• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആദ്യം ഓക്സിജൻ ഇക്കുറി...., യോഗിയുടെ യുപിയിൽ ശിശു മരണം തുടർക്കഥയാകുന്നു, കണ്ണടച്ച് അധികൃതർ

  • By Ankitha

ലഖ്നൗ: ഗോരാഖ്പൂരിൽ ശിശുമരണം തുടർക്കഥയാകുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ബിആർഡി മെഡിക്കൽ കോളേജിൽ 30 കുട്ടികൾ മരിച്ചു. കഴിഞ്ഞ മൂന്ന് മാസങ്ങൾക്കു മുൻപ് ഇതേ മെഡിക്കൽ കോളേജിൽ നിന്ന് 70 ഓളം കുട്ടികൾ ഓക്സിജന്റെ അഭാവം മൂലം മരിച്ചിരുന്നു. ഇതു രാജ്യത്ത് വൻ പ്രതിഷേധത്തിനു കാരണമായിരുന്നു.

രാത്രി വനിതാ പോലീസ് ഉദ്യോഗസ്ഥയെ പിന്തുടർന്നു, ലൈംഗിക ചേഷ്ടകൾ കാണിച്ചു, പിന്നീട് സംഭവിച്ചത്...

കുട്ടികളുടെ മരണം മെഡിക്കൽ കോളേജ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ കുട്ടികളുടെ മരണ കാരണം ഓക്സിജന്റെ അഭാവമല്ലെന്നു മെഡിക്കൽ കേളേജ് കമ്മ്യൂണിറ്റി മെഡിസിൻ വകുപ്പ് തലവൻ ഡോ. ഡികെ ശ്രീവാസ്തവ അറിയിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് ജനങ്ങളെ ചൂഷണം ചെയ്തു, ഇനി അത് അനുവദിക്കില്ല, മോദിയുടെ വെളിപ്പെടുത്തൽ

 മരണം തുടർകഥയാകുന്നു

മരണം തുടർകഥയാകുന്നു

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരാഖ്പൂരിൽ ശിശു മരണം തുടർകഥയാകുന്നു. കഴിഞ്ഞ ആഗസ്റ്റിൽ 70 ഓളം നവജാത ശിശുക്കളാണ് ഇവിടെ നിന്ന് മരിച്ചത്. എന്നാൽ അതിനു ശേഷം വീണ്ടും അതേ ആശുപത്രിയിൽ ശിശു മരണം സംഭവിച്ചിരിക്കുകയാണ്.

ആദ്യം ഓക്സിജന്റെ അഭാവം

ആദ്യം ഓക്സിജന്റെ അഭാവം

ആദ്യം കൂട്ടികളുടെ കൂട്ട ശിശുമരണത്തിന് കാരണം ഓക്സിജന്റെ അഭാവമാണ് . എന്നാൽ ഇത്തവണ മരണങ്ങൾ സംഭവിച്ചത് ഓക്സിജൻ കിട്ടാത്തതിനെ തുടർന്നല്ലായെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

 അധികൃതരുടെ അനാസ്ഥ

അധികൃതരുടെ അനാസ്ഥ

ഗോരാഖ്പൂരിൽ ഇത്തവണ മരിച്ചതിൽ 15 കുട്ടികളും ഒരു വയസിനു താഴെ പ്രായമുള്ളവരാണ്. ഇത്രയേറെ മരണമുണ്ടായിട്ടും ശിശുമരണം തടയാനോ ആവശ്യമായ നടപടികൾ സ്വീകരിക്കാനോ അധികൃതർ തയ്യാറാകുന്നില്ല. അധികൃതർക്കെതിരെ വൻ വിമർശനമാണ് ഉയരുന്നത്.

യോഗിയുടെ മണ്ഡലം

യോഗിയുടെ മണ്ഡലം

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിയോജക മണ്ഡലമാണ് ഗോരാഖ്പൂർ. ഇവിടെയുള്ള സർക്കാർ ആശുപത്രിയായ ബിആർഡി മെഡിക്കൽ കോളേജിൽ നിന്നാണ് ശിശുമരണം തുടർകഥയാകുന്നത്. അധികൃതരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയാണ് ശിശുമരണ നിരക്ക് വർധിക്കാൻ കാരണമെന്നാണ് ഉയർന്നു വരുന്ന ആരോപണം.

സർക്കാർ നടപടി

സർക്കാർ നടപടി

ആദ്യം ഗോരാഖ്പൂരിൽ നവജാത ശിശുക്കൾ മരിച്ചതിനെ തുടർന്ന് സർക്കാർ കൂടുതൽ നടപടി സ്വീകരിച്ചിരുന്നു. ആശുപത്രിയിൽ ഡോക്ടർമാരുടേയും പാരമെഡിക്കൽ സ്റ്റാഫുകളുടേയും എണ്ണം വർധിപ്പിച്ചിരുന്നു. ഓക്സിജന്റെ അഭാവം മൂലം കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർനമാണ് ഉയർന്നിരുന്നത്. ഇതിനെതിരെ പ്രതിഷേധങ്ങളും ഉയർന്നു വന്നിരുന്നു. ഇതിനെ തുടർന്ന് സർക്കാർ ആശുപത്രിയിൻ വൻ അഴിച്ചു പണി നടത്തുമെന്ന് യോഗി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.

ഡോക്ടർമാർക്കെതിരെ കേസ്

ഡോക്ടർമാർക്കെതിരെ കേസ്

ആഗസ്റ്റിൽ ഓക്സിജന്റെ അഭാവം മൂലം കുട്ടികൾ മരിച്ച സംഭവത്തിൽ കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടു വരുമെന്നു യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഇതിനെ തുടർന്ന ആശുപത്രിയിലെ ശിശുരോഗവിദഗ്ദൻ ഡോക്ട്ര‍ർ കഫിലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദുരന്തത്തിനു പിന്നില്‍ ഡോക്ടര്‍മാരുടെ ഭാഗത്തുണ്ടായ പിഴവാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് കഫില്‍ഖാന്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരെ പോലീസ് കേസ് എടു്ത്തിയിരുന്നു. വീണ്ടും രാജ്യത്തെ ഞെട്ടിക്കുന്ന വാർത്തയാണ് ബിആർഡിയിൽ നിന്ന് പുറത്തു വന്നിരിക്കുന്നത്.

English summary
At least 30 children have died within 48 hours at Gorakhpur’s Baba Raghav Das (BRD) Medical College Hospital.Professor Dr DK Srivastava, head of the department of community medicine, confirmed the deaths.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more