തിയ സംഘമാണ് ഇയാളെ കുത്തിയത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴായിരുന്നു സംഭവം.

വെള്ളിയാഴ്ച രാത്രി സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. എല്ലാവരും ജാഗ്രത പാലിക്കണമെന്നും പോലീസ് നിര്‍ദേശം നല്‍കി. അതിനിടെ ഒരു വിദ്യാര്‍ഥിക്കും സുഹൃത്തിനും കുത്തേറ്റു. അക്രമികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ ഈ മേഖലയില്‍ ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു.

നിരോധനാജ്ഞ പ്രഖ്യാപിച്ചു

നിരോധനാജ്ഞ പ്രഖ്യാപിച്ചു

സാജിപാമുണ്ണൂരിലെ കണ്ടൂര്‍ സ്വദേശിയാണ് ശരത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബിസി റോഡിലും സമീപ മേഖലകളിലും പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ലംഘിച്ച് മാര്‍ച്ച് നടത്തിയ സംഭവത്തില്‍ 30 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

എംപിമാരും എംഎല്‍എമാരും അറസ്റ്റില്‍

എംപിമാരും എംഎല്‍എമാരും അറസ്റ്റില്‍

എംപിമാരായ നലിന്‍ കുമാര്‍ കട്ടീല്‍, ശോഭ കരന്‍ദ്‌ലജെ, നിയമസഭാംഗങ്ങളായ വി സുനില്‍ കുമാര്‍, കാപ്റ്റന്‍ ഗണേഷ് കാര്‍ണിക് തുടങ്ങിയവരുള്‍പ്പെടെയുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹിന്ദു ഹിതരക്ഷണ വേദികെ എന്ന സംഘടനയുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച പ്രകടനത്തില്‍ പങ്കെടുക്കുകയായിരുന്നു ഇവര്‍.

പോപുലര്‍ ഫ്രണ്ട് പ്രശ്‌നമുണ്ടാക്കുന്നു?

പോപുലര്‍ ഫ്രണ്ട് പ്രശ്‌നമുണ്ടാക്കുന്നു?

കോണ്‍ഗ്രസ് പിന്തുണയോടെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മേഖലയില്‍ ആക്രമണം അഴിച്ചുവിടുകയാണെന്ന് പ്രകടനത്തില്‍ പങ്കെടുത്ത സംഘപരിവാര നേതാക്കള്‍ കുറ്റപ്പെടുത്തി. ഹിന്ദുക്കള്‍ക്ക് സംസ്ഥാനത്ത് സുരക്ഷിതത്വം ഇല്ലെന്നും എംപിമാര്‍ പറഞ്ഞു. പ്രകടനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

 കൂട്ട അറസ്റ്റ്

കൂട്ട അറസ്റ്റ്

അഞ്ചിലധികം ആളുകള്‍ കൂട്ടംകൂടുന്നത് പോലീസ് നിരോധിച്ചിരുന്നു. നിരോധനാജ്ഞ ലംഘിച്ചതിനാലാണ് നേതൃത്വം കൊടുത്തവരെ പോലീസ് അറസ്റ്റ് ചെയ്തത്. ബിസി റോഡില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിലേക്ക് പുറപ്പെട്ട നിരവധി ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ പോലീസ് പല മേഖലകളില്‍ വച്ചു അറസ്റ്റ് ചെയ്തിട്ടുണ്ട്. ചിലരുടെ ബസുകള്‍ പോലീസ് പിടിച്ചെടുത്തു.

വിദ്യാര്‍ഥിക്കും സുഹൃത്തിനും കുത്തേറ്റു

വിദ്യാര്‍ഥിക്കും സുഹൃത്തിനും കുത്തേറ്റു

അതേസമയം, വെള്ളിയാഴ്ച രാത്രി കൂടുതല്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്‍ജിനിയറിങ് വിദ്യാര്‍ഥി സാജിദിനെ ബൈക്കിലെത്തിയ സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇയാളുടെ സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. അഡയാര്‍ പടവിലായിരുന്നു സംഭവം. അടിവയറ്റിനും കൈക്കുമാണ് കുത്തേറ്റത്.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

ബൈക്കില്‍ വരികയായിരുന്ന സാജിദിനെയും സുഹൃത്തിനെയും മറ്റൊരു സംഘം തടയുകയായിരുന്നു. അവരുടെ ബൈക്കിലെ പെട്രോള്‍ തീര്‍ന്നെന്നും കുറച്ച് പെട്രോള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സാജിദിനെ തടഞ്ഞത്. സംസാരത്തിനിടെ സാജിദിനെ കുത്തുകയായിരുന്നു. ഇയാളുടെ സുഹൃത്ത് നൗഫലിനും കുത്തേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

കര്‍ശന നടപടിക്ക് നിര്‍ദേശം

കര്‍ശന നടപടിക്ക് നിര്‍ദേശം

ദക്ഷിണ കന്നഡ ജില്ലയില്‍ സംഘര്‍ഷമുണ്ടാക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസിന് മുഖ്യമന്ത്രി സിദ്ധാരാമയ്യ നിര്‍ദേശം നല്‍കി. അക്രമികള്‍ക്കെതിരേ മുഖം നോക്കാതെ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ചില സംഘടനകള്‍ സംസ്ഥാനത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും പോലീസ് അവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
3 days after assault, injured RSS worker dies in M'luru,
Please Wait while comments are loading...