കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ സൈന്യത്തിന്റെ വന്‍ നീക്കം; ദിവസങ്ങള്‍ക്കകം അതിര്‍ത്തിയുടെ മുഖം മാറും, റിപ്പോര്‍ട്ട് ഇങ്ങനെ

  • By Desk
Google Oneindia Malayalam News

ദില്ലി: ചൈനീസ് സൈന്യത്തിന്റെ അതിക്രമങ്ങള്‍ നേരിടാന്‍ ഇന്ത്യ വന്‍ പദ്ധതി ഒരുക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അതിര്‍ത്തിയിലേക്ക് അര്‍ധസൈനിക വിഭാഗത്തെ ഉടന്‍ അയക്കും. പര്‍വത മേഖലകളില്‍ പ്രവര്‍ത്തിക്കേണ്ടത് എങ്ങനെ എന്ന കാര്യത്തില്‍ പ്രത്യേക പരിശീലനം നേടിയ സൈനികരെയാണ് വിന്യസിക്കാന്‍ പോകുന്നതെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗില്‍വാന്‍ താഴ്‌വരയില്‍ 20 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ ചൈനയുടെ നടപടിക്കെതിരെ രാജ്യത്ത് പ്രതിഷേധം വ്യാപിക്കുകയാണ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യവും ശക്തമാണ്. ഇതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ അതിര്‍ത്തി വിഷയത്തില്‍ മറ്റു ചില നീക്കങ്ങള്‍ നടത്തുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

3000 ഭടന്‍മാര്‍ ഉടനെ എത്തും

3000 ഭടന്‍മാര്‍ ഉടനെ എത്തും

ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ 3000 അംഗങ്ങളെയാണ് ഉടന്‍ അതിര്‍ത്തിയില്‍ വിന്യസിക്കുക. പര്‍വത മേഖലകളിലെ സൈനിക നീക്കത്തില്‍ പ്രത്യേക പരിശീലനം ലഭിച്ചവരാണിവര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിരിക്കുന്ന ഇവരെ തിരിച്ചുവിളിച്ചിരിക്കുകയാണ്.

വിന്യാസം ഇവിടെ

വിന്യാസം ഇവിടെ

ലഡാക്ക്, ജമ്മു കശ്മീര്‍ അതിര്‍ത്തിയിലും സമീപ മേഖലകളിലുമാണ് ഐടിബിപി വിഭാഗത്തെ വിന്യസിക്കാന്‍ പോകുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്ത് ക്രമസമാധാന പാലനത്തില്‍ വിന്യസിച്ചിരിക്കുന്ന 15 കമ്പനി സൈനികരെയാണ് അതിര്‍ത്തിയിലേക്ക് മാറ്റുക.

Recommended Video

cmsvideo
ചൈനയെ പ്രതിരോധിക്കാന്‍ ഇന്ത്യയെ സഹായിക്കാന്‍ തയ്യാറെന്ന് റഷ്യ
 മൊത്തം എത്തുക 7000 സൈനികര്‍

മൊത്തം എത്തുക 7000 സൈനികര്‍

15 കമ്പനിയെ വിന്യസിച്ചതിന് പിന്നാലെ 30 കമ്പനി അര്‍ധ സൈനികരെ കൂടി അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ ആലോചനയുണ്ട്. ഒരു കമ്പനിയില്‍ 100-200 അംഗങ്ങളാണുണ്ടാകുക. മൊത്തത്തില്‍ 7000 ഐടിബിപി ഭടന്‍മാര്‍ കശ്മീര്‍, ലഡാക്ക് അതിര്‍ത്തികളില്‍ ഉടനെ എത്തുമെന്നും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഐടിബിപിയെ അയക്കാന്‍ കാരണം

ഐടിബിപിയെ അയക്കാന്‍ കാരണം

പര്‍വത മേഖലകളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവരും പ്രത്യേക പരിശീലനം നേടിയവരുമാണ് ഐടിബിപി ഭടന്മാര്‍. അതുകൊണ്ടാണ് ലഡാക്കില്‍ ഇവരെ വിന്യസിക്കാന്‍ തീരുമാനിച്ചത്. കശ്മീര്‍, ഹിമാചല്‍ പ്രദേശ്, സിക്കിം, അരുണാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയിടങ്ങളിലെ 190 പോസ്റ്റുകളില്‍ ഐടിബിപി ഭടന്‍മാരെ നേരത്തെ വിന്യസിച്ചിരുന്നു.

പ്രതികൂലമായ കാലാവസ്ഥ

പ്രതികൂലമായ കാലാവസ്ഥ

പ്രതികൂലമായ കാലാവസ്ഥയാണ് അതിര്‍ത്തിയില്‍. ചില പ്രദേശങ്ങളില്‍ മൈനസ് 50 ഡിഗ്രി സെല്‍ഷ്യസ് ആണ് താപനില. പ്രത്യേക പരിശീലനം മാത്രം പോര ഈ അതിര്‍ത്തിയിലെ സൈനികര്‍ക്ക്. പ്രതികൂല കാലാവസ്ഥ കൂടി നേരിടണം. കൂടെ ശത്രുക്കളുടെ മേല്‍ നിതാന്ത ജാഗ്രതയും വേണം.

കനത്ത വെല്ലുവിളി

കനത്ത വെല്ലുവിളി

കശ്മീരിലും ലഡാക്കിലും ഇന്ത്യന്‍ സൈനികര്‍ കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. കശ്മീരില്‍ പാകിസ്താന്‍ സംഘങ്ങളും ലഡാക്കില്‍ ചൈനീസ് സൈനികരുമാണ് വെല്ലുവിളി. ഇതിനിടെ നേപ്പാള്‍ അതിര്‍ത്തിയിലും ഇപ്പോള്‍ സാഹചര്യം വഷളായിട്ടുണ്ട്. ഇതാണ് കൂടുതല്‍ സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കാന്‍ കാരണം.

ബിജെപിക്ക് വന്‍ മുന്നേറ്റം; കോണ്‍ഗ്രസിനേക്കാള്‍ ഇരട്ടിയിലധികം സീറ്റ്, ആശങ്ക അകന്ന് മോദി സര്‍ക്കാര്‍ബിജെപിക്ക് വന്‍ മുന്നേറ്റം; കോണ്‍ഗ്രസിനേക്കാള്‍ ഇരട്ടിയിലധികം സീറ്റ്, ആശങ്ക അകന്ന് മോദി സര്‍ക്കാര്‍

കേന്ദ്രത്തെ പിന്തുണയ്ക്കുന്നു; പക്ഷേ... ഒരൊറ്റ ചോദ്യം, ചൈന അതിര്‍ത്തി പോരില്‍ കോണ്‍ഗ്രസ്കേന്ദ്രത്തെ പിന്തുണയ്ക്കുന്നു; പക്ഷേ... ഒരൊറ്റ ചോദ്യം, ചൈന അതിര്‍ത്തി പോരില്‍ കോണ്‍ഗ്രസ്

English summary
3000 ITBP personnel to Border; India increase security along LAC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X