മൂന്ന് ഐസിസ് ഭീകരര്‍ അറസ്റ്റില്‍: കുടുക്കിയത് എടിഎസും യുപി പൊലീസും, സ്‌ഫോടനത്തിന് നീക്കം!!

  • Written By:
Subscribe to Oneindia Malayalam

ലഖ്‌നൊ: മൂന്ന് ഐസിസ് ഭീകരര്‍ മുംബൈയില്‍ അറസ്റ്റില്‍. അഞ്ച് സംസ്ഥാനങ്ങളിലെ പോലീസ്, യുപി ഭീകരവിരുദ്ധ സ്‌ക്വാഡ്, ദില്ലി പോലീസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് എന്നിവര്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലായിരുന്നു ഐസിസ് ഭീകരരെന്ന് സംശയിക്കുന്ന മൂന്ന് പേര്‍ അറസ്റ്റിലായിട്ടുള്ളത്. വ്യാഴാഴ്ച ജലന്ധര്‍, മുംബൈ, ബിജ്‌നോര്‍ എന്നിവിടങ്ങളില്‍ നിന്നായിരുന്നു അറസ്റ്റ്. ബീഹാര്‍, യുപി, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നായി ഐസിസിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘമാണ് അറസ്റ്റിലായത്.

മുഫ്തി ഫൈസാന്‍, തഞ്ജീര്‍ അഹ്മദ് എന്നിവരാണ് അറസ്റ്റിലായതെന്നാണ് പ്രാഥമിക വിവരം. അറസ്റ്റിനെ തുടര്‍ന്ന് ആറ് പേരെ പോലീസ് ചോദ്യം ചെയ്തുവരുന്നുണ്ട്. ഭീകരാക്രമണത്തിന് ഒരു സംഘം പദ്ധതിയിടുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടത്തിയ റെയ്ഡിലായിരുന്നു അറസ്റ്റ്.

റിക്രൂട്ട്‌മെന്റ് തന്ത്രം പാളി

റിക്രൂട്ട്‌മെന്റ് തന്ത്രം പാളി

ഭീകരസംഘടനയായ ഐസിസിന് വേണ്ടി ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനും ഭീകരാക്രമണം നടത്തുന്നതിനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നതിനിടെയാണ് മൂവരും പോലീസിന്റെ വലയിലാവുന്നത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് റെയ്ഡ് ഊര്‍ജ്ജിതമാക്കുകയായിരുന്നു.

 സംയുക്ത ഓപ്പറേഷന്‍ വിജയകരം

സംയുക്ത ഓപ്പറേഷന്‍ വിജയകരം

ഭീകരാക്രമണത്തിന് ഐസിസ് ഭീകരര്‍ ഒരുങ്ങിയിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ദില്ലി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍, ആന്ധ്ര പോലീസിന്റെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സെല്‍, മഹാരാഷ്ട്ര, യുപി എടിഎസ്, പഞ്ചാബ്, ബീഹാര്‍ പോലീസ് എന്നിവര്‍ സംയുക്തമായാണ് ഭീകരര്‍ക്ക് വേണ്ടി റെയ്ഡ് നടത്തിയത്.

 ട്രെയിന്‍ സ്‌ഫോടനം

ട്രെയിന്‍ സ്‌ഫോടനം

ഭോപ്പാല്‍- ഉജ്ജയിന്‍ ട്രെയിന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സെയ്ഫുള്ള എന്ന ഐസിസ് ഭീകരന്‍ ഭീകരവിരുദ്ധ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചതിന് പിന്നാലെയാണ് മൂന്ന് ഭീകരര്‍ പിടിയിലാവുന്നത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ്- യുപി പോലീസ് നടത്തിയ അറസ്റ്റിനെ തുടര്‍ന്നാണ് സ്‌ഫോടനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നത്.

 അറസ്റ്റ് പള്ളി പരിസരത്തുനിന്ന്!!

അറസ്റ്റ് പള്ളി പരിസരത്തുനിന്ന്!!

ബിജ്‌നൂരിലെ ബര്‍ഹാപൂരിലെ മുസ്ലിം പള്ളിയ്ക്ക് സമീപത്ത് നടത്തിയ റെയ്ഡിലായിരുന്നു അറസ്റ്റെന്ന് പോലീസ് വ്യക്തമാക്കി. പ്രദേശത്ത് ഐസിസ് ഭീകരരുടെ സാന്നിധ്യമുണ്ടെന്നും റിക്രൂട്ടിംഗ് നടത്തുന്നുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

English summary
A month after suspected ISIS terrorist Saifullah was killed in a police encounter in Lucknow, the Uttar Pradesh Anti Terrorist Squad (ATS) busted a module with ISIS links, arresting three suspects.
Please Wait while comments are loading...