കടയില്‍ നിന്ന് വാങ്ങി വന്ന കാഡ്ബറി ഡയറി മില്‍ക്ക് തുറന്നപ്പോള്‍ വീട്ടമ്മ ഞെട്ടി

  • Posted By:
Subscribe to Oneindia Malayalam

ഗുണ്ടൂര്‍: കാഡ്ബറി ഇന്ത്യയുടെ ഉടമകളായ മോണ്ടെല്‍സ് ഇന്ത്യ ഫുഡ് പ്രൈവറ്റ് ലിമിറ്റഡിന് 50,000 രൂപ പിഴ. ഗുണ്ടൂരിലെ കണ്‍സ്യൂമര്‍ ഫോറമാണ് പിഴ വിധിച്ചിരിക്കുന്നത്. കേടായ ചോക്കളേറ്റ് വിറ്റെന്ന പരാതിയിലാണ് പിഴ വിധിച്ചിരിക്കുന്നത്. ബ്രോഡിപെറ്റ് സ്വദേശി അനുപമയുടെ പരാതിയിലാണ് നടപടി.

ഇതാണ് യഥാര്‍ത്ഥ 'കുഞ്ഞിക്ക'... ന്യൂജെന്‍ ദുല്‍ഖറിനേക്കാള്‍ മുമ്പ് മലയാളികളുടെ മനംകവര്‍ന്ന ഓള്‍ഡ് ജെന്‍ കുഞ്ഞിക്ക

50,000 രൂപ പിഴയ്ക്കു പുറമെ പരാതിക്കാരിക്ക് 5000 രൂപ നല്‍കാനും കണ്‍സ്യൂമര്‍ ഫോറം നിര്‍ദേശിച്ചിട്ടുണ്ട. 2016ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രദേശത്തെ കടയില്‍ നിന്ന് വാങ്ങിയ കാഡ്ബറി ഡയറിമില്‍ക്ക് കേടായിരുന്നതായി കണ്ടെത്തി. തുടര്‍ന്നാണ് അനുപമ പരാതി നല്‍കിയത്.

50,000 പിഴ

50,000 പിഴ

കടയില്‍ നിന്ന് വാങ്ങിയ ചോക്കളേറ്റ് കോടായിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. ഇതിലാണ് 50,000 രൂപ പിഴ അടയ്ക്കാന്‍ കാഡ്ബറി ഇന്ത്യ ഉടമകളായ മോണ്ടെല്‍സ് ഇന്ത്യ ഫുഡ് പ്രൈവറ്റ് ലിമിറ്റഡിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

രണ്ട് ചോക്കളേറ്റിന്റെ വില

രണ്ട് ചോക്കളേറ്റിന്റെ വില

50,000 രൂപ പിഴ അടയ്ക്കുന്നതിന് പുറമെ പരാതിക്കാരിക്ക് 5000 രൂപ നല്‍കാനും നിര്‍ദേശമുണ്ട്. ക്ണ്‍സ്യൂമര്‍ ഫോറത്തിലാണ് പരാതി നല്‍കിയിരുന്നത. കൂടാതെ രണ്ട് ചോക്കളേറ്റിന്റെ വിലായായ 90 രൂപ വീട്ടമ്മയ്ക്ക് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.

സംഭവം 2016ല്‍

സംഭവം 2016ല്‍

2016 ജൂലൈ 17നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ബ്രോദിപെറ്റ് സ്വദേശിയായ അുപമ റോസ്റ്റ് ആല്‍മണ്ടിന്റെ രണ്ട് കാഡ്ബറി ഡയറിമില്‍ക്ക് ചോക്കളേറ്റ് പ്രദേശത്തെ കടയില്‍ നിന്ന് വാങ്ങിയിരുന്നു. ഇത് കേടായിരുന്നതായിരുന്നു.

