പിന്തുടര്‍ന്നു,നിര്‍ബന്ധിച്ച് സെല്‍ഫി, ആക്രമണം; സ്വിസ് ദമ്പതികളെ ആക്രമിച്ചതില്‍ പ്രായപൂര്‍ത്തിയാകാത്തവരും

  • Posted By:
Subscribe to Oneindia Malayalam

ആഗ്ര: ഫത്തേപ്പൂര്‍ സിക്രിയില്‍ ടൂറിസ്റ്റുകളായ സ്വിസ് ദമ്പതികളെ ആക്രമിച്ച സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ മൂന്നു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഞായറാഴ്ചയാണ് സ്വിസ് ദമ്പതികള്‍ക്കു നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഇവര്‍ക്ക് ഗുരുതര പരുക്ക് ഏറ്റിരുന്നു.
കടയില്‍ നിന്ന് വാങ്ങി വന്ന കാഡ്ബറി ഡയറി മില്‍ക്ക് തുറന്നപ്പോള്‍ വീട്ടമ്മ ഞെട്ടി

സ്വിസ് ദമ്പതികള്‍ക്കു നേരെ ആക്രമണം വന്‍ വിവാദമായിരുന്നു. സംഭവത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇടപെടുകയും ചെയ്തു. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സുഷമ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അഞ്ച് പേര്‍ അറസ്റ്റിലായിരിക്കുന്നത്.

അക്രമികളില്‍ പ്രായപൂര്‍ത്തിയാകാത്തവരും

അക്രമികളില്‍ പ്രായപൂര്‍ത്തിയാകാത്തവരും

സ്വിസ് ദമ്പതികളായ വിനോദ സഞ്ചാരികളെ ആക്രമിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ മൂന്നു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. അക്രമി സംഘത്തിലെ ഏറ്റവും പ്രായം കൂടിയയാള്‍ക്ക് 20 വയസാണ് പ്രായം. പരാതികളൊന്നും ഇല്ലാതെയാണ് പോലീസ് കേസെടിത്തിരിക്കുന്നതെന്ന ഇയാള്‍ പറഞ്ഞു.

 രാജ്യത്തിനു തന്നെ നാണക്കേട്

രാജ്യത്തിനു തന്നെ നാണക്കേട്

രാജ്യത്തിനു തന്നെ നാണക്കേടായ സംഭവം ഞായറാഴ്ചയാണ് ഉണ്ടായത്. ആഗ്രയ്ക്ക് സമീപം ഫത്തേപ്പൂര്‍ സിക്രിയില്‍ വച്ചാണ് സ്വിസ് ദമ്പതികളായ 24കാരന്‍ ക്വെന്റിന്‍ ജെര്‍മി ക്ലെര്‍ക്കും മരിയേ ഡ്രോക്‌സസും ആക്രമിക്കപ്പെട്ടത്. സെപ്തംബര്‍ 30നാണ് ഇവര്‍ ആഗ്രയിലെത്തിയത്.

 പിന്തുടര്‍ന്ന ശേഷം

പിന്തുടര്‍ന്ന ശേഷം

അക്രമി സംഘം ദമ്പതികളെ റെയില്‍വെ സ്റ്റേഷന്‍ മുതല്‍ പിന്തുടര്‍ന്നിരുന്നു. ഒരു മണിക്കൂറോളം സംഘം ഇവര്‍ക്ക് പിന്നാലെ ഉണ്ടായിരുന്നു. ഇതിനു ശേഷമായിരുന്നു ആക്രമണം.

 ഗുരുതരപരുക്ക്

ഗുരുതരപരുക്ക്

ആക്രമണത്തില്‍ ഇവര്‍ക്ക് ഗുരുതര പരുക്കേറ്റിരുന്നു. ക്ലെര്‍ക്കിന്റെ തലയോട്ടിയില്‍ പൊട്ടലുണ്ട്. കേഴ വി ശക്തി ഭാഗികമായി നഷ്ടപ്പെട്ടിട്ടുണ്ട്. ഡ്രോക്‌സസിന് കൈക്ക് പൊട്ടലുണ്ട്.

 നിര്‍ബന്ധിച്ച് സെല്‍ഫി

നിര്‍ബന്ധിച്ച് സെല്‍ഫി

പിന്തുടര്‍ന്നെത്തിയ സംഘം ദമ്പതികളെ അസഭ്യം പറയുകയും തടയുകയും ചെയ്തു. ഡ്രോക്‌സസിനൊപ്പം നിര്‍ബന്ധിച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആദ്യം ക്ലെര്‍ക്കിനെ ആക്രമിച്ചു . രക്ഷിക്കാനെത്തിയപ്പോഴാണ് ഡ്രോക്‌സസിന് പരുക്കേറ്റത്.

 വീഡിയോ മൊബൈലില്‍ പകര്‍ത്തി

വീഡിയോ മൊബൈലില്‍ പകര്‍ത്തി

പൊതു നിരത്തില്‍ എല്ലാവരും നോക്കി നില്‍ക്കെയാണ് ദമ്പതികള്‍ ആക്രമിക്കപ്പെട്ടത്. രക്ഷിക്കാന്‍ ശ്രമിക്കാതെ എല്ലാവരും സംഭവം മൊബൈലില്‍ പകര്‍ത്താന്‍ മാത്രമാണ് ശ്രമിച്ചതെന്നാണ് ആരോപണം.

 കര്‍ശന നടപടി

കര്‍ശന നടപടി

സംഭവം ഏറെ വിവാദമായിരുന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് വിദേശ കാര്യമന്ത്രി സുഷമ സ്വരാജും ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും രംഗത്തെത്തിയിരുന്നു. ടൂറിസ്റ്റുകളെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി യോഗി ആിദിത്യനാഥ് വ്യക്തമാക്കിയിരുന്നു.

English summary
3 underage boys among those who attacked swiss tourist couple near agra

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്