ലഷ്‌കര്‍ എന്തിന് അമര്‍നാഥ് യാത്രയെ ലക്ഷ്യം വെച്ചു..? പ്രധാന കാരണങ്ങള്‍..

Subscribe to Oneindia Malayalam

ശ്രീനഗര്‍: അമര്‍നാഥ് യാത്രക്കിടെ ഉണ്ടായ ഭീകരാക്രമണ വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ആക്രമണത്തിന്റെ നടുക്കം വിട്ടുമാറുന്നതിനു മുന്‍പ് തീര്‍ത്ഥാടകര്‍ വീണ്ടും സ്ഥലത്തെത്തുകയാണ്. 7 പേരുടെ മരണത്തിന് ഇടയാക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ലഷ്‌കര്‍ ഇ ത്വയ്ബ ആണ്. സംഭവത്തിന്റെ പ്രധാന സൂത്രധാരനെന്നു സംശയിക്കുന്ന ലഷ്‌കര്‍ ഭീകരന്‍ അബു ഇസ്മായിലിനു വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ജമ്മു കാശ്മീരിലെ അനന്ത്നാഗ് ജില്ലയിലാണ് ആക്രമണം നടന്നത്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ 7 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗുജറാത്ത് രജിസ്‌ട്രേഷനിലുള്ള ബസിനു നേരെയാണ് ആക്രമണമുണ്ടായത്.

എന്തിനാണ് ലഷ്‌കര്‍ അമര്‍നാഥ് യാത്രയെ ലക്ഷ്യം വെച്ചത്..? അതിനുല പിന്നിലുള്ള കാരണങ്ങള്‍ എന്തെല്ലാമാണ്..? റിസേര്‍ച്ച് ആന്‍ഡ് അനാലിസിസ് മുന്‍ മേധാവി സിഡി സഹായ് ചൂണ്ടിക്കാണിക്കുന്ന പ്രധാന കാരണങ്ങള്‍ ഇവയാണ്.

 കശ്മീരികളെ സഹായിക്കാനാണെന്നു പറഞ്ഞെത്തി

കശ്മീരികളെ സഹായിക്കാനാണെന്നു പറഞ്ഞെത്തി

കശ്മീര്‍ പ്രതിസന്ധിയെക്കുറച്ച് പല കഥകളും പാകിസ്താന്‍ ഉണ്ടാക്കി. തീവ്രവാദികള്‍ നിയന്ത്രണ രേഖകള്‍ പല വട്ടം ലംഘിച്ചു. പ്രദേശവാസികളുമായി സംസാരിച്ച് തങ്ങളുടെ പിന്തുണ തീവ്രവാദികള്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ കശ്മീരിലെ ജനങ്ങളെക്കുറിച്ചോ യാത്രയെക്കുറിച്ചോ യാതൊരു പരിഗണനയും ഇല്ലാത്തവരായിരുന്നു വിമതരെന്ന് പ്രദേശത്തെ ജനങ്ങള്‍ പറയുന്നു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തം

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തം

കഴിഞ്ഞ കുറേ മാസങ്ങളായി കശ്മീര്‍ താഴ്‌വരയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മുന്‍പത്തേക്കാള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. എല്ലാ ദിവസവും ഒരു വിമനതനെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരാല്‍ കൊല്ലപ്പെടുന്നു. ഇത് ഭീകരരെ കൂടുതല്‍ ചൊടിപ്പിച്ചു.

പറഞ്ഞ ദിവസം ആക്രമണം നടത്താനായില്ല

പറഞ്ഞ ദിവസം ആക്രമണം നടത്താനായില്ല

ബുര്‍ഹന്‍ വാണിയുടെ ചരമവാര്‍ഷിക ദിനത്തില്‍ കശ്മീരില്‍ ആക്രമണം നടത്തുമെന്നായിരുന്നു ലഷ്‌കര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഇതേത്തുടര്‍ന്ന് സംസ്ഥാനം കനത്ത ജാഗ്രതയിലുമായിരുന്നു. എന്നാല്‍ ഭീകരര്‍ ആസൂത്രണം ചെയ്തതു പോലെ ഒന്നും ചെയ്യാനായില്ല. ഇത് സ്വാഭാവികമായും ഇവരെ നിരാശരാക്കി.

യാത്ര സുരക്ഷാ സന്നാഹങ്ങളോടെയല്ലെന്ന് അറിയാമായിരുന്നു

യാത്ര സുരക്ഷാ സന്നാഹങ്ങളോടെയല്ലെന്ന് അറിയാമായിരുന്നു

അമര്‍നാഥ് യാത്ര വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകളോടെയല്ല നടത്തുന്നത് എന്ന് ഭീകരര്‍ക്ക് നേരത്തേ അറിയാമായിരുന്നു. അമര്‍നാഥ് യാത്ര ആദ്യം മുതലേ ലഷ്‌കര്‍ നിരീക്ഷണത്തില്‍ ആയിരുന്നുവെന്ന് പോലീസ് പറയുന്നു.

ആക്രമിച്ചത് സുരക്ഷയില്ലാതെ സഞ്ചരിച്ച വാഹനത്തെ

ആക്രമിച്ചത് സുരക്ഷയില്ലാതെ സഞ്ചരിച്ച വാഹനത്തെ

വേണ്ടത്ര സുരക്ഷയില്ലാതെ സഞ്ചരിച്ച വാഹനത്തിനു നേരെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അമര്‍നാഥ് യാത്രക്കയ്‌ക്കെത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ സുരക്ഷ ഒരുക്കിയ വഴിയിലൂടെയല്ല ബസ് നീങ്ങിയതെന്നാണ് വിവരം.

ആസൂത്രണം നടന്നത് പാകിസ്താനില്‍

ആസൂത്രണം നടന്നത് പാകിസ്താനില്‍

പാകിസ്താനില്‍ ആസൂത്രണം ചെയ്തി ഇന്ത്യയില്‍ നടപ്പാക്കിയ ഭീകരാക്രമണമായിരുന്ന അമര്‍നാഥില്‍ നടന്നതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിന്റെ പ്രധാന സൂത്രധാരനായ അബു ഇസ്മായില്‍ പാകിസ്താന്‍ സ്വദേശിയാണ്. രണ്ടു വര്‍ഷം മുന്‍പാണ് ഇയാള്‍ കശ്മീരിലെത്തുന്നത്.

പ്രധാന സൂത്രധാരനു വേണ്ടി തിരച്ചില്‍

പ്രധാന സൂത്രധാരനു വേണ്ടി തിരച്ചില്‍

അമര്‍നാഥ് ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്‍ അബു ഇസ്മായിലിനു വേണ്ടി പോലീസ് തിരച്ചില്‍ തുടങ്ങി. കശ്മീരിലെ ലഷ്‌കര്‍ പ്രവര്‍ത്തനങ്ങളുടെ നേതൃനിരയിലുള്ള അബു ഇസ്മായില്‍ പാകിസ്താന്‍ സ്വദേശിയാണ്. പോലീസ് അന്വേഷിക്കുന്ന മറ്റൊരു കൊടും ലഷ്‌കര്‍ ഭീകരനായ അബു ദുജാനയുടെ പിന്‍ഗാമിയായി പ്രഖ്യാപിക്കപ്പെട്ടയാളാണ് അബു ഇസ്മായില്‍ എന്നാണ് പോലീസ് പറയുന്നത്. അബു ദുജാനയും പാകിസ്താന്‍ സ്വദേശിയാണ്.

English summary
3 reasons why Lashkar broke the rule and targeted Amarnath yatra
Please Wait while comments are loading...