മിഠായി തുറന്നപ്പോള്‍

മിഠായി തുറന്നപ്പോള്‍

ഒരു മിഠായി കഴിച്ചപ്പോള്‍ ടേസ്റ്റ് വ്യത്യാസം അനുഭവപ്പെട്ടിരുന്നു. ഇതിനു പിന്നാലെ അടുത്ത പാക്കറ്റ് തുറപ്പോള്‍ ഞെട്ടിപ്പോയെന്ന് പരാതിക്കാരി പറയുന്നു. ചോക്കളേറ്റ് അലിഞ്ഞിരുന്നതായും കഴിക്കാന്‍ കഴിയാത്തതുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

പരാതി നല്‍കി

പരാതി നല്‍കി

ഇതിനു പിന്നാലെ അനപമ കമ്പനിക്ക് പരാതി നല്‍കിയിരുന്നു. ചോക്കളേറ്റിന്റെ ചിത്രങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്. മെയില്‍ വഴിയാണ് പരാതി അയച്ചത്.

ഒത്തുതീര്‍ക്കാന്‍ ശ്രമം

ഒത്തുതീര്‍ക്കാന്‍ ശ്രമം

കമ്പനി പ്രതിനിധി അനുപമയെ സമീപിച്ചിരുന്നു. പ്രശ്‌നം വഷളാക്കരുതെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. കേടായ ചോക്കളേറ്റിന്റെ സാംപിള്‍സ് ഇയാള്‍ കൊണ്ടുപോവുകയും ചെയ്തതായി അനുപമ പറയുന്നു.

പരാതി കണ്‍സ്യൂമര്‍ ഫോറത്തിന്

പരാതി കണ്‍സ്യൂമര്‍ ഫോറത്തിന്

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ആറിനാണ് അനുപമ കണ്‍സ്യൂമര്‍ ഫോറത്തിന് പരാതി നല്‍കിയത്. അഞ്ച് ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഉടമകള്‍ക്കും ചോക്കളേറ്റ് വിറ്റ വില്‍പ്പനക്കാരനും കണ്‍സ്യൂമര്‍ ഫോരം നോട്ടീസ് നല്‍കുകയായിരുന്നു.

ഉത്തരവാദിത്വമില്ല

ഉത്തരവാദിത്വമില്ല

എന്നാല്‍ സംഭവത്തില്‍ തനിക്ക ഉത്തരവാദിത്വമില്ലെന്നാണ് ചോക്കളേറ്റ് വിറ്റ കടയുടമയുടെ വാദം. ഉത്പ്പന്നത്തിന്റെ ഗുണമേന്മയില്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്നാണ് കടയുടമയുടെ വാദം. സില്‍ ചെയ്ത ഉല്‍പ്പന്നമാണ് വിറ്റതെന്നും ഇയാള്‍ വ്യക്തമാക്കി. ഇത് ഫോറം അംഗീകരിക്കുകയായിരുന്നു.

ആരോപണങ്ങള്‍ നിഷേധിച്ചില്ല

ആരോപണങ്ങള്‍ നിഷേധിച്ചില്ല

പരാതിക്കാരിയുടെ പരാതി നിലനില്‍ക്കുന്നതല്ലെന്ന് പറഞ്ഞ കമ്പനി എന്നാല്‍ പരാതിക്കാരിയുടെ ആരോപണങ്ങള്‍ നിഷേധിച്ചില്ല. കമ്പനി പ്രതിനിധി പരാതിക്കാരിയുടെ വീട്ടിലെത്തി സംപിള്‍ ശേഖരിച്ചതും നിഷേധിച്ചില്ല. കൂടാതെ സാംപിള്‍ ശേഖരിച്ച കമ്പനി പ്രതിനിധിയെ പല തവണ ഫോറം വിളിച്ചെങ്കിലും ഹാജരായില്ല. ഇതോടെയാണ് കമ്പനിക്ക് പിഴ വിധിച്ചത്.

English summary
cadbury fined rs 50000 for chocolates with bugs
Please Wait while comments are loading